Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



My Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***


ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം...


ചിത്രം: ഭാര്യമാര്‍ സൂക്ഷിക്കുക
രചന: ശ്രീകുമാരന്‍ തമ്പി     സംഗീതം: ദക്ഷിണാമൂര്‍ത്തി
ഗായകര്‍‍: യേശുദാസ്, പി. സുശീല

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു രാഗമേഘം
നിന്‍ മിഴിയിലലിയുന്നെന്‍ ജീവമേഘം   (ചന്ദ്രികയില്‍…)

താരകയോ നീലത്താമരയോ നിന്‍
താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു
വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ നിന്‍
മാനസത്തില്‍ പ്രേമ മധു പകര്‍ന്നു   (ചന്ദ്രികയില്‍…)

മാധവമോ നവ ഹേമന്ദമോ നിന്‍
മണിക്കവിള്‍ മലരായ് വിടര്‍ത്തിയെങ്കില്‍
തങ്കച്ചിപ്പിയില്‍ നിന്റെ തേന്മലര്‍ച്ചുണ്ടില്‍
ഒരു സംഗീതബിന്ദുവായ് ഞാനുണര്‍ന്നുവെങ്കില്‍   (ചന്ദ്രികയില്‍…)



കായാമ്പൂ കണ്ണിൽ...


ചിത്രം: നദി‍
രചന: വയലാർ     സംഗീതം: ജി. ദേവരാജൻ
ഗായകന്‍: യേശുദാസ്

കായാമ്പൂ കണ്ണിൽ വിടരും
കമലദളം കവിളിൽ വിടരും
അനുരാഗവതീ നിൻ ചൊടികളിൽ
നിന്നാലിപ്പഴം പൊഴിയും...    (കായാമ്പൂ...)

പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
പുഴയുടെ ഏകാന്ത പുളിനത്തിൽ
നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ -
സഖീ ഞാനിറങ്ങീ    (കായാമ്പൂ...)

നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
എന്റെയീ കളിത്തോണി കെട്ടിയിട്ടു -
സഖീ കെട്ടിയിട്ടു    (കായാമ്പൂ...)


നാളികേരത്തിന്റെ നാട്ടില്‍...



ചിത്രം: തുറക്കാത്ത വാതില്‍
രചന: പി. ഭാസ്കരന്‍ ‍‍    സംഗീതം: കെ. രാഘവന്‍
ഗായകന്‍: യേശുദാസ്

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...       (നാളികേരത്തിന്റെ...)
ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്...
അതില്‍ നാരായണക്കിളിക്കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്...       (നാളികേരത്തിന്റെ... ഒരു...)

നോമ്പും നോറ്റെന്നെക്കാത്തിരിക്കും വാഴ -
ക്കൂമ്പു പോലുള്ളൊരു പെണ്ണുണ്ട്...       (നോമ്പും...)
ചാമ്പയ്ക്കാച്ചുണ്ടുള്ള ചന്ദനക്കവിളുള്ള
ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട്...       (നാളികേരത്തിന്റെ... ഒരു...)

വല്യപെരുന്നാളു വന്നപ്പോളന്നൊരു
വെള്ളിനിലാവുള്ള രാത്രിയില്‍       (വല്യ...)
കല്ലുവെട്ടാങ്കുഴിക്കക്കരെ വെച്ചെന്നോ -
ടുള്ളു തുറന്നതിന്‍ ശേഷമേ...      (നാളികേരത്തിന്റെ... ഒരു...)

നീറുന്ന കണ്ണുമായ് നിന്നെക്കിനാക്കണ്ട്
ദൂരത്തു വാഴുന്നു ഞാനെന്നും...       (നീറുന്ന...)
ഓരോരോ തീവണ്ടിയോടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്തു നീയിന്നും       (ഓരോരോ...)
(നാളികേരത്തിന്റെ... 4 Lines) (നാളികേരത്തിന്റെ... ഒരു...)



മാമലകള്‍ക്കപ്പുറത്ത്‍...



ചിത്രം: നിണമണിഞ്ഞ കാല്‍പ്പടുകള്‍
രചന: പി. ഭാസ്കരന്‍ ‍‍    സംഗീതം: എം. എസ്. ബാബുരാജ്
ഗായകന്‍: പി ബി ശ്രീനിവാസ്

മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്... കൊച്ചു -
മലയാളമെന്നൊരു നാടുണ്ട്...       (മാമലകള്‍...)
കാടും തൊടികളും കനകനിലാവത്ത്
കൈകൊട്ടിക്കളിക്കുന്ന നാടുണ്ട്...      (കാടും...)

കായലും പുഴകളും കതിരണി വയലിന്
കസവിട്ടു ചിരിക്കുമാ ദേശത്ത്...       (കായലും...)
തൈത്തെങ്ങിന്‍ തണലത്ത് താമരക്കടവത്ത്
കിളിക്കൂടു പോലൊരു വീടുണ്ട്... കൊച്ചു -
കിളിക്കൂടു പോലൊരു വീടുണ്ട്...

വീടിന്റെയുമ്മറത്ത് വിളക്കും കൊളുത്തിയെന്റെ
വരവും കാത്തിരിക്കുന്ന പെണ്ണുണ്ട്...
കൈതപ്പൂനിറമുള്ള കവിളത്തു മറുകുള്ള
കരിനീലക്കണ്ണുള്ള പെണ്ണുണ്ട്... (2)       (മാമലകള്‍...)

എന്നെയും കാത്തുകാത്ത് കണ്ണുനീര്‍ തൂകുന്നോളേ
നിന്നരികില്‍ പറന്നെത്താന്‍ ചിറകില്ലല്ലോ... (2)
മധുരക്കിനാവിന്റെ മായാവിമാനത്തിനു
മനുഷ്യനെ കൊണ്ടുപോകാന്‍ കഴിവില്ലല്ലോ... (മധുര...) (മാമലകള്‍...)



പെരിയാറേ...



ചിത്രം: ഭാര്യ
രചന: വയലാര്‍ ‍‍    സംഗീതം: ദേവരാജന്‍
ഗായകര്‍: എ. എം. രാജ, പി. സുശീല

പെരിയാറേ... പെരിയാറേ...
പര്‍വത നിരയുടെ പനിനീരേ...
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണു നീ... ഒരു -
മലയാളിപ്പെണ്ണാണു നീ...      (പെരിയാറേ...)

മയിലാടും കുന്നില്‍ പിറന്നു - പിന്നെ
മയിലാഞ്ചിക്കാട്ടില്‍ വളര്‍ന്നു...      (മയിലാടും...)
നഗരം കാണാത്ത നാണം മാറാത്ത
നാടന്‍ പെണ്ണാണു നീ - ഒരു
നാടന്‍ പെണ്ണാണു നീ...     (നഗരം...)

പൊന്നലകള്‍ പൊന്നലകള്‍ ഞൊറിഞ്ഞുടുത്ത്
പോകാനൊരുങ്ങുകയാണല്ലോ...     (പൊന്നല...)
മലയാറ്റൂര്‍ പള്ളിയില്‍ പെരുനാളു കൂടണം
ശിവരാത്രി കാണേണം നീ...
ആലുവാ ശിവരാത്രി കാണേണം നീ...     (മലയാറ്റൂര്‍...)

നാടാകെ തെളിനീരു നല്‍കേണം
നാടോടിപ്പാട്ടുകള്‍ പാടേണം...     (നാടാകെ...)
കടലില്‍ നീ ചെല്ലണം കാമുകനെ കാണണം
കല്യാണമറിയിക്കേണം - നിന്റെ
കല്യാണമറിയിക്കേണം...     (കടലില്‍...) (പെരിയാറേ...)


  മുന്‍ പേജുകള്‍
Previous Pages
കൂടുതല്‍ ഗാനങ്ങള്‍
More Lyrics
   

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.