Home
HomeAbout
About MeFavourites Favourites


Photos
PhotosNews
Editor's DeskNews
Special CorrespondentWorks
WorksBlog
BlogBiodata
BiodataContact Contact Me


Support
Help & Support

വിജി പിണറായി


Viji Pinarayi

SiteMap
Site MapMy Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***


പൊന്നാമ്പല്‍പ്പുഴയിറമ്പില്‍‍...


ചിത്രം: ഹരികൃഷ്ണന്‍‌സ്
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി ‍‍    സംഗീതം: ഔസേപ്പച്ചന്‍
ഗായകന്‍: യേശുദാസ്

പൊന്നാമ്പല്‍പ്പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യം കണ്ടതോര്‍മയില്ലേ...
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എന്‍‌മുന്നില്‍ മിന്നിവന്ന കവിതേ...

പണ്ടത്തെ പാട്ടുറങ്ങുമൊരു
മണ്‍‌വീണയാണെന്റെ മാനസം‍
അന്നെന്നില്‍ പൂവണിഞ്ഞ മൃദു -
സല്ലാപമല്ലോ നിന്‍ സ്വരം...
എന്നിട്ടും നീ എന്നോടിന്നു
മിണ്ടാത്തതെന്താണ്... (പൊന്നാമ്പല്‍...)

നിന്നെയെതിരേല്‍ക്കുമല്ലോ ‍
പൌര്‍ണമിപ്പെണ്‍‌കൊടി
പാടി വരവേല്‍ക്കുമല്ലോ
പാതിരാപ്പുള്ളുകള്‍
നിന്റെയനുവാദമറിയാനെന്‍ മനം
കാതോര്‍ത്തിരിപ്പൂ...
എന്നുവരുമെന്നുവരുമെന്നെന്നും
കൊതിയാര്‍ന്നു നില്‍പ്പൂ...
വരില്ലേ നീ വരില്ലേ
കാവ്യപൂജാ ബിംബമേ... (പൊന്നാമ്പല്‍...)

നിലാവായ് നീലരാവില്‍ നില്‍പ്പൂ മൂകം ഞാന്‍
മൂടുപടമെന്തിനാവോ മൂകാനുരാഗമേ
പാതി മറയുന്നതെന്തേ അന്യയെപ്പോലെ നീ...

എന്റെ പദയാത്രയില്‍
ഞാന്‍ തേടി നിന്‍ രാജാങ്കണങ്ങള്‍
എന്റെ പ്രിയ ഗാന ധാരയില്‍
നിന്നിലെ ശ്രുതി ചേര്‍ന്നിരുന്നു
വരില്ലേ നീ വരില്ലേ ചൈത്രവീണാ വാഹിനീ...
വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ... (പൊന്നാമ്പല്‍... (8 Lines))
(പൊന്നാമ്പല്‍... (4 Lines))


വേളിക്ക് വെളുപ്പാന്‍‌കാലം‍...ചിത്രം: കളിയാട്ടം
രചന, സംഗീതം: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
ഗായകന്‍ : യേശുദാസ്

വേളിക്കു വെളുപ്പാൻ‌കാലം
താലിക്കു കുരുത്തോല
കോടിക്കു കന്നിനിലാവ്
സിന്ദൂരത്തിനു മൂവന്തി
കോലോത്തെ തമ്പ്രാട്ടിക്ക്
മനം പോലെ മംഗല്യം... (2) (വേളിക്കു…)

നൂറുവെറ്റില നൂറുതേച്ചോ
വായാടിത്തത്തമ്മേ
പഴുക്കടക്കത്തൂണുമെനഞ്ഞോ
മലയണ്ണാർക്കണ്ണാ...     (നൂറു…)

ഓലക്കുട കൈയ്യിലെടുത്തോ
വെളുത്തവാവേ..ഓ.. ഓ.. ഓ..(2)
ഏഴിമലയുടെ നാലുകെട്ടിൽ
കുടിവെപ്പിനുവായോ
കല്യാണത്തുമ്പീ...
കാക്കാലത്തുമ്പീ...      (വേളിക്കു…)

ആലവട്ടം വീശിയില്ലേ
പനയോലക്കരുമാടീ
കുത്തുവിളക്കിൽ തിരിയിട്ടില്ലേ
കട്ടിലൊരുക്കീലേ      (ആലവട്ടം…)
പാണപ്പുഴ പനിനീർതൂകിയ
കിഴക്കിനിപ്പടവിൽ... ഓ.. ഓ..ഓ..(2)
വലത്തുകാ‍ൽ‌വച്ചകത്തുവായോ വീരാളിക്കാറ്റേ
നന്നാറിപ്പൂവേ...നാത്തൂനാരേ… (വേളിക്കു…)വണ്ണാത്തിപ്പുഴയുടെ തീരത്ത്‍...


ചിത്രം: കളിയാട്ടം
രചന, സംഗീതം: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
ഗായകന്‍ : യേശുദാസ്

വണ്ണാത്തിപ്പുഴയുടെ തീരത്ത്...
തിങ്കള്‍ കണ്ണാടി നോക്കും നേരത്ത്...
സ്വപ്നം കണ്ടിറങ്ങിവന്നോളേ...
ചെമ്മാനപ്പൂമുറ്റംനിറയെ
മണി മഞ്ചാടി വാരിയെറിഞ്ഞോളേ...

കുങ്കുമമിട്ട കവിള്‍ത്തടമോടെ
മിന്നുകളിളകിയ പൊന്നരയോടെ... (കുങ്കുമ...)
മഞ്ഞളണിഞ്ഞൊരുപൂമെയ്യോടെ
നിലാവിലൊരുങ്ങി മയങ്ങണ പെണ്ണേ...

കണ്ണാടി... തിങ്കള്‍ കണ്ണാടി...
തിങ്കള്‍ കണ്ണാടി നോക്കും നേരത്ത്...
നാടോടിക്കഥയുടെ...    (വണ്ണാത്തിപ്പുഴ...)

ആ... ആ... ആ‍... ആ‍....

തിരുവാതിരയില്‍... ശ്രീപാര്‍വതിയായ്...
പെണ്ണേ നീയീ രാത്രിയിലാരേ തേടുന്നു...
ശ്രീമംഗലയായ്... വനമല്ലികയായ്...
പൂമാലക്കാവില്‍ നീ ഇന്നെന്തിനു വന്നു...

നീരാട്ടിനിറങ്ങും ശിവപൌര്‍ണമിയല്ലേ നീ...
നീരാഞ്ജനമെരിയും നിന്‍ മോഹങ്ങളില്‍ ഞാനില്ലേ... (നീരാട്ടിന്...)

കുങ്കുമമിട്ട കവിള്‍ത്തടമോടെ
മിന്നുകളിളകിയ പൊന്നരയോടെ... (കുങ്കുമ...)
കാല്‍ത്തള കൊഞ്ചിയ നാണം പോലെ
നിലാവിലൊരുങ്ങി മയങ്ങണ പെണ്ണേ... (കണ്ണാടി...)

ആ... ആ... ആ... ആ‍....

തൃക്കാര്‍ത്തികയില്‍ നിറദീപവുമായ്...
കളിയാട്ടക്കടവില്‍ നീയാരേ തേടുന്നു...
അണിമെയ് നിറയെ... അലങ്കാരവുമായ്...
ഏകാകിനിയായ് നീ ഇന്നാരേ തേടുന്നു...

കനലാടിയിറങ്ങി മുടിയേന്തിയ തെയ്യം...
തോറ്റം‌പാട്ടിടറും നിന്‍ ഇടനെഞ്ചില്‍ ഞാനില്ലേ... (കനലാടി...)

പൂരം കളിയുടെ പൂവിളി പോലെ...
പൂവിലുറങ്ങിയ ഗന്ധം പോലെ... (പൂരം...)

മാരന്‍ മീട്ടും തംബുരു പോലെ...
നിലാവിലൊരുങ്ങി മയങ്ങണ കണ്ണേ... (വണ്ണാത്തിപ്പുഴ...)


പിന്നെയും പിന്നെയും ആരോ...ചിത്രം: കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്
രചന: ഗിരീഷ് പുത്തഞ്ചേരി ‍‍    സംഗീതം: വിദ്യാസാഗര്‍
ഗായിക: കെ. എസ്. ചിത്ര

പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം (2)
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍‌വേണുവൂതുന്ന മൃദു മന്ത്രണം ‍‍  (പിന്നെയും...)

പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ
പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം
അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍
അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം (2)
താനേ തുറക്കുന്ന ജാലകച്ചില്ലില്‍
തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം ‍‍  (പിന്നെയും...)

തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍
നെറുകയില്‍ ചന്ദനം തൊട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍
കുസൃതിയാല്‍ മൂളിപ്പറന്നതാവാം
അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നിത്തുടിച്ചതാവാം (2)
ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെ -
ന്നാരോ സ്വകാര്യം പറഞ്ഞതാവാം ‍‍  (പിന്നെയും...)ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നു...


ചിത്രം: ഈ പുഴയും കടന്ന്
രചന: ഗിരീഷ് പുത്തഞ്ചേരി‍‍    സംഗീതം : ജോണ്‍‌സണ്‍
ഗായകന്‍ : യേശുദാസ്

ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നൂ
സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊന്‍‌വെയില്‍ മഞ്ഞുകോടിയുടുക്കുന്നു
വിണ്ണില്‍ മേയുന്ന വെണ്മുകില്‍ വെള്ളിച്ചാമരം വീശുന്നൂ (ദേവകന്യക…)

കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളംകിളി പാടുന്നു
അമ്പലം ചുറ്റിയെത്തും പ്രാവുകള്‍ ആര്യന്‍പൊന്‍‍പാടം കൊയ്യുന്നു
വെള്ളിയാഴ്ച പുലര്‍ച്ചയോ പുള്ളോര്‍പൂങ്കുടം കൊട്ടുന്നു
നാഴിയില്‍ മുളനാഴിയില്‍ ഗ്രാമം നന്മ മാത്രമളക്കുന്നു
നന്മ മാത്രമളക്കുന്നു...     (ദേവകന്യക…)

തെന്നിളം നീരാം പൊന്‍‌നിളേ നിന്നില്‍ മുങ്ങിത്തോര്‍ത്തും പുലരികള്‍
വാര്‍മണല്‍‌പീലിക്കൂന്തലില്‍ നീലശംഖുപുഷ്പങ്ങള്‍ ചൂടുന്നു‍
കുംഭമാസനിലാവിന്റെ കുമ്പിള്‍ പോലെ തുളുമ്പുന്നു
തങ്കനൂപുരം ചാര്‍ത്തുന്നു മണിത്തിങ്കള്‍ നോയമ്പു നോക്കുന്നു
തിങ്കള്‍ നോയമ്പു നോക്കുന്നു...     (ദേവകന്യക…)


ചന്ദനം മണക്കുന്ന...ചിത്രം: അച്ചുവേട്ടന്റെ വീട്‍
രചന: എസ്. രമേശന്‍ നായര്‍ ‍‍    സംഗീതം: വിദ്യാധരന്‍
ഗായകന്‍‍‍: യേശുദാസ്

ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രിക മെഴുകിയ മണിമുറ്റം‍
ഉമ്മറത്തമ്പിളി നിലവിളക്ക്
ഉച്ചത്തില്‍ സന്ധ്യയ്ക്കു നാമജപം - ഹരിനാമജപം... ‍‍   (ചന്ദനം...)

അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഭജേ... ‍‍    (അച്യുതം...)

മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊടു
മുത്തും പളുങ്കും തോല്‍ക്കേണം...
കാലികള്‍ കുടമണിയാട്ടുന്ന തൊഴുത്തില്‍
കാലം വിടുപണി ചെയ്യേണം...
സൌന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍
സൌഭാഗ്യം പിച്ചവെച്ചു നടക്കേണം... ‍‍    (സൌന്ദര്യം...)

അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഭജേ... ‍‍    (അച്യുതം...)

മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍
മൈഥിലിമാരായ് വളരേണം
അവരുടെ സ്വയംവരപ്പന്തലൊരുക്കാന്‍
കലയും കമലയും പോരേണം
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍
വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം...     (വരദാനം...)

അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഭജേ... ‍‍    (അച്യുതം...)

(ചന്ദനം മണക്കുന്ന... (4 Lines))


  മുന്‍ പേജുകള്‍
Previous Pages
കൂടുതല്‍ ഗാനങ്ങള്‍
More Lyrics
   

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.