Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



My Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***


കണ്ണു തുറക്കാത്ത ദൈവങ്ങളേ...


ചിത്രം: അഗ്നിപുത്രി
രചന: വയലാര്‍ രാമവര്‍മ‍‍    സംഗീതം: എം. എസ്. ബാബുരാജ്‍
ഗായിക: പി. സുശീല

കണ്ണു തുറക്കാത്ത ദൈവങ്ങളേ... (2)
കരയാനറിയാത്ത... ചിരിക്കാനറിയാത്ത
കളിമണ്‍‌പ്രതിമകളേ...
മറക്കൂ നിങ്ങളീ ദേവദാസിയെ... മറക്കൂ... (കണ്ണു...)

ആയിരമായിരം അന്തപ്പുരങ്ങളില്‍
ആരാധിച്ചവള്‍ ഞാന്‍... നിങ്ങളെ -
യാരാധിച്ചവള്‍ ഞാന്‍...
നിങ്ങളൊരിക്കല്‍ ചൂടിയെറിഞ്ഞൊരു
നിശാഗന്ധിയാണു ഞാന്‍... (കണ്ണു...)

കര്‍പ്പൂരനാളമായ് നിങ്ങള്‍തന്‍ മുന്‍പില്‍
കത്തിയെരിഞ്ഞവള്‍ ഞാന്‍
ഒരു നാള്‍ കത്തിയെരിഞ്ഞവള്‍ ഞാന്‍
കണ്ണീരില്‍ മുങ്ങിയ തുളസിക്കതിരായ്
കാല്‍ക്കല്‍ വീണവള്‍ ഞാന്‍... (2) (കണ്ണു...)



മംഗളം നേരുന്നു ഞാന്‍...


ചിത്രം: ഹൃദയം ഒരു ക്ഷേത്രം
രചന: ശ്രീകുമാരൻ തമ്പി    സംഗീതം: ജി. ദേവരാജൻ
ആലാപനം: യേശുദാസ്

മംഗളം നേരുന്നു ഞാന്‍ മനസ്വിനീ
മംഗളം നേരുന്നു ഞാന്‍
അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ
പിരിഞ്ഞുപോയ്‌ നീ എങ്കിലും ഇന്നും
(മംഗളം നേരുന്നു..)

എവിടെയാണെങ്കിലും നിന്റെ സങ്കല്‍പ്പങ്ങള്‍
ഏഴു വര്‍ണ്ണങ്ങളും വിടര്‍ത്തട്ടേ
എന്നുമാ ജീവിത പൊന്‍മണിവീണയില്‍
സുന്ദരസ്വരധാര ഉണരട്ടേ - ഉണരട്ടേ...
(മംഗളം നേരുന്നു..)

നിറയുമീ ദുഖത്തിന്‍ ചുടുനെടുവീര്‍പ്പുകള്‍
നിന്‍മുന്നില്‍ തെന്നലായ്‌ ഒഴുകട്ടെ
ആ പുണ്യദാമ്പത്യ വര്‍ണ്ണവല്ലരിയില്‍
ആനന്ദമുകുളങ്ങള്‍ ജനിക്കട്ടേ - ജനിക്കട്ടേ...
(മംഗളം നേരുന്നു..)


പ്രാണസഖി ഞാന്‍ വെറുമൊരു...


ചിത്രം: പരീക്ഷ
രചന: പി.ഭാസ്കരന്‍ ‍‍    സംഗീതം: എം. എസ്. ബാബുരാജ് ‍
ഗായകന്‍: യേശുദാസ്

പ്രാണസഖീ... പ്രാണസഖീ...
പ്രാണസഖി ഞാന്‍ വെറുമൊരു
പാമരനാം പാട്ടുകാരന്‍
ഗാനലോക വീഥികളില്‍
വേണുവൂതുമാട്ടിടയന്‍    (പ്രാണസഖി ഞാന്‍…)

എങ്കിലുമെന്നോമലാള്‍ക്കു
താമസിക്കാനെന്‍ കരളില്‍
തങ്കക്കിനാക്കള്‍ കൊണ്ടൊരു
താജ് മഹാള്‍ ഞാനുയര്‍ത്താം
മായാത്ത മധുരഗാന
മാലിനിയുടെ കല്‍പ്പടവില്‍
കാണാത്ത പൂങ്കുടിലില്‍
കണ്മണിയെ കൊണ്ടുപോകാം    (പ്രാണസഖി ഞാന്‍…)

പൊന്തിവരും സങ്കല്‍പ്പത്തിന്‍
പൊന്നശോക മലര്‍വനിയില്‍
ചന്തമെഴും ചന്ദ്രിക തന്‍
ചന്ദന മണിമന്ദിരത്തില്‍
സുന്ദര വസന്തരാവിന്‍
ഇന്ദ്രനീല മണ്ഡപത്തില്‍
എന്നുമെന്നും താമസിക്കാ -
നെന്റെ കൂടെ പോരുമോ നീ
(എന്നു...) (പ്രാണസഖി ഞാന്‍…)



പൊട്ടിക്കരഞ്ഞുകൊണ്ടോമനേ...



ചിത്രം: അഭിമാനം
രചന: ശ്രീകുമാരന്‍ തമ്പി‍    സംഗീതം: എ. ടി. ഉമ്മര്‍
ഗായകന്‍: യേശുദാസ്

പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാനെന്റെ
കുറ്റങ്ങള്‍ സമ്മതിക്കാം
മനസിനെ താമരയാക്കിയ ലക്ഷ്മീ
മാപ്പു തരൂ... എനിക്കു നീ മാപ്പു തരൂ... (പൊട്ടിക്കരഞ്ഞു...)

പാപത്തിന്‍ കഥകള്‍ രചിച്ചൊരെന്‍
കൈയ്യാല്‍ നിന്‍ പൂമേനി തൊടുകയില്ലാ... (2)
അമ്പലപ്പൂ പോല്‍ വിശുദ്ധമാമധരം
ചുംബിച്ചുലയ്ക്കുകില്ലാ - ഞാന്‍
ചുംബിച്ചുലയ്ക്കുകില്ലാ…
ചൂടാത്ത കൃഷ്ണതുളസിയല്ലേ നീ
വാടിയ നിര്‍മാല്യം ഞാന്‍.... (പൊട്ടിക്കരഞ്ഞു...)

ദുഃഖത്തിന്‍ നിഴലായി മാറിയ ഞാന്‍ നിന്റെ
കൊട്ടാരം പരിചാരകന്‍ (2)
കുങ്കുമക്കുറിയുടെ മാഹാത്മ്യം കാണാന്‍
തപസ്സു ചെയ്യും നിന്‍ സേവകന്‍(2)
പാടാത്ത ഭക്തി ഗീതമല്ലേ നീ
ഇടറിയ സ്വരധാര ഞാന്‍... (പൊട്ടിക്കരഞ്ഞു...)



സന്യാസിനീ നിൻ...



ചിത്രം: രാജഹംസം
രചന: വയലാർ    സംഗീതം: ജി. ദേവരാജൻ
ഗായകന്‍‍: യേശുദാസ്

സന്യാസിനീ ഓ... ഓ...
സന്യാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ
സന്ധ്യാപുഷ്‌പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖവാതിലിൽ
അന്യനെപ്പോലെ ഞാൻ നിന്നു (സന്യാസിനീ...)

നിന്റെ ദുഖാർദ്രമാം മൂകാശ്രുധാരയിൽ
എന്റെ സ്വപ്‌നങ്ങളലിഞ്ഞു
സഗദ്‌ഗദം എന്റെ മോഹങ്ങൾ മരിച്ചു
(നിന്റെ ദുഖാർദ്രമാം...)

നിന്റെ മനസ്സിന്റെ തീക്കനൽ കണ്ണിൽ വീ-
ണെന്റെയീ പൂക്കൾ കരിഞ്ഞു
രാത്രി പകലിനോടെന്നപോലെ
യാത്ര ചോദിപ്പൂ ഞാൻ (സന്യാസിനീ...)

നിന്റെ ഏകാന്തമാം ഓർമ്മതൻ വീഥിയിൽ
എന്നെയെന്നെങ്കിലും കാണും
ഒരിക്കൽ നീ എന്റെ കാൽപ്പാടുകൾ കാണും
അന്നുമെന്നാത്മാവ് നിന്നോടു മന്ത്രിക്കും
നിന്നെ ഞാൻ സ്‌നേഹിച്ചിരുന്നു
രാത്രി പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാൻ (സന്യാസിനീ...)

  ആദ്യ പേജ്
First Page
കൂടുതല്‍ ഗാനങ്ങള്‍
More Lyrics
   

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.