Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



My Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***


ഒരു പുഷ്‌പം മാത്രമെന്‍‍‍‍...



ചിത്രം: പരീക്ഷ
രചന: വയലാര്‍ രാമവര്‍മ ‍‍     സംഗീതം: എം. എസ്. ബാബുരാജ്
ഗായകന്‍‍: യേശുദാസ്

ഒരു പുഷ്‌പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ (ഒരു പുഷ്‌പം...)

ഒരു മുറിമാത്രം തുറക്കാതെ വെയ്‌ക്കാം ഞാന്‍
അതിഗൂഢമെന്നുടെ ആരാമത്തില്‍
സ്വപ്‌നങ്ങള്‍ കണ്ടു നിനക്കുറങ്ങീടുവാന്‍
പുഷ്‌പത്തിന്‍ തല്പമങ്ങു, ഞാന്‍ വിരിക്കാം (ഒരു പുഷ്‌പം...)

മലര്‍മണം മാഞ്ഞല്ലോ, മറ്റുള്ളോര്‍ പോയല്ലോ
മമ സഖീ, നീയെന്നു വന്നുചേരും
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ
മമ സഖീ, നീയെന്നു വന്നുചേരും ( ഒരു പുഷ്‌പം...)



ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍...



ചിത്രം: ഡെയ്‌സി
രചന: പി. ഭാസ്കരന്‍     സംഗീതം: ശ്യാം
ഗായകന്‍: യേശുദാസ്

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
ഡെയ്‌സി... ഡെയ്‌സി... ഡെയ്‌സി... (ഓര്‍മ്മതന്‍…)
എവിടെത്തിരിഞ്ഞാലും ഓര്‍മ്മതന്‍ ഭിത്തിയില്‍
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
ഡെയ്‌സി... ഡെയ്‌സി... ഡെയ്‌സി...

നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ഒരു സ്വപ്നം മാത്രം ഒരു ദുഖം മാത്രം
വ്യോമാന്തരത്തിലെ സന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്റെ നീലനേത്രങ്ങള്‍ (ഓര്‍മ്മതന്‍…)

കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
സവിധം വെടിഞ്ഞു പിന്നെ ഞാനെന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
നരജ്ന്മ മരുഭൂവില്‍ അലയുന്നു നീളേ
ഡെയ്‌സി... ഡെയ്‌സി... ഡെയ്‌സി... (ഓര്‍മ്മതന്‍)



ഒരു ദലം മാത്രം...



ചിത്രം: ജാലകം
രചന: ഒ എൻ വി കുറുപ്പ്     സംഗീതം: എം ജി രാധാകൃഷ്ണൻ
ഗായകന്‍: യേശുദാസ്

ഒരു ദലം...
ഒരു ദലം മാത്രം...
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ
മുകുളമായ് നീയെന്റെ മുന്നിൽ നിന്നു
തരളകപോലങ്ങൾ നുള്ളി നോവിക്കാതെ
തഴുകാതെ ഞാൻ നോക്കി നിന്നു...

കൂടുകൾക്കുള്ളിൽ
കുറുകിയിരിക്കുന്നു മോഹങ്ങൾ...
പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പിൽ തുടിച്ചുനിന്നു

ഓരോ ദലവും വിടരും മാത്രകൾ
ഓരോ വരയായി... വർണ്ണമായി...
ഒരു മൺചുമരിന്റെ നെറുകയിൽ നിന്നെ ഞാൻ
ഒരു പൊൻ തിടമ്പായെടുത്തു വെച്ചു...
അ ആ... അആ... അ... ആ...


ഓമലാളെ കണ്ടു ഞാന്‍...


ചിത്രം: സിന്ദൂരച്ചെപ്പ്
രചന: യൂസഫലി കേച്ചേരി     സംഗീതം: ജി. ദേവരാജന്‍
ഗായകന്‍: യേശുദാസ്‌

ഓമലാളെ കണ്ടു ഞാന്‍ പൂങ്കിനാവില്‍
താരകങ്ങള്‍ പുഞ്ചിരിച്ച നീലരാവില്‍
നാലുനില പന്തലിട്ടു വാനിലമ്പിളി
നാദസ്വര മേളമിട്ടു പാതിരാക്കിളി (നാലുനില...)
ഏകയായി - രാഗലോലയായി
എന്റെ മുന്‍പില്‍ വന്നവള്‍ കുണുങ്ങി നിന്നു...
മുന്‍പില്‍ കുണുങ്ങി നിന്നു... (ഓമലാളെ...)

ഞാന്‍ തൊഴുന്ന കോവിലിലെ ദേവിയാണവള്‍
ഞാന്‍ കൊതിക്കും ദേവലോക റാണിയാണവള്‍
താളമാണവള്‍ ജീവരാഗമാണവള്‍... (ഞാന്‍...)
താലി ചാര്‍ത്തും ഞാനവള്‍ക്കീ നീലരാവില്‍
ഞാനീ നീലരാവില്‍... (ഓമലാളെ...)



എന്റെ സ്വപ്നത്തിന്‍...


ചിത്രം: അച്ചാണി
രചന: പി ഭാസ്കരൻ     സംഗീതം: ജി. ദേവരാജന്‍
ഗായകന്‍: യേശുദാസ്‌

എന്റെ സ്വപ്നത്തിന്‍ താമരപ്പൊയ്കയില്‍
വന്നിറങ്ങിയ രൂപവതീ
നീലത്താമര മിഴികള്‍ തുറന്നു
നിന്നെ നോക്കി നിന്നു
ചൈത്രം നിന്‍റെ നീരാട്ടു കണ്ടു നിന്നു (2)

എന്റെ ഭാവനാ രസലവനത്തില്‍
വന്നു ചേര്‍ന്നൊരു വനമോഹിനി (2)
വര്‍ണ്ണസുന്ദരമാം താലങ്ങളേന്തി
വന്യപുഷ്പജാലം നിരയായ് നിന്നെ
വരവേൽക്കുവാനായ് ഒരുങ്ങി നിന്നു
ആ... ആ... ആ... ആ... ആ...   (എന്റെ സ്വപ്നത്തിന്‍...)

പ്രേമചിന്തതന്‍ ദേവനന്ദനത്തിലെ
പൂമരങ്ങള്‍ പൂത്തരാവില്‍ (2)
നിന്‍റെ നര്‍ത്തനം കാണാന്‍ ഒരുങ്ങി
നിന്നെ കാത്തുനിന്നു ചാരേ
നീലാകാശവും താരകളും
ആ... ആ... ആ... ആ... ആ...   (എന്റെ സ്വപ്നത്തിന്‍...)

  മുന്‍ പേജുകള്‍
Previous Pages
കൂടുതല്‍ ഗാനങ്ങള്‍
More Lyrics
   

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.