Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



My Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***


മിഴിയോരം നനഞ്ഞൊഴുകും...


ചിത്രം: മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
രചന: ബിച്ചു തിരുമല    സംഗീതം: ജെറി അമൽദേവ്
ഗായകൻ: യേശുദാസ്

മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ നീ പറയൂ ഇളം പൂവേ   (2)

ഏതോ വസന്ത വനിയില്‍ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെന്‍റെ ഹൃദയം നിലാവായ് അലിഞ്ഞു പോയ്   (2)
അതു പോലുമിനി നിന്നില്‍ വിഷാദം പകര്‍ന്നുവോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ... (മിഴിയോരം..)

താനേ തളര്‍ന്നു വീഴും വസന്തോത്സവങ്ങളില്‍
എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം   (2)
അഴകേ അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ... (മിഴിയോരം...)



കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി...


ചിത്രം: കിരീടം‍
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി     സംഗീതം: ജോണ്‍സണ്‍
ഗായകന്‍: എം. ജി. ശ്രീകുമാര്‍

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴം‌പാട്ടില്‍ മുങ്ങി
മറുവാക്കു കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞു
എന്തേ... പുള്ളോര്‍ക്കുടം പോലെ തേങ്ങി

ഉണ്ണിക്കിടാവിന്നു നല്‍‌കാന്‍ - അമ്മ
നെഞ്ചില്‍ പാലാഴിയേന്തി
ആയിരം കൈ നീട്ടി നിന്നു -
സൂര്യതാപമായ് താതന്റെ ശോകം

വിട ചൊല്ലവേ... നിമിഷങ്ങളും
ജലരേഖയായ് വീണലിഞ്ഞു
കനിവേകുമാ വെണ്‍‌മേഘവും
മഴനീര്‍ക്കിനാവായ് മറഞ്ഞു
ദൂരെ പുള്ളോര്‍ക്കുടം കേണുറങ്ങി... (കണ്ണീര്‍..)

ഒരു കുഞ്ഞു പാട്ടായ് വിതുമ്മി - മഞ്ഞു
പൂഞ്ചേലയെന്തോ തിരഞ്ഞു - കാറ്റു -
മൊരുപാടു നാളായലഞ്ഞു
പൂന്തെന്നലില്‍ പൊന്നോളമായ്
ഒരു പാഴ്‌ക്കിരീടം മറഞ്ഞു

കദനങ്ങളില്‍ തുണയാകുവാന്‍
വെറുതേയൊരുങ്ങുന്ന മൌനം
എന്തേ... പുള്ളോര്‍ക്കുടം പോലെ തേങ്ങി... (കണ്ണീര്‍..)



തരളിതരാവില്‍ മയങ്ങിയോ...


ചിത്രം: സൂര്യമാനസം‍
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി     സംഗീതം: കീരവാണി
ഗായകന്‍: യേശുദാസ്

തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിതനൌകയിതേറുമോ
ദൂരെ... ദൂരെയായെന്‍ തീരമില്ലയോ    (തരളിതരാവില്‍...)

എവിടെ ശ്യാമ കാനന രംഗം
എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും
നിറയുമെന്‍ പ്രിയവനം
ഹൃദയം നിറയുമാര്‍ദ്രതയില്‍
പറയൂ സ്നേഹകോകിലമേ
ദൂരെ... ദൂരെയായെന്‍ തീരമില്ലയോ    (തരളിതരാവില്‍...)

ഉണരൂ മോഹവീണയിലുണരൂ
സ്വരമായ് രാഗസൗരഭമണിയൂ
പുണരുമീ കൈകളില്‍
തഴുകുമെന്‍ കേളിയില്‍
കരളില്‍ വിടരുമാശകളായ്
മൊഴിയൂ സ്നേഹകോകിലമേ
ദൂരെ... ദൂരെയായെന്‍ തീരമില്ലയോ    (തരളിതരാവില്‍...)



ആ രാത്രി മാഞ്ഞുപോയി...



ചിത്രം: പഞ്ചാഗ്നി
രചന: ഒ. എന്‍. വി. കുറുപ്പ് ‍‍    സംഗീതം: ബോംബെ രവി
ഗായിക‍: കെ. എസ്. ചെത്ര

ആ... ആ... ആ‍...
ആ രാത്രി മാഞ്ഞുപോയി
ആ രക്ത ശോഭമാം
ആയിരം കിനാക്കളും പോയ് മറഞ്ഞൂ
ആ രാത്രി മാഞ്ഞു പോയി

പാടാന്‍ മറന്നു പോയ പാട്ടുകളല്ലോ നിന്‍
മാടത്ത മധുരമായ് പാടുന്നു (ആ രാത്രി....)

അത്ഭുത കഥകള്‍ തന്‍ ചെപ്പുകള്‍ തുറന്നൊരു
മുത്തെടുത്തിന്നു നിന്റെ മടിയില്‍ വെയ്ക്കാം (അത്ഭുത...)
പ്ലാവിലപ്പാത്രങ്ങളില്‍ പാവയ്ക്കു പാല്‍ കുറുക്കും
പൈതലായ് വീണ്ടുമെന്റെ അരികില്‍ നില്‍പ്പൂ...
ആ... ആ... ആ... (ആ രാത്രി...)

അപ്സരസുകള്‍ താഴെ ചിത്രശലഭങ്ങളായ്
പുഷ്പങ്ങള്‍ തേടി വരും കഥകള്‍ ചൊല്ലാം (അപ്സരസ്സുകള്‍...)
പൂവിനെ പോലും നുള്ളി നോവിക്കാനരുതാത്ത
കേവല സ്നേഹമായ് നീ അരികില്‍ നില്‍പ്പൂ...
ആ‍... ആ.. ആ... (ആ രാത്രി…)



കണ്ണാംതുമ്പീ പോരാമോ...


ചിത്രം: കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍
രചന: ബിച്ചു തിരുമല     സംഗീതം: ഔസേപ്പച്ചന്‍
ഗായിക‍: കെ. എസ്. ചിത്ര

കണ്ണാം തുമ്പീ പോരാമോ
എന്നോടിഷ്ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ
ഇന്നെന്നുള്ളില്‍ പൂക്കാലം...
കളിയാടാമീ കിളിമരത്തണലോരം... (2) (കണ്ണാം തുമ്പീ...)

വെള്ളാം‌കല്ലിൻ ചില്ലും കൂടൊന്നുണ്ടാക്കാം
ഉള്ളിന്നുള്ളില്‍ താലോലിക്കാമെന്നെന്നും
എന്തേ പോരാത്തൂ... വാവേ വാവാച്ചീ...
കന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ട്
പിന്നിക്കൊരുത്തൊരു മാല തീർക്കാം
തിങ്കള്‍ക്കിടാവിനെ തോളത്തെടുക്കുന്ന
തങ്കക്കലമാനെ കൊണ്ടുതരാം
ഇത്തിരിമുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ...
തിത്തൈ തിത്തൈ നൃത്തം വെക്കും പൂന്തെന്നല്‍
മുത്തം വെയ്ക്കാനെത്തുന്നുണ്ടേ പല്ലക്കില്‍
എന്തേ പോരാത്തൂ... വാവേ വാവാച്ചീ...

തുമ്പക്കുടങ്ങളില്‍ തുള്ളിക്കളിക്കുന്ന
കുഞ്ഞിളം കാറ്റിന്റെ കൂട്ടുകാരീ‍
മിന്നിത്തിളങ്ങുമെന്‍ പൊന്നും കിനാക്കള്‍ക്ക്
നിന്നെയാണോമനേ ഏറെയിഷ്ടം
പുഞ്ചിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ...(കണ്ണാം തുമ്പീ...)


  മുന്‍ പേജുകള്‍
Previous Pages
കൂടുതല്‍ ഗാനങ്ങള്‍
More Lyrics
   

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.