Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



My Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***


ചന്ദ്രകളഭം ചാര്‍ത്തി...


ചിത്രം: കൊട്ടാരം വില്‍ക്കാനുണ്ട്
രചന: വയലാര്‍ രാമവര്‍മ ‍‍    സംഗീതം: ദേവരാജന്‍
ഗായകന്‍: യേശുദാസ്

ചന്ദ്രകളഭം ചാര്‍ത്തിയുറങും തീരം...
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം...
ഈ മനോഹര തീരത്തു തരുമോ..ഇനിയൊരു ജന്മം കൂടി...
എനിക്കിനിയൊരു ജന്മം കൂടി...

ഈ വര്‍ണ്ണസുരഭിയാം ഭൂമിയില്ലല്ലാതെ..കാമുക ഹ്രദയങളുണ്ടോ...
ഈ വര്‍ണ്ണസുരഭിയാം ഭൂമിയില്ലല്ലാതെ..കാമുക ഹ്രദയങളുണ്ടോ...
സന്ധ്യകളുണ്ടോ...ചന്ദ്രികയുണ്ടോ...ഗന്ധര്‍വഗീതമുണ്ടോ...
വസുന്ധരേ...വസുന്ധരേ...
കോതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ...

ഈ നിത്യഹരിതയാം ഭൂമിയില്ലല്ലാതെ..മാനസ്സ സരസുകളുണ്ടോ...
ഈ നിത്യഹരിതയാം ഭൂമിയില്ലല്ലാതെ..മാനസ്സ സരസുകളുണ്ടോ...
സ്വപ്നങളുണ്ടോ..പുഷ്പങളുണ്ടോ...വര്‍ണ്ണമരാളങളുണ്ടോ...
വസുന്ധരേ...വസുന്ധരേ...
മതിയാകും വരെ ഇവിടെ ജീവിച്ചു..മരിച്ചവരുണ്ടോ...

ചന്ദ്രകളഭം ചാര്‍ത്തിയുറങും തീരം...
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം...
ഈ മനോഹര തീരത്തു തരുമോ..ഇനിയൊരു ജന്മം കൂടി...
എനിക്കിനിയൊരു ജന്മം കൂടി...



കല്പാന്തകാലത്തോളം...


ചിത്രം: എന്റെ ഗ്രാമം
രചന: ശ്രീമൂലനഗരം വിജയൻ    സംഗീതം: വിദ്യാധരൻ
ഗായകന്‍: യേശുദാസ്

കല്പാന്തകാലത്തോളം
കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും...
കല്യാണരൂപനാകും
കണ്ണന്റെ കരളിനെ...
കവർന്ന രാധികയെപ്പോലെ...
കവർന്ന രാധികയെപ്പോലെ... (കല്പാന്തകാലത്തോളം...)

കണ്ണടച്ചാലുമെന്റെ
കണ്മുന്നിൽ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ... (കണ്ണടച്ചാലുമെന്റെ...)

കന്മദപ്പൂ വിടർന്നാൽ
കളിവിരുന്നൊരുക്കുന്ന (2)
കസ്തൂരിമാനല്ലോ നീ... (2) (കല്പാന്തകാലത്തോളം...)

കർപ്പൂരമെരിയുന്ന
കതിർമണ്ഡപത്തിലെ
കാർത്തികവിളക്കാണു നീ... (കർപ്പൂരമെരിയുന്ന...)

കദനകാവ്യം പോലെ
കളിയരങ്ങിൽ കണ്ട
കദനകാവ്യം പോലെ
കളിയരങ്ങിൽ കണ്ട
കതിർമയി ദമയന്തി നീ... (2)(കല്പാന്തകാലത്തോളം...)



മധുരം ജീവാമൃത ബിന്ദു‍...



ചിത്രം: ചെങ്കോല്‍‍
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി ‍‍    സംഗീതം: രവീന്ദ്രന്‍
ഗായകന്‍: യേശുദാസ്

ആ... ആ... ആ...
മധുരം ജീവാമൃത ബിന്ദു... (3)
ഹൃദയം... പാടും ലയസിന്ധു...
മധുരം ജീവാമൃത ബിന്ദു...

സൌഗന്ധികങ്ങളേ... ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വണം പെയ്യുമീ
ഏകാന്ത യാമ വീഥിയില്‍... (സൌഗന്ധിക...)

ശാന്തമാണെങ്കിലും... ആ‍...
ശാന്തമാണെങ്കിലും പാതിരാക്കാറ്റിലും
വാടാതെ നില്‍ക്കുമെന്റെ ദീപകം
പാടുമീ സ്നേഹരൂപകം പോലെ...     (മധുരം...)

ചേതോവികാരമേ... നിറയൂ വീണ്ടുമെന്‍
ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലിന്‍
നീഹാ‍ര ബിന്ദു ചൂടുവാന്‍...    (ചേതോവികാരമേ...)

ശാന്തമാണെങ്കിലും... ആ‍... ആ...
ശാന്തമാണെങ്കിലും സ്വപ്നവേഗങ്ങളില്‍
വീഴാതെ നില്‍ക്കുമെന്റെ ചേതന..
നിന്‍ വിരല്‍‌പ്പൂ തൊടുമ്പോഴെന്‍ നെഞ്ചില്‍...     (മധുരം...)



പൊന്നില്‍ കുളിച്ചുനിന്നു‍‍...


ചിത്രം: സല്ലാപം
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി ‍‍    സംഗീതം: ജോണ്‍സണ്‍
ഗായകന്‍‍: യേശുദാസ്

പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ ഗായകന്റെ മന്ത്രവീണ പോലെ...
നിന്നെക്കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍
ശ്രുതി ചേര്‍ന്നു... മൌനം...
അതു നിന്‍ മന്ദഹാസമായ് പ്രിയ തോഴീ..:
പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം

പവിഴം പൊഴിയും മൊഴിയില്‍
മലര്‍ശരമേറ്റ മോഹമാണു ഞാന്‍...
കാണാന്‍ കൊതിപൂണ്ടണയും...
മൃദുലവികാരബിന്ദുവാണ്ടു ഞാന്‍...
ഏകാന്ത ജാലകം തുറക്കൂ ദേവീ... നില്‍പ്പൂ...
നില്‍പ്പൂ ഞാനീ നടയില്‍ നിന്നെ തേടി... (പൊന്നില്‍ കുളിച്ചു...)

ആദ്യം... തമ്മില്‍ കണ്ടു...
മണിമുകിലായ് പറന്നുയര്‍ന്നു ഞാന്‍...
പിന്നെ... കാണും നേരം...
പുതു മഴ പോലെ പെയ്തലിഞ്ഞു ഞാന്‍...
ദിവ്യാനുരാഗമായ് പുളകം പൂത്തു പോയ്...
ഒഴുകൂ.. ഒഴുകൂ സരയൂ നദിയായ് രാഗോന്മാദം... (പൊന്നില്‍ കുളിച്ചു...)



സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം...




ചിത്രം: കാണാന്‍ കൊതിച്ച്
രചന: പി. ഭാസ്കരൻ ‍‍    സംഗീതം: വിദ്യാധരൻ
ഗായകര്‍‍: യേശുദാസ്, ചിത്ര

സ്വപ്നങ്ങളൊക്കെയും പങ്കുവെയ്‌ക്കാം
ദുഃഖഭാരങ്ങളും പങ്കുവെയ്‌ക്കാം          (സ്വപ്നങ്ങളൊക്കെ...)
ആശ തന്‍ തേനും നിരാശ തന്‍ കണ്ണീരും
ആത്മദാഹങ്ങളും പങ്കുവെയ്‌ക്കാം ഇനി    (സ്വപ്നങ്ങളൊക്കെ...)

കല്‍പ്പനതന്‍ കളിത്തോപ്പില്‍ പുഷ്‌പിച്ച
പുഷ്പങ്ങളൊക്കെയും പങ്കുവെയ്‌ക്കാം       (കല്‍പ്പന...)
ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച
സ്‌നേഹാമൃതം നിത്യം പങ്കുവെയ്‌ക്കാം ഇനി    (സ്വപ്നങ്ങളൊക്കെ...)

സങ്കല്‍പ്പകേദാരഭൂവില്‍ വിരിയുന്ന
പൊന്‍‌കതിരൊക്കെയും പങ്കുവെയ്‌ക്കാം
കര്‍മ്മപ്രപഞ്ചത്തില്‍ ജീവിതയാത്രയില്‍
നമ്മളേ നമ്മള്‍ക്കായ് പങ്കുവെയ്‌ക്കാം
കര്‍മ്മപ്രപഞ്ചത്തില്‍ ജീവിതയാത്രയില്‍
നമ്മളേ നമ്മള്‍ക്കായ് പങ്കുവെയ്‌ക്കാം ഇനി    (സ്വപ്നങ്ങളൊക്കെ...)


  മുന്‍ പേജുകള്‍
Previous Pages
കൂടുതല്‍ ഗാനങ്ങള്‍
More Lyrics
   

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.