Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



My Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***


ജാനകീ ജാനേ...




The ONLY Malayalam film song written completely in Sanskrit - and that too, written by a Muslim poet.
Undoubtably among the greatest symbols of the concept of secularism.
മലയാള സിനിമയില്‍ പൂര്‍ണമായും സംസ്കൃതത്തില്‍ എഴുതപ്പെട്ട ഏക ഗാനം.
വേദഭാഷയായ സംസ്കൃതത്തില്‍ ലക്ഷണമൊത്ത ഈ ഹൈന്ദവ ഭക്തിഗാനം എഴുതിയ ആള്‍ ഒരു മുസ്ലീം ആണെന്നുകൂടി അറിയുമ്പോഴോ...?
മതേതരത്വ സങ്കല്പത്തിന്റെ ഏറ്റവും ഉജ്ജ്വലമായ പ്രതീകങ്ങളിലൊന്ന് - ജാനകീ ജാനേ...


ചിത്രം: ധ്വനി
രചന: യൂസഫലി കേച്ചേരി ‍‍    സംഗീതം: നൌഷാദ്
ആലാപനം: യേശുദാസ് / പി. സുശീല

രാമാ.....രാമാ...രാമാ...
ജാനകീ ജാനേ... രാമാ ജാനകീ ജാനേ
കദന നിദാനം നാ ഹം ജാനേ
മോക്ഷ കവാടം നാ ഹം ജാനേ
ജാനകീ ജാനേ
രാമാ... രാമാ... രാമാ
ജാനകീ ജാനേ രാമാ...

വിഷാദ കാലേ സഖാത്വമേവ
ഭയാന്ധകാരേ പ്രഭാത്വമേവ (വിഷാദ...)
ഭവാബ്ധിനൌകാത്വമേവ ദേവാ (2)
ഭജേ ഭവന്തം രമാഭിരാമാ
ഭജേ ഭവന്തം രമാഭിരാമാ

ജാനകീ ജാനേ
രാമാ... രാമാ... രാമ രാമാ...
ജാനകീ ജാനേ... രാമാ...

ദയാസമേതാ സുധാനികേതാ
ചിന്മകരന്ദാ നഭമുനിവൃന്ദാ (ദയാ...)
ആഗമസാരാ ജിതസംസാരാ
ആ... ആ... ആ... ആ...
ആഗമസാരാ ജിതസംസാരാ
ഭജേ ഭവന്തം മനോഭിരാമാ
ഭജേ ഭവന്തം മനോഭിരാമാ

ജാനകീ ജാനേ രാമാ
ജാനകീ ജാനേ...
കദന നിദാനം നാ ഹം ജാനേ
മോക്ഷ കവാടം നാ ഹം ജാനേ
ജാനകീ ജാനേ രാമാ... രാമാ... രാമാ...
ജാനകീ ജാനേ.. രാമാ...



നിത്യ വിശുദ്ധയാം കന്യാമറിയമേ...


ചിത്രം: നദി‍
രചന: വയലാര്‍ രാമവര്‍മ ‍‍     സംഗീതം: ദേവരാജന്‍
ഗായകര്‍: യേശുദാസ് & കോറസ്

നിത്യവിശുദ്ധയാം കന്യാമറിയമേ
നിന്‍‌നാമം വാഴ്ത്തപ്പെടട്ടെ
നന്മ നിറഞ്ഞ നിന്‍ സ്നേഹ വാത്സല്യങ്ങള്‍
ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ... (നിത്യ...)

കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന
മേച്ചില്‍പ്പുറങ്ങളിലൂടെ
അന്തിക്കിടയനെ കാണാതലഞ്ഞീടും
ആട്ടിന്‍ പറ്റങ്ങള്‍ ഞങ്ങള്‍... മേയും-
ആട്ടിന്‍ പറ്റങ്ങള്‍ ഞങ്ങള്‍... (നിത്യ...)

ദു:ഖിതര്‍ ഞങ്ങള്‍ക്കായ് വാഗ്ദനം കിട്ടിയ
സ്വര്‍ഗ കവാടത്തിന്‍ മുന്‍പില്‍
മുള്‍മുടി ചൂടി കുരിശു ചുമന്നീടാന്‍
മുട്ടി വിളിക്കുന്നു ഞങ്ങള്‍ - ഇന്നും
മുട്ടി വിളിക്കുന്നു ഞങ്ങള്‍... (നിത്യ...)



റസൂലേ നിന്‍...


ചിത്രം: സഞ്ചാരി‍
രചന: യൂസഫലി കേച്ചേരി ‍‍     സംഗീതം: യേശുദാസ്
ഗായകന്‍: യേശുദാസ്

റസൂലേ നിന്‍ കനിവാലെ
റസൂലേ റസൂലേ റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ (2)
(റസൂലേ നിന്‍...)

പാരാകെ പാടുകയായ്‌ വന്നല്ലോ റബ്ബിന്‍ ദൂതന്‍ (2)
റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ (2)
റസൂലേ റസൂലേ റസൂലേ

ത്വാഹാ... [അള്ളാഹു അക്ബര്‍...]
ത്വാഹാ... ത്വാഹാ...
ത്വാഹാ മുഹമ്മദ്‌ മുസ്തഫാ.... (2)
പ്രവാചകാ നിന്‍ കണ്ണില്‍
ചരാചര രക്ഷകന്‍
ഒരേ ഒരു മഹാന്‍ മാത്രം (ത്വാഹാ...)

പാരാകെ പാടുകയായ്‌ വന്നല്ലോ റബ്ബിന്‍ ദൂതന്‍ (2)
(റസൂലേ നിന്‍...)

ഹിരാ... ഹിരാ...
ഹിരാ ഗുഹയില്‍ ഏകനായ് (2)
തപസ്സില്‍ നീ അലിഞ്ഞപ്പോള്‍
ഖുർആനും കൊണ്ടതാ
ജിബ്‌രീല്‍ വന്നണഞ്ഞല്ലോ
ഹിരാ.... ഹിരാ...
(ഹിരാ ഗുഹയില്‍...)

പാരാകെ പാടുകയായ്‌ വന്നല്ലോ റബ്ബിന്‍ ദൂതന്‍ (2)
(റസൂലേ നിന്‍...)

സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം (2)
സല്ലല്ലാഹു അലാ മുഹമ്മദ് യാറബ്ബി സല്ലി അലൈഹിവസല്ലം



ഹരിമുരളീരവം...



ചിത്രം: ആറാം തമ്പുരാന്‍ ‍
രചന: ഗിരീഷ് പുത്തഞ്ചേരി      സംഗീതം: രവീന്ദ്രന്‍
ഗായകന്‍‍: യേശുദാസ്

ആ... ആ‍... ആ‍... ആ....
ഹരിമുരളീരവം... ഹരിതവൃന്ദാവനം...
പ്രണയ സുധാമയ മോഹന ഗാനം... (ഹരിമുരളി...)
മധുമൊഴി രാധേ... നിന്നെ തേടി...
ആ... ആ... ആ... മധുമൊഴി രാധേ... നിന്നെ തേടി...
അലയുകയാണൊരു മാധവജന്മം
അറിയുകയായീ അവനീ ഹൃദയം
അരുണസിന്ദൂരമായ് ഉതിരും മൌനം...

നിന്‍ സ്വരമണ്ഡപ നടയിലുണര്‍ന്നൊരു
പൊന്‍‌തിരിയായവനെരിയുകയല്ലോ...
നിന്‍ പ്രിയനര്‍ത്തനവനിയിലുണര്‍ന്നൊരു
മണ്‍‌തരിയായ് സ്വയമുരുകുകയല്ലോ...

സരിഗ രിഗമപ സരി രിഗമ...
ഗമഗ മപധ... മ.. പ.. ധ.. നി...
മഗരിസനിരിസ നിഗസ... (2)
മഗരി സനിസ നിഗ...     (ഹരിമുരളി...)

കളയമുനേ നീ കവിളില്‍ ചാര്‍ത്തും
മപധ... രിസനിസ... പധനി... നിസപ...
... മപധ... നി രിഗ... (??)
കളയമുനേ നീ കവിളില്‍ ചാര്‍ത്തും
കളഭനിലാപ്പൂ പൊഴിയുവതെന്തേ...
തളിര്‍‌വിരല്‍ മീട്ടും വരവല്ലകിയില്‍
തരളവിഷാദം പടരുവതെന്തേ...

പാടിനടന്നു മറഞ്ഞൊരു വഴികളി -
ലീറനണിഞ്ഞ കരാഞ്ജലിയായ് നിന്‍
പാദുക മുദ്രകള്‍ തേടി നടപ്പൂ
ഗോപവധൂജന വല്ലഭനിന്നും...

സരിഗ രിഗമപ സരി രിഗമ ഗമഗ മപധ...
മപധ... മഗരി... സനിസ.. നിസഗ... (2)
മഗരി... സനിസ.. നിഗ...     (ഹരിമുരളി...)



വരുവാനില്ലാരുമിങ്ങൊരുനാളും...


ചിത്രം: മണിച്ചിത്രത്താഴ്
രചന: ബിച്ചു തിരുമല    സംഗീതം: എം. ജി. രാധാകൃഷ്ണന്‍
ഗായിക: കെ. എസ്. ചിത്ര

വരുവാനില്ലാരുമിങ്ങൊരുനാ‍ളുമീവഴി -
ക്കറിയാമതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതേ മോഹിക്കുമല്ലോ...

പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട -
ങ്ങൊരുനാളും പൂക്കാമാങ്കൊമ്പിൽ
അതിനായിമാത്രമായൊരുനേരം ഋതുമാറി
മധുമാസമണയാറുണ്ടല്ലോ...

വരുവാനില്ലാരുമീ വിജനമാമെൻ‌വഴി -
ക്കറിയാമതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകേ
മിഴിപാകി നിൽക്കാറുണ്ടല്ലോ... (2)

പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലോ...
വരുമെന്നുചൊല്ലിപ്പിരിഞ്ഞുപോയില്ലാരു -
മറിയാമതെന്നാലുമെന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ...

പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കുമല്ലോ...

നിനയാത്തനേരത്തെൻ പടിവാതിലിൽ ഒരു
പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാതെൻ മധുമാസം
ഒരുമാത്ര കൊണ്ടുവന്നല്ലോ -
ഇന്നൊരുമാത്ര കൊണ്ടുവന്നല്ലോ...

കൊതിയോടെയോടിച്ചെന്നകലത്താ -
വഴിയിലേക്കിരുകണ്ണും നീട്ടുന്നനേരം
വഴിതെറ്റിവന്നാരോ പകുതിക്കുവച്ചെന്റെ
വഴിയേ തിരിച്ചുപോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു... (2)

  മുന്‍ പേജുകള്‍
Previous Pages
കൂടുതല്‍ ഗാനങ്ങള്‍
More Lyrics
   

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.