Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



My Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***


താമരക്കണ്ണനുറങ്ങേണം‍...



ചിത്രം: വാത്സല്യം‍
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി ‍‍    സംഗീതം: എസ് പി വെങ്കിടേഷ്
ഗായിക‍‍: കെ. എസ്. ചിത്ര

ആരീരം രാരീരം രാരാരോ...
രാരീരാരീരാരാരോ...
താമരക്കണ്ണനുറങ്ങേണം...
കണ്ണും പൂട്ടിയുറങ്ങേണം...    (താമര...)
അച്ഛനെപ്പോലെ വളരേണം
അമ്മയ്ക്ക് തണലായ് മാറേണം...
അമ്പിളിമാമന്റെ കൊമ്പില്ലാക്കൊമ്പനെ
കൈയിലെടുക്കേണം...    (താമര...)

നീയുണര്‍ന്നു വളരണം
കണ്ണു രണ്ടും തെളിയണം
പൂ വിരിഞ്ഞ വഴികളില്‍
മുള്ളു കണ്ടു നീങ്ങണം
ഉവ്വാവു മാറുവാന്‍ നാമം ജപിക്കേണം
നല്ലവനാകേണം...    (താമര...)(2)

നീ മറന്നുപോകിലും
ഏറെ ദൂരെയാകിലും
എന്റെയുള്ളിനുള്ളില്‍ നീ
പിഞ്ചു പൈതലാവണം
ആയിരം തിങ്കളെക്കണ്ടു ചിരിച്ചു നീ
നീണാള്‍ വാഴേണം...    (താമര...)(6 Lines)
ആരീരം രാരീരം രാരാരോ...
രാരീരാരീരാരാരോ...



കണ്ണും പൂട്ടിയുറങ്ങുക‍...



ചിത്രം: സ്നേഹസീമ‍
രചന: അഭയദേവ് ‍‍    സംഗീതം: വി ദക്ഷിണാമൂര്‍ത്തി
ഗായകർ: പി ലീല, എ എം രാജ

കണ്ണും പൂട്ടിയുറങ്ങുക നീയെന്‍
കണ്ണേ പുന്നാരപ്പൊന്നു മകളേ
അമ്മേം അച്ഛനും ചാരത്തിരിപ്പൂ
ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ    (കണ്ണും പൂട്ടി...)

ഓമനക്കണ്ണുകള്‍ ചിമ്മുന്നു കണ്മണി
ഓടിപ്പോ കാറ്റേ നീ ഒച്ച വെക്കാതെ (2)
താരാട്ടു പാടുവാന്‍ അമ്മയുണ്ടല്ലോ
താളം പിടിക്കുവാന്‍ അച്ഛനുണ്ടല്ലോ

താരണിത്തൂമുഖം സൂക്ഷിച്ചു നോക്കി
എന്‍ തങ്കക്കുടത്തിനെ കണ്ണ് വെക്കാതെ (2)
താമരക്കണ്‍കളില്‍ നിദ്ര വന്നല്ലോ
താമസിക്കാതെയുറങ്ങുകെന്‍ തങ്കം (2)   (കണ്ണും പൂട്ടി...)


പാട്ടുപാടി ഉറക്കാം ഞാന്‍...



ചിത്രം: സീത
രചന: അഭയദേവ് ‍‍    സംഗീതം: വി ദക്ഷിണാമൂര്‍ത്തി
ഗായിക: പി സുശീല

രാരിരാരോ രാരിരോ രാരിരാരോ രാരിരോ... (2)
പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ
കരളിന്റെ കാതലേ..

നിന്നാലീ‍ പുല്‍മാടം പൂമേടയായെടാ (2)
കണ്ണായ് നീയെനിക്കു സാമ്രാജ്യം കൈ വന്നെടാ
വന്നെടാ...    (പാട്ടുപാടി...)

രാജാവായ് തീരും നീ ഒരു കാലമോമനേ (2)
മറക്കാതെ അന്നു തന്‍ താതന്‍ ശ്രീരാമനേ
രാമനേ...    (പാട്ടുപാടി...)
രാരിരാരോ രാരിരോ രാരിരാരോ രാരിരോ... (2)


എന്റെ ഖൽബിലെ വെണ്ണിലാവു നീ...



ചിത്രം: ക്ലാസ് മേറ്റ്‌സ് ‍
രചന: വയലാര്‍ ശരത്ചന്ദ്രവര്‍മ ‍‍     സംഗീതം: അലക്സ് പോള്‍ ‍
ഗായകന്‍‍: വിനീത് ശ്രീനിവാസന്‍

എന്റെ ഖൽബിലെ വെണ്ണിലാവുനീ നല്ലപാട്ടുകാരാ...
തട്ടമിട്ടുഞാൻ കാത്തുവെച്ചൊരെൻ മുല്ലമൊട്ടിലൂറും...
അത്തറൊന്നു വേണ്ടേ...         (എന്റെ ഖൽബിലെ…)
അത്തറൊന്നു വേണ്ടേ... എന്റെ കൂട്ടുകാരാ‍...
സുൽത്താന്റെ ചേലുകാരാ...

നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ...
നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ പഞ്ചസാരയാവാന്‍…
നിന്റെ നെഞ്ചിലെ ദഫ്‌മുട്ടുമായ് എന്നുമെന്റെയാവാന്‍...
ഒപ്പനയ്‌ക്കു നീ കൂടുവാൻ മൈലാഞ്ചിമൊഞ്ചൊന്നു കാണുവാൻ (2)
എന്തുമാത്രമെന്നാഗ്രഹങ്ങളെ മൂടിവെച്ചുവെന്നോ... ( എന്റെ ഖൽബിലെ…)

തൊട്ടുമീട്ടുവാനുള്ള തന്ത്രികൾ...
തൊട്ടുമീട്ടുവാനുള്ള തന്ത്രികൾ പൊട്ടുമെന്ന പോലെ...
തൊട്ടടുത്തു നീ നിന്നുവെങ്കിലും കൈ തൊടാഞ്ഞതെന്തേ …
ലാളനങ്ങളിൽ‍ മൂടുവാൻ കൈതാളമിട്ടൊന്നു പാടുവാൻ‍ ...
എത്ര വട്ടമെൻ കാൽചിലങ്കകൾ മെല്ലെ കൊഞ്ചിയെന്നോ… ( എന്റെ ഖൽബിലെ...) (Twice)



കാറ്റാടിത്തണലും‍‍...


ചിത്രം: ക്ലാസ് മേറ്റ്‌സ് ‍
രചന: വയലാര്‍ ശരത്ചന്ദ്രവര്‍മ ‍‍     സംഗീതം: അലക്സ് പോള്‍ ‍
ഗായകര്‍‍‍: മഞ്ജരി & പാര്‍ട്ടി

താനാനാ നാനാ... തനനാനാ നാനാ...
താനാനാ താനാനാ താനാനാ നാ...

കാറ്റാടിത്തണലും തണലത്തരമതിലും
മതിലില്ലാ മനസ്സുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊളികണ്ണും
കളിയൂഞ്ഞാലാടുന്നേ ഇടനാഴിയിലായ്

മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം
ഇനിയില്ലിതുപോലെ സുഖമറിയുന്നൊരു കാലം ... (കാറ്റാടിത്തണലും…)

മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍‌വെയിലായ് മാറാന്‍
നെഞ്ചം കണികണ്ടേ നിറയേ...   (മഞ്ഞിന്‍...)
കാണുന്നതിലെല്ലാം മഴവില്ലുള്ളതുപോലെ
ചേലുള്ളവയെല്ലാം വരമാകുന്നതുപോലെ
പുലരൊളിയുടെ കസവണിയണ
മലരുകളുടെ രസനടനം ‍‍     (കാറ്റാടിത്തണലും…)

വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍‌മയിലായ് മാറാന്‍
ഉള്ളില്‍ കൊതിയില്ലേ സഖിയേ ‍‍   (വിണ്ണില്‍…)
കാണാതൊരു കിളിയെങ്ങോ കൊഞ്ചുന്നതുപോലെ
കണ്ണീരിനു കയ്‌പില്ലെന്നറിയുന്നതുപോലെ
പുതുമഴയുടെ കൊലുസിളകിയ
കനവുകളുടെ പദചലനം ‍‍     (കാറ്റാടിത്തണലും…)



ചില്ലുജാലക വാതിലിന്‍‍...

ചിത്രം: ക്ലാസ് മേറ്റ്‌സ് ‍
രചന: വയലാര്‍ ശരത്ചന്ദ്രവര്‍മ ‍‍     സംഗീതം: അലക്സ് പോള്‍ ‍
ഗായിക‍‍‍: മഞ്ജരി

ചില്ലുജാലക വാതിലിന്‍ തിരശീല ഞൊറിയുമ്പോള്‍
മെല്ലെയൊന്നു കിലുങ്ങിയോ കൈ വളകളറിയാതെ (2)
മഞ്ഞലിഞ്ഞോരു പാതയില്‍…
മഞ്ഞലിഞ്ഞോരു പാതയില്‍ മനസ്സൊന്നു ചെല്ലുമ്പോള്‍
നെഞ്ചിലൂടെ പറന്നു പോയൊരു പൂങ്കുയില്‍ വെറുതേ (ചില്ലുജാലക…)

ഇല കുടഞ്ഞു തളിച്ച വഴിയുടെ ഇരുവശം നീളേ
മലരണിഞ്ഞു നിരന്നു ചില്ലകളവനു കണിയേകാന്‍
എത്ര സ്നേഹവസന്തചമയമണിഞ്ഞുവെന്നാലും (2)
ഇന്നിതേവരെ ആയതില്ലൊരു ചെണ്ടു നല്‍‌കീടാന്‍
അവനൊരു ചെണ്ടുനല്‍‌കീടാന്‍     (ചില്ലുജാലക…)

കുളിരു കുമ്പിളിലുള്ള തെന്നലിനെവിടെയും ചെല്ലാം
കളകളങ്ങളിലൂടെ ആഴിയെ നദികളും പുണരാം
മുരളിയൂതിയൊരിടയനരികെയിരുന്നുവെന്നാലും (2)
മതിമറന്നുണരേണ്ട കൊലുസിനു മൌനമോ ഇന്നും
ഇനിയൊരു മൌനമോ എന്നും     (ചില്ലുജാലക…)


  മുന്‍ പേജുകള്‍
Previous Pages
കൂടുതല്‍ ഗാനങ്ങള്‍
More Lyrics
   

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.