Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



My Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***


ആയിരം പാദസരങ്ങള്‍ കിലുങ്ങി...


ചിത്രം: നദി‍
രചന: വയലാര്‍ ‍‍     സംഗീതം: ജി. ദേവരാജന്‍
ഗായകന്‍: യേശുദാസ്

ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി...
ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകി... മുഴുകീ.. (ആയിരം... )

ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
വേര്‍‌പെടുന്ന വേദനയോ
വേറിടുന്ന നിര്‍വൃതിയോ
ഓമലേ .. ആരോമലേ...
ഒന്നു ചിരിക്കൂ... ഒരിക്കല്‍ കൂടി .. ( ആയിരം..)

ഈ നിലാവും ഈ കുളിര്‍കാറ്റും
ഈ പളുങ്കു കല്‍പ്പടവുകളും
ഓടിയെത്തും ഓര്‍മ്മകളില്‍
ഓമലാളിന്‍ ഗദ്ഗദവും...
ഓമലേ .. ആരോമലേ...
ഒന്നുചിരിക്കൂ ഒരിക്കല്‍ കൂടി...



സ്നേഹത്തിൽ പൂഞ്ചോല...


ചിത്രം: പപ്പയുടെ സ്വന്തം അപ്പൂസ്‍
രചന: ബിച്ചു തിരുമല ‍‍    സംഗീതം: ഇളയരാജ
ഗായകന്‍: യേശുദാസ്

സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍ നാമെത്തും നേരം... ഇന്നേരം
മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം... പൂക്കാലം
പൂജപ്പൂ നീ... പൂജിപ്പൂ ഞാന്‍...
പനിനീരും തേനും... കണ്ണീരായ് താനേ...    (സ്നേഹത്തിന്‍ പൂഞ്ചോല...)

വെള്ളിനിലാ നാട്ടിലെ പൌര്‍ണ്ണമിതന്‍ വീട്ടിലെ
പൊന്നുരുകും പാട്ടിലെ രാഗദേവതേ...
പാല്‍ക്കടലിന്‍ മങ്കതന്‍ പ്രാണസുധാ ഗംഗതന്‍
മന്ത്രജലം വീഴ്ത്തിയെന്‍ കണ്ണനെ നീ ഇങ്ങുതാ...
മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി
നക്ഷത്രക്കൂടാരക്കീഴില്‍ വാ ദേവീ...
ആലംബം നീയേ... ആധാരം നീയേ...    (സ്നേഹത്തിന്‍ പൂഞ്ചോല...)

ഏതമൃതും തോല്‍ക്കുമീ തേനിനേ നീ തന്നു പോയ്
ഓര്‍മ്മകള്‍ തന്‍ പൊയ്കയില്‍ മഞ്ഞുതുള്ളിയായ്...
എന്നുയിരിന്‍ രാഗവും താളവുമായ് എന്നുമെന്‍
കണ്ണനെ ഞാന്‍ പോറ്റിടാം പൊന്നുപോലെ കാത്തിടാം...
പുന്നാരത്തേനേ നിന്‍ ഏതിഷ്ടം പോലും
എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാന്‍ ചെയ്യാം
വീഴല്ലേ തേനേ....വാടല്ലേ പൂവേ...   (സ്നേഹത്തിന്‍ പൂഞ്ചോല...)



എന്നോടെന്തിനീ പിണക്കം...


ചിത്രം: കളിയാട്ടം
രചന, സംഗീതം: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
ഗായിക: ഭാവന രാധാകൃഷ്ണന്‍

എന്നോടെന്തിനീ പിണക്കം...
എന്നുമെന്തിനാണെന്നോടു പരിഭവം... (എന്നോട്...)
ഒരുപാടു നാളായ് കാത്തിരുന്നു
നീ ഒരു നോക്കു കാണാന്‍ വന്നില്ല...
ചന്ദനത്തെന്നലും പൂനിലാവും
എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ...? (എന്നോട്...)

മൈക്കണ്ണെഴുതിയൊരുങ്ങി...
എന്നും വാല്‍ക്കണ്ണാടി നോക്കി...
കസ്തൂരിമഞ്ഞള്‍ക്കുറി വരച്ചു...
കണ്ണില്‍ കാര്‍ത്തിക ദീപം കൊളുത്തി...
പൊന്‍‌കിനാവിന്‍ ഊഞ്ഞാലില്‍
എന്തേ നീമാത്രമാടാന്‍ വന്നില്ല... (എന്നോട്...)

കാല്‍പ്പെരുമാറ്റംകേട്ടാല്‍ ഞാന്‍
പടിപ്പുരയോളം ചെല്ലും...
കാല്‍ത്തള കിലുങ്ങാതെ നടക്കും
ആ വിളിയൊന്നു കേള്‍ക്കാന്‍ കൊതിക്കും...

കടവത്ത് തോണി കണ്ടില്ല...
എന്തേ എന്നെ നീ തേടി വന്നില്ല... (എന്നോട്...) (6 Lines)


ആലിലക്കണ്ണാ...


ചിത്രം: വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ‍
രചന: യൂസഫലി കേച്ചേരി ‍‍    സംഗീതം: മോഹന്‍ സിതാര ‍
ഗായകന്‍‍‍‍: യേശുദാസ്

ആലിലക്കണ്ണാ... നിന്റെ
മുരളിക കേള്‍ക്കുമ്പോള്‍
എന്‍ മനസ്സില്‍ പാട്ടുണരും...
ആയിരം കനവുണരും... (ആലില...)

ഉയിരിന്‍ വേദിയില്‍...
സ്വരകന്യകമാര്‍ നടമാടും... (ആലില...)

വഴിയമ്പലത്തില്‍ വഴി തെറ്റി വന്നു
ഞാനൊരു വാനമ്പാടി... (വഴി...)
ഒരു ചാണ്‍ വയറിന്
ഉള്‍ത്തുടിത്താളത്തില്‍
കണ്ണീര്‍പ്പാട്ടുകള്‍ പാടാം ഞാന്‍... (2) (ആലില...)

വേദനയെല്ലാം വേദാന്തമാക്കി
ഞാനിന്നൊരീണം പാടാം... (വേദന...)
നിര്‍മലസ്നേഹത്തിന്‍ സിന്ദൂര കിരണങ്ങള്‍
കുരുടനു കൈവടിയായി... (2) (ആലില...)



കണ്ണുനീരിനും ചിരിക്കാനറിയാം‍...


ചിത്രം: വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ‍
രചന: യൂസഫലി കേച്ചേരി ‍‍    സംഗീതം: മോഹന്‍ സിതാര ‍
ഗായകന്‍‍‍‍: യേശുദാസ്

കണ്ണുനീരിനും ചിരിക്കാനറിയാം
കദനം മറക്കാന്‍ കഴിഞ്ഞാല്‍... (കണ്ണു...)
കാട്ടുമുളയ്ക്കും പാടാനറിയാം
കാറ്റിന്‍ ചുംബനമേറ്റാല്‍... (കണ്ണു...)

എനിക്കു വേണ്ടി പ്രകാശ ഗോപുര -
വാതില്‍ തുറക്കും കാരുണ്യമേ...
നിന്‍ തിരുനടയില്‍ ചൊരിയുന്നൂ ഞാന്‍
മാനസ പൂജാ പുഷ്പങ്ങള്‍...

ഇരുളിന്‍ പാതയില്‍ വെളിച്ചം വിതറാന്‍
എന്‍മുന്നില്‍ തെളിയും തിരിനാളമേ...
നിന്നെ പുല്‍‌കാന്‍ വിടരുകയാണെന്‍
സുന്ദര സംഗീതപുഷ്പങ്ങള്‍... (2) (കണ്ണു... (4 Lines))

കണ്ണുനീരിനും ചിരിക്കാനറിയാം
കദനം മറക്കാന്‍ കഴിഞ്ഞാല്‍... (2)


  മുന്‍ പേജുകള്‍
Previous Pages
കൂടുതല്‍ ഗാനങ്ങള്‍
More Lyrics
   

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.