Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



My Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***


ചെമ്പകപ്പൂ മൊട്ടിന്നുള്ളില്‍‍...


ചിത്രം: എന്ന് സ്വന്തം ജാനകിക്കുട്ടി
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി     സംഗീതം: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
ഗായിക‍: കെ എസ് ചിത്ര

ചെമ്പകപ്പൂ മൊട്ടിന്നുള്ളില്‍ വസന്തം വന്നു
കനവിലെ ഇളം കൊമ്പില്‍
ചന്ദനക്കിളി അടക്കം ചൊല്ലി...     (ചെമ്പകപ്പൂ...)
പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹൊയ്...
ഇന്നു കരളിലഴകിന്റെ മധുരമൊഴുകിയ മോഹാലസ്യം
ഒരു സ്നേഹാലസ്യം... ‍‍    (ചെമ്പകപ്പൂ...)

തുടിച്ചു കുളിക്കുമ്പോള്‍ പുല്‍കും നല്ലിളം കാറ്റേ
എനിക്കു തരുമോ നീ കിലുങ്ങും കനക മഞ്ജീരം... (തുടിച്ചു...)
കോടി കസവുടുത്താടിയുലയുന്ന കളിനിലാവേ
നീയും പവിഴ വളയിട്ട് നാണം കുണുങ്ങുമൊരു ‍
പെണ്‍കിടാവല്ലേ... നിനക്കുമുണ്ടോ എന്നെപ്പോലെ ‍
പറയുവാനരുതാത്ത സ്വപ്നങ്ങള്‍...     (ചെമ്പകപ്പൂ...)

കല്ലുമാലയുമായ് അണയും തിങ്കള്‍ തട്ടാര്യേ
പണിഞ്ഞതാര്‍ക്കാണ് മാനത്തെ തങ്കമണിത്താലി‍... (കല്ലുമാല...)
കണ്ണാരം പൊത്തി പൊത്തി കിന്നാരം തേടിപ്പോകും
മോഹപ്പൊന്‍‌മാനേ... കല്യാണച്ചെക്കന്‍ വന്നു
പുന്നാരം ചൊല്ലുമ്പോള്‍ നീ എന്തു ചെയ്യും...
നിനക്കുമുണ്ടോ എന്നെപ്പോലെ
പറയുവാനരുതാത്ത പ്രിയ രഹസ്യം...     (ചെമ്പകപ്പൂ...)


പാര്‍വണേന്ദുമുഖി...



ചിത്രം: പരിണയം
രചന: ‌‌‌‌‌‌‌‌‌‌‌‌‌‌‌യൂസഫലി കേച്ചേരി ‍‍    സംഗീതം: രവി ബോംബെ
ഗായകര്‍‍: ചിത്ര & കോറസ്‌

പാര്‍വണേന്ദുമുഖി... പാര്‍വതി...
ഗിരീശ്വരന്റെ ചിന്തയില്‍ മുഴുകി വലഞ്ഞു...      (പാര്‍വണേന്ദു...)
നിദ്ര നീങ്ങി അല്ലും പകലും മഹേശരൂപം
ശൈലപുത്രിക്കുള്ളില്‍ തെളിഞ്ഞു...      (നിദ്ര നീങ്ങി....)

സര്‍പ്പനായകഭൂഷയേന്തും
സാംബശിവനുടെ ചാരുഗളത്തില്‍       (സര്‍പ്പനായക...)
വിഘ്നമൊഴിഞ്ഞൊരു നാളിലഗാത്മജ
വരണമാലികയുമമ്പൊടു ചാര്‍ത്തി      (പാര്‍വണേന്ദു...)

കാമ്യദര്‍ശന ദേവി പിന്നെ
കാമഹരനുടെ പുണ്യശരീരം           (കാമ്യദര്‍ശന...)
പാതിയുമഴകില്‍ പകുത്തെടുത്തുമാ‍
പതിമാനസനെ നിലയനമാക്കി...      (പാര്‍വണേന്ദു...)



അരികില്‍ നീയുണ്ടായിരുന്നെങ്കില്‍...



ചിത്രം: നീയെത്ര ധന്യ
രചന: ഒ. എന്‍. വി. കുറുപ്പ് ‍‍    സംഗീതം: ദേവരാജന്‍
ഗായകന്‍: യേശുദാസ്

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരുമാത്ര വെറുതെ നിനച്ചു പോയി (2) (അരികില്‍...)

രാത്രിമഴ പെയ്‌തു തോര്‍ന്ന നേരം (2)
കുളിര്‍ക്കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റുവീഴും നീര്‍ത്തുള്ളിതന്‍ സംഗീതം
ഹൃത്തന്തികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലില്‍ ചാരെ ചിലച്ച നേരം (കാതരയായൊരു...)
ഒരു മാത്ര വെറുതെ നിനച്ചു പോയി (അരികില്‍...)

മുറ്റത്തു ഞാന്‍ നട്ട ചെമ്പകത്തയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദ്ധസങ്കല്‍പ്പം തലോടി നില്‍ക്കെ
ഏതോ പുരാതന പ്രേമകഥയിലെ
ഗീതികളെന്നില്‍ ചിറകടിയ്ക്കെ (ഏതോ...)
ഒരു മാത്ര വെറുതെ നിനച്ചു പോയി (അരികില്...‍)



സന്ധ്യയ്ക്കെന്തിനു സിന്ദൂരം...



ചിത്രം: മായ
രചന: ശ്രീകുമാരന്‍ തമ്പി ‍‍    സംഗീതം: ദക്ഷിണാമൂര്‍ത്തി
ഗായകന്‍‍: പി ജയചന്ദ്രൻ

സന്ധ്യയ്ക്കെന്തിനു സിന്ദൂരം...
ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം...
കാട്ടാറിനെന്തിനു പാദസരം....
എന്‍ കണ്മണിക്കെന്തിനാഭരണം...   (സന്ധ്യയ്ക്കെന്തിനു...)

മായികമാകും മന്ദസ്മിതത്തിന്റെ
മാറ്ററിയുന്നവരുണ്ടോ...   (2) തങ്കമേ... തങ്കമേ നിന്‍ മേനി കണ്ടാല്‍ കൊതിക്കാത്ത
തങ്കവും വൈരവുമുണ്ടോ   (സന്ധ്യയ്ക്കെന്തിനു...)

ഭൂമിയില്‍ സ്വര്‍ഗത്തിന്‍ ചിത്രം വരയ്ക്കുന്നു
കാമുകനായ വസന്തം...   (ഭൂമിയില്‍...)
എന്നെ കാവ്യഗന്ധര്‍വ്വനാക്കുന്നു സുന്ദരീ (2)
നിന്‍ ഭാവഗന്ധം...   (സന്ധ്യയ്ക്കെന്തിനു...)


സാഗരങ്ങളേ...



ചിത്രം: പഞ്ചാഗ്നി
രചന: ഒ എന്‍ വി കുറുപ്പ് ‍‍    സംഗീതം: രവി ബോംബെ
ഗായകന്‍‍‍: യേശുദാസ്

സാഗരങ്ങളെ പാടി ഉണര്‍ത്തിയ
സാമഗീതമേ സാമസംഗീതമേ ഹൃദയ - ‍
സാഗരങ്ങളെ പാടി പാടി ഉണര്‍ത്തിയ
സാമഗീതമേ സാമസംഗീതമേ സാഗരങ്ങളേ...
പോരൂ നീയെന്‍ ലോലമാമീ ഏകതാരയില്‍
ഒന്നിളവേല്‍ക്കൂ... ഒന്നിളവേല്‍ക്കൂ... ആ... ആ‍... ‍‍   (സാഗരങ്ങളെ...)

പിന്‍‌നിലാവിന്റെ പിച്ചകപ്പൂക്കള്‍
ചിന്നിയ ശയ്യാതലത്തില്‍... ‍‍     (പിന്‍...)
കാതരയാം ചന്ദ്രലേഖയും
ഒരു ശോണ രേഖയായ് മായുമ്പോള്‍
വീണ്ടും തഴുകി തഴുകി ഉണര്‍ത്തും
സ്നേഹസാന്ദ്രമാം ഏതു കരങ്ങള്‍ ആ... ആ‍... ‍‍   (സാഗരങ്ങളെ...)

കന്നിമണ്ണിന്റെ ഗന്ധമുയര്‍ന്നു
തെന്നല്‍ മദിച്ചു പാടുന്നു.... ‍‍     (കന്നി...)
ഈ നദി തന്‍ മാറിലാരുടെ
കൈവിരല്‍പ്പാടുകള്‍ ഉണരുന്നു
പോരൂ തഴുകി തഴുകി ഉണര്‍ത്തൂ
മേഘരാഗമെന്‍ ഏകതാരയില്‍... ആ... ആ...   (സാഗരങ്ങളെ...)


  മുന്‍ പേജുകള്‍
Previous Pages
കൂടുതല്‍ ഗാനങ്ങള്‍
More Lyrics
   

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.