Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



My Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***



സ്വര്‍ണചാമരം വീശിയെത്തുന്ന‍...



ചിത്രം: യക്ഷി
രചന: വയലാര്‍ ‍‍    സംഗീതം: ദേവരാജന്‍
ഗായകന്‍: യേശുദാസ്

സ്വര്‍ണചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍...
സ്വര്‍ഗസീമകളുമ്മവെക്കുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍...

ഹര്‍ഷലോലയായ് നിത്യവും നിന്റെ
ഹംസതൂലികാശയ്യയില്‍
വന്നുപൂവിടുമായിരുന്നു ഞാന്‍
എന്നുമീ പര്‍ണാശാലയില്‍...

താവകാത്മാവിനുള്ളിലെ നിത്യ -
ദാഹമായിരുന്നെങ്കില്‍ ഞാന്‍...
മൂകമാം നിന്‍ മനോരഥത്തിലെ
മോഹമായിരുന്നെങ്കില്‍ ഞാന്‍...
നൃത്തലോലനായ് നിത്യവും നിന്റെ
മുഗ്ദ്ധസങ്കല്പമാകവേ...
വന്നു ചാര്‍ത്തിക്കുമായിരുന്നു ഞാന്‍
എന്നിലെ പ്രേമസൌരഭം...

ഗായകാ നിന്‍ വിപഞ്ചിയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍...(2)
താവകാംഗുലി ലാളിതമൊരു
താലമയിരുന്നെങ്കില്‍ ഞാന്‍...
കല്പനകള്‍ ചിറകണിയുന്ന
പുഷ്പമംഗല്യ രാത്രിയില്‍
വന്നു ചൂടിക്കുമായിരുന്നു ഞാന്‍
എന്നിലെ രാഗ മാലിക...



ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായ്‍...

ചിത്രം: തറവാട്ടമ്മ
രചന: പി. ഭാസ്കരന്‍ ‍‍    സംഗീതം: എം. എസ്. ബാബുരാജ് ‍
ഗായിക‍: എസ്. ജാനകി

ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ ഞാനിപ്പോള്‍ വന്നെങ്കില്‍ (ഒരു കൊച്ചു...)
ഒരു നോക്കു കാണാന്‍ ഒരു വാക്കു കേള്‍ക്കാന്‍
ഒരുമിച്ചാ‍ ദുഃഖത്തില്‍ പങ്കുചേരാന്‍ (ഒരു കൊച്ചു...)

പട്ടുപോലുള്ളൊരാ പാദങ്ങള്‍ രണ്ടും
കെട്ടിപ്പിടിച്ചൊന്ന് പൊട്ടിക്കരയാം (പട്ടു...)
മുറുവേറ്റു നീറുന്ന വിരിമാറിലെന്റെ
വിരലിനാല്‍ തഴുകി വെണ്ണ പുരട്ടാം (ഒരു കൊച്ചു...)

എന്നും ഞാന്‍ ചെന്നു വിളിച്ചില്ലയെങ്കില്‍
ഉണ്ണില്ലലുറങ്ങില്ല മജ്ജീവനാഥന്‍ (എന്നും...)
ഉള്ളില്‍ കിടക്കുമെന്‍ ഉണ്ണിതന്‍ അച്ഛനെ
കണ്ണോടു കണ്ണെന്നു കാണിക്കും ദൈവം (ഒരു കൊച്ചു...)



ഹൃദയസരസ്സിലെ പ്രണയപുഷ്പമേ...



ചിത്രം: പാടുന്ന പുഴ
രചന: വയലാര്‍ ‍‍    സംഗീതം: ദക്ഷിണാമൂര്‍ത്തി
ഗായകന്‍: യേശുദാസ്

ഹൃദയസരസ്സിലെ പ്രണയപുഷ്പമേ... (2)
ഇനിയും നിന്‍ കഥ പറയൂ...     (ഹൃദയസരസ്സിലെ...)
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്നബിന്ദുവോ...
ഹൃദയസരസ്സിലെ പ്രണയപുഷ്പമേ...
ഇനിയും നിന്‍ കഥ പറയൂ... നീ പറയൂ...

എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ... (2)
എന്നനുരാഗ തപോവനസീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ... (ഹൃദയസരസ്സിലെ...)

എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തി
ഇത്രയും അരുണിമ നിന്‍ കവിളില്‍...
എത സമുദ്ര ഹൃദന്തം ചാര്‍ത്തി
ഇത്രയും നീലിമ നിന്റെ കണ്ണില്‍... (ഹൃദയസരസ്സിലെ...)



ചക്രവര്‍ത്തിനീ നിനക്കു...



ചിത്രം: ചെമ്പരത്തി
രചന: വയലാര്‍ ‍‍    സംഗീതം: ജി. ദേവരാജൻ
ഗായകന്‍: യേശുദാസ്

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തു വെയ്ക്കു, നീ
നഗ്നപാദയായ് അകത്തു വരൂ (ചക്രവര്‍ത്തിനീ...)
ചക്രവര്‍ത്തിനീ...

സാലഭഞ്ജികകള്‍ കൈകളില്‍
കുസുമതാലമേന്തി വരവേല്‍ക്കും
പഞ്ചലോഹമണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂക്കും
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയദാഹമോടെ നടമാടും
ചൈത്രപദ്മദല മണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും ... താനേ പാടും (ചക്രവര്‍ത്തിനീ...)
ചക്രവര്‍ത്തിനീ...

ശാരദേന്ദുകല ചുറ്റിലും
കനക പാരിജാതമലര്‍ തൂകും
ശില്‍പ്പകന്യകകള്‍ നിന്റെ വീഥികളില്‍
രത്നകമ്പളം നീര്‍ത്തും
കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ
കാവ്യലോക സഖിയാക്കും
മച്ചകങ്ങളിലെ മഞ്ജു ശയ്യയില്‍
ലജ്ജകൊണ്ടു ഞാന്‍ മൂടും... നിന്നെ മൂടും (ചക്രവര്‍ത്തിനീ...)
ചക്രവര്‍ത്തിനീ...



അഞ്ജനക്കണ്ണെഴുതി‍...


ചിത്രം: തച്ചോളി ഒതേനന്‍ ‍‍
രചന: പി. ഭാസ്കരന്‍ ‍    സംഗീതം: എം. എസ്. ബാബുരാജ്
ഗായിക: എസ്. ജാനകി

അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാര്‍ത്തി
അറപ്പുരവാതിലില്‍ ഞാന്‍ കാത്തിരുന്നു
മണവാളനെത്തും നേരം കുടുമയില്‍ ചൂടാനൊരു
കുടമുല്ല മലര്‍മാല കോര്‍ത്തിരുന്നു

മുടി മേലെ കെട്ടി വെച്ചു, തുളുനാടന്‍ പട്ടുടുത്തു
മുക്കുറ്റിച്ചാന്തും തൊട്ടു ഞാനിരുന്നു
കന്നിവെയില്‍ വരമ്പത്ത് കാലൊച്ച കേട്ട നേരം
കല്യാണ മണിദീപം കൊളുത്തി വെച്ചു

തൂശനില മുറിച്ചു വെച്ചു, തുമ്പപ്പൂച്ചോറു വിളമ്പി
ആശിച്ച കറിയെല്ലാം നിരത്തിവെച്ചു
പുള്ളുകളുറങ്ങീട്ടും പൂങ്കോഴി കരഞ്ഞിട്ടും
കള്ളനവന്‍ വന്നില്ല തോഴിമാരേ...


  മുന്‍ പേജുകള്‍
Previous Pages
കൂടുതല്‍ ഗാനങ്ങള്‍
More Lyrics
   

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.