Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



My Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***



സ്വപ്നങ്ങളേ നിങ്ങള്‍‍‍...


ചിത്രം: കാവ്യമേള
രചന: വയലാര്‍ ‍‍     സംഗീതം: ദക്ഷിണാമൂര്‍ത്തി ‍
ഗായകര്‍‍‍: യേശുദാസ്, പി. ലീല

സ്വപ്നങ്ങള്‍...സ്വപ്നങ്ങളേ...
നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ..
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍..
നിശ്ചലം ശൂന്യമീ ലോകം.. (സ്വപ്നങ്ങള്‍...)

ദൈവങ്ങളില്ല മനുഷ്യരില്ല പിന്നെ
ജീവിത ചൈതന്യമില്ലാ...
സൌന്ദര്യ സങ്കല്‍പ്പ ശില്‍പ്പങ്ങളില്ലാ
സൌഗന്ധികപൂക്കളില്ലാ... (സ്വപ്നങ്ങള്‍...)

ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
ഗന്ധര്‍വ്വരാജാങ്കണത്തില്‍...
മാനത്തു തീര്‍ത്തൊരു ഗന്ധര്‍വ്വരാജാങ്കണത്തില്‍...
ചന്ദ്രികപ്പൊന്‍ താഴികക്കുടം ചാര്‍ത്തുന്ന
ഗന്ധര്‍വ്വരാജാങ്കണത്തില്‍...
ചന്ദ്രികപ്പൊന്‍താഴികക്കുടം ചാര്‍ത്തുന്ന...
ഗന്ധര്‍വ്വരാജാങ്കണത്തില്‍...
അപ്സരകന്യകള്‍ പെറ്റൂ വളര്‍ത്തുന്ന
ചിത്ര ശലഭങ്ങള്‍ നിങ്ങള്‍.. ചിത്ര -
ശലഭങ്ങള്‍ നിങ്ങള്‍...
സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
ചിത്ര ശലഭങ്ങള്‍ നിങ്ങള്‍...
ഞാനറിയാതെന്റെ മാ‍നസ ജാലക
വാതില്‍ തുറക്കുന്നു നിങ്ങള്‍...
ശില്‍പ്പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ...
ചിത്രമെഴുതുന്നു നിങ്ങള്‍...
ഏഴല്ലേഴുനൂ‍റൂ വര്‍ണ്ണങ്ങളാലെത്ര
വാര്‍മഴവില്ലുകള്‍ തിര്‍ത്തു..
ഏഴല്ലേഴുനൂ‍റൂ വര്‍ണ്ണങ്ങളാലെത്ര...
(അങ്ങനെയല്ല... വര്‍ണ്ണങ്ങളാലെത്ര...)
വാര്‍മഴവില്ലുകള്‍ തിര്‍ത്തു...
കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു...
വര്‍ണ്ണവിതാനങ്ങള്‍ നിങ്ങള്‍... (സ്വപ്നങ്ങള്‍...)



ചന്ദനലേപ സുഗന്ധം...


ചിത്രം: ഒരു വടക്കന്‍ വീരഗാഥ
രചന: കെ. ജയകുമാര്‍     സംഗീതം: രവി ബോംബെ
ഗായകന്‍: യേശുദാസ്

ചന്ദനലേപസുഗന്ധം... ചൂടിയതാരോ... കാറ്റോ കാമിനിയോ...
ചന്ദനലേപസുഗന്ധം...ചൂടിയതാരോ... കാറ്റോ കാമിനിയോ...
മൈവര്‍ണ്ണപ്പെട്ടി തുറന്നു കൊടുത്തത് യൌവ്വനമോ ഋതുദേവതയോ...
യൌവ്വനമോ ഋതുദേവതയോ...      (ചന്ദന..)

ചെങ്കദളിമലര്‍ചുണ്ടിലിന്നാര്‍ക്കു നീ കുങ്കുമരാഗം കരുതി വെച്ചു...
തൊഴുതു മടങുമ്പോള്‍ കൂവള പൂമിഴി... മറ്റേതു ദേവനെ തേടി വന്നു...
മാറണിക്കച്ച കവര്‍ന്നു... കാറ്റു നിന്‍ അംഗപരാഗം നുകര്‍ന്നു... ആ...ആ... (ചന്ദന...)

മല്ലിസായകന്‍ തന്നയച്ചോ നിന്റെ അംഗോപാംഗ വിഭൂഷണങള്‍...
പൂക്കിലഞൊറി വച്ചുടുത്തു നിന്‍ യൌവ്വനം പുത്തരിയങ്കം കുറിക്കയായോ...
പൊന്നരഞ്ഞാണമുലഞ്ഞു മുത്തടര്‍ന്നീ നഖകാന്തി കവര്‍ന്നു... ആ... ആ...(ചന്ദന..)



ഇന്ദുലേഖ കൺ‌തുറന്നു...


ചിത്രം: ഒരു വടക്കന്‍ വീരഗാഥ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി     സംഗീതം: രവി ബോംബെ
ഗായകന്‍: യേശുദാസ്

ഇന്ദുലേഖ കൺ തുറന്നു
ഇന്നുരാവും സാന്ദ്രമായി    (2)
ഇന്ദ്രജാലം മെല്ലെയുണർത്തി
മന്മഥന്റെ തേരിലേറ്റി    (2)
(ഇന്ദുലേഖ...)

എവിടെ സ്വർഗ കന്യകൾ
എവിടെ സ്വർണ ചാമരങ്ങൾ    (2)
ആയിരം ജ്വാലാമുഖങ്ങളായ്
ധ്യാനമുണര്രും തുടിമുഴങ്ങി   (ഇന്ദുലേഖ... 4 lines)

(ഇന്ദുലേഖ... 2 lines)

ആരുടെമായാ മോഹമായ്
ആരുടെ രാഗ ഭാവമായ്    (2)
ആയിരം വർണരാജികളിൽ
ആതിരരജനി അണിഞ്ഞൊരുങ്ങി

(ഇന്ദുലേഖ... 4 lines)

(ഇന്ദുലേഖ... 2 lines)


ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു...


ചിത്രം: ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു
രചന: ശ്രീകുമാരൻ തമ്പി     സംഗീതം: ദക്ഷിണാമൂർത്തി
ഗായകന്‍: പി ജയചന്ദ്രൻ

ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്തം
പ്രിയയോ കാമശിലയോ നീയൊരു
പ്രണയഗീതകമോ    (ചന്ദനത്തില്‍...)

ഗാനമേ നിന്‍ രാഗഭാവം താമരതനുവായ് (2)
ഇതളിട്ടുണരും താളലയങ്ങള്‍ (2)
ഈറന്‍ പൂന്തുകിലായ്
രതിയോ രാഗനദിയോ നീ
സുഖരംഗസോപാനമോ?   (ചന്ദനത്തില്‍...)

ഓമലേ നിന്മന്ദഹാസം
പൂനിലാക്കുളിരായ് (2)
കുങ്കുമമണിയും ലോലകപോലം (2)
സന്ധ്യാമലരിതളായ്
മധുവോ പ്രേമനിധിയോ നീ
സുഖസ്വര്‍ഗ്ഗവാസന്തമോ?    (ചന്ദനത്തില്‍...) (4 Lines)
(ചന്ദനത്തില്‍... 1 line)


മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി...


ചിത്രം: നഖക്ഷതങ്ങള്‍
രചന: ഒ. എന്‍. വി. കുറുപ്പ്     സംഗീതം: ബോംബെ രവി
ഗായിക : കെ. എസ്. ചിത്ര

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി
മഞ്ഞക്കുറിമുണ്ടും ചുറ്റി (മഞ്ഞള്‍...)
ഇന്നെന്റെ മുറ്റത്ത് പൊന്നോണപ്പൂവേ നീ
വന്നു ചിരിതൂകി നിന്നു
വന്നു ചിരിതൂകി നിന്നു (മഞ്ഞള്‍...)

കുന്നിമണിച്ചെപ്പില്‍ നിന്നും
ഒരു നുള്ളു കുങ്കുമം ഞാന്‍ തൊട്ടെടുത്തു - ഓ...
ഞാന്‍ തൊട്ടെടുത്തു... (കുന്നിമണി...)

എന്‍ വിരല്‍ത്തുമ്പില്‍നിന്നാ വര്‍ണരേണുക്കള്‍
എന്‍ നെഞ്ചിലാകെപ്പടര്‍ന്നു - ഒരു
പൂമ്പുലര്‍ വേള വിടര്‍ന്നു... ഓ... (2) (മഞ്ഞള്‍...)

പിന്നെ ഞാന്‍ പാടിയൊരീണങ്ങളൊക്കെയും
നിന്നെക്കുറിച്ചായിരുന്നു (പിന്നെ...)
എങ്കിലും സന്ധ്യ മയങ്ങുന്ന നേരം നീ
ഒന്നും പറയാതെ പോയീ - എന്റെ
നെഞ്ചിലെ മൈനയും തേങ്ങീ... ഓ... (മഞ്ഞള്‍...)

  മുന്‍ പേജുകള്‍
Previous Pages
കൂടുതല്‍ ഗാനങ്ങള്‍
More Lyrics
   

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.