Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



My Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***


ശരറാന്തൽ തിരി താണു...


ചിത്രം: കായലും കയറും
രചന: പൂവച്ചൽ ഖാദർ ‍    സംഗീതം: കെ വി മഹാദേവൻ
ഗായകന്‍ : യേശുദാസ്

ശരറാന്തൽ തിരി താണു മുകിലിൻ കുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു...   (2)
മകരമാസക്കുളിരിൽ അവളുടെ
നിറഞ്ഞ മാറിൻ ചൂടിൽ
മയങ്ങുവാനൊരു മോഹം മാത്രം
ഉണർന്നിരിക്കുന്നു...    (മകരമാസ...)

വരുകില്ലേ നീ...
അലയുടെ കൈകൾ കരുതും
തരിവളയണിയാൻ വരുകില്ലേ (2)    (ശരറാന്തൽ...)

അലർ വിടർന്ന മടിയിൽ അവളുടെ
അഴിഞ്ഞ വാർമുടി ചുരുളിൽ
ഒളിക്കുവാനൊരു തോന്നൽ രാവിൽ
കിളുർത്തു നിൽക്കുന്നു    (അലർ വിടർന്ന...)

കേൾക്കില്ലേ നീ...
കരയുടെ നെഞ്ചിൽ പടരും
തിരയുടെ ഗാനം കേൾക്കില്ലേ   (2)   (ശരറാന്തൽ...)



കായലരികത്ത് വലയെറിഞ്ഞപ്പോൾ‍...


ചിത്രം: നീലക്കുയില്‍
രചന: പി. ഭാസ്കരന്‍ ‍    സംഗീതം: കെ. രാഘവന്‍
ഗായകന്‍ : കെ. രാഘവന്‍

കായലരികത്ത് വലയെറിഞ്ഞപ്പോൾ വളകിലുക്കിയ സുന്ദരീ
പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോളൊരു നറുക്കിനു ചേർക്കണേ...

കണ്ണിനാലെന്റെ കരളിന്നുരുളിയിലെണ്ണകാച്ചിയ നൊമ്പരം
ഖൽബിലറിഞ്ഞപ്പോളിന്ന് ഞമ്മള് കയറുപൊട്ടിയ പമ്പരം
ചേറിൽനിന്നും ബളർന്നുപൊന്തിയ ഹൂറി നിന്നുടെ കയ്യിനാൽ - നെയ് -
ച്ചോറു വെച്ചതു തിന്നുവാൻ കൊതിയേറെയുണ്ടെൻ നെഞ്ചിലായ്    (കായലരികത്ത് …)

വമ്പെഴും നിൻ പുരികക്കൊടിയുടെയമ്പുകൊണ്ടു ഞരമ്പുകൾ
കമ്പൊടിഞ്ഞൊരു ചീലക്കുടയുടെ കമ്പിപോലെ വലിഞ്ഞുപോയ്
കുടവുമായി പുഴക്കടവിൽ വന്നെന്നെ തടവിലാക്കിയ പൈങ്കിളീ...
ഒടുവിലീയെന്നെ സങ്കടപ്പുഴ നടുവിലാക്കരുതീക്കളി    (കായലരികത്ത്...)

വേറെയാണു വിചാരമെങ്കില് നേരമായതു ചൊല്ലുവാൻ
വെറുതെ ഞാനെന്തിനെരിയും വെയിലത്തു കയിലും കുത്തി നടക്കണു   (വേറെ...)
(കായലരികത്ത്...)



പതിനാലാം രാവുദിച്ചത്‍...


ചിത്രം: മരം
രചന: യൂസഫലി കേച്ചേരി ‍    സംഗീതം: ജി ദേവരാജൻ
ഗായകന്‍: യേശുദാസ്

പതിനാലാം രാവുദിച്ചത് മാനത്തോ
കല്ലായിക്കടവത്തോ
പനിനീരിന്‍ പൂ വിരിഞ്ഞത്
മുറ്റത്തോ കണ്ണാടി കവിളത്തോ    (പതിനാലാം..)

തത്തമ്മ ചുണ്ടു ചുവന്നത്
തളിര്‍വെറ്റില തിന്നിട്ടോ
മാരനൊരാള്‍ തേനില്‍ മുക്കി
മണിമുത്തം തന്നിട്ടോ
തനതിന്ത താനതിന്ത തിന്തിന്നോ
താനിന്നി താനതിന്ത താനിന്നോ (2) (പതിനാലാം..)

മൈക്കണ്ണില്‍ കവിത വിരിഞ്ഞത്
മയിലാട്ടം കണ്ടിട്ടോ
മധുരത്തേന്‍ നിറയും മാറില്‍
മദനപ്പൂ കൊണ്ടിട്ടോ
തനതിന്ത താനതിന്ത തിന്തിന്നോ
താനിന്നി താനതിന്ത താനിന്നോ (2) (പതിനാലാം..)


എല്ലാരും ചൊല്ലണ്...



ചിത്രം: നീലക്കുയില്‍
രചന: പി. ഭാസ്കരന്‍ ‍‍    സംഗീതം: കെ. രാഘവന്‍
ഗായിക‍‍: ജാനമ്മ ഡേവിഡ്

എല്ലാരും ചൊല്ലണ്... എല്ലാരും ചൊല്ലണ്...
എല്ലാരും ചൊല്ലണ്... എല്ലാരും ചൊല്ലണ്...
കല്ലാണീ നെഞ്ചിലെന്ന്... കരിങ്കല്ലാണ്...
കരിങ്കല്ലാണീ നെഞ്ചിലെന്ന്...
ഞാനൊന്നു തൊട്ടപ്പോള്‍ നീലക്കരിമ്പിന്റെ
തുണ്ടാണ് കണ്ടതയ്യാ... ചക്കര -
ത്തുണ്ടാണ് കണ്ടതയ്യാ...

നാടാകെ ചൊല്ലണ്... നാട്ടാരും ചൊല്ലണ്...
കാടാണ് കരളിലെന്ന്... കൊടും കാടാണ്...
കൊടും കാടാണ് കരളിലെന്ന്...
ഞാനൊന്നു കേറിയപ്പോ നീലക്കുയിലിന്റെ
കൂടാണ് കണ്ടതയ്യാ... കുഞ്ഞി -
ക്കൂടാണ് കണ്ടതയ്യാ...

എന്തിന്നു നോക്കണ് എന്തിന്നു നോക്കണ്
ചന്ദിരാ നീ ഞങ്ങളെ... അയ്യോ ചന്ദിരാ...
അയ്യോ ചന്ദിരാ നീ ഞങ്ങളെ...
ഞാനില്ല മേപ്പോട്ട് ഞാനില്ല മേപ്പോട്ട്
കല്യാണ ചെക്കനുണ്ട്... താഴെ -
കല്യാണ ചെക്കനുണ്ട്...

ചെണ്ടൊന്ന് വാങ്ങണം മുണ്ടു മുറിക്കണം
പൂത്താലി കെട്ടീടേണം... പൊന്നിന്‍ പൂത്താലി -
പൊന്നിന്‍ പൂത്താലി കെട്ടീടേണം...
കളിയല്ല കിളിവാലന്‍ വെറ്റില തിന്നെന്റെ
ചുണ്ടൊന്നു ചോപ്പിക്കേണം... എന്റെ
ചുണ്ടൊന്നു ചോപ്പിക്കേണം...     (എല്ലാരും...)



താമസമെന്തേ വരുവാന്‍...



ചിത്രം: ഭാര്‍ഗവീനിലയം
രചന: പി. ഭാസ്കരന്‍ ‍    സംഗീതം: എം. എസ്. ബാബുരാജ്
ഗായകന്‍ : യേശുദാസ്

താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്റെ മുന്‍പില്‍...
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍...

ഹേമന്തയാമിനി തന്‍
പൊന്‍ വിളക്കു പൊലിയാറായ്
മാകന്ദശാഖകളില്‍
രാക്കിളികള്‍ മയങ്ങാറായ്... (താമസമെന്തേ...)

തളിര്‍മരമിളകി നിന്റെ
തങ്കവള കിലുങ്ങിയല്ലോ...
പൂഞ്ചോലക്കടവില്‍ നിന്റെ
പാദസരം കിലുങ്ങിയല്ലോ...
പാലൊളിച്ചന്ദ്രികയില്‍ നിന്റെ
മന്ദഹാസം കണ്ടുവല്ലോ...
പാതിരാക്കാറ്റില്‍ നിന്റെ
പട്ടുറുമാലിളകിയല്ലോ... (താമസമെന്തേ...)


  മുന്‍ പേജുകള്‍
Previous Pages
കൂടുതല്‍ ഗാനങ്ങള്‍
More Lyrics
   

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.