Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



My Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***



മേലേമാനത്തെ...


ചിത്രം: പരീക്ഷ
രചന: പി.ഭാസ്കരന്‍ ‍‍    സംഗീതം: എം. എസ്. ബാബുരാജ് ‍
ഗായകന്‍: യേശുദാസ്

മേലേമാനത്തെ നീലിപ്പുലയിക്ക്
മഴ പെയ്താൽ ചോരുന്ന വീട്
അവളെ സ്നേഹിച്ച പഞ്ചമിചന്ദ്രനു
കനകം മേഞ്ഞൊരു നാലുകെട്ട്    (മേലേമാനത്തെ...)

പുഞ്ചപ്പാടത്ത് പൊന്നുംവരമ്പത്ത്
പെണ്ണും ചെറുക്കനും കണ്ടൂ
പുഞ്ചപ്പാടത്ത് പൊന്നുംവരമ്പത്ത്
പെണ്ണും ചെറുക്കനും കണ്ടൂ - ആദ്യമായ്
പെണ്ണിനു താമരപ്പൂണാരം
പയ്യനു ചുണ്ടത്ത് പുന്നാരം    (മേലേമാനത്തെ...)

വെട്ടാക്കുളമവൻ വെട്ടിച്ചൂ...
കെട്ടാപ്പുരയവൻ കെട്ടിച്ചൂ... (2)
വിത്തു വിതച്ചാൽ മുളക്കാത്ത പാടം
വെള്ളിക്കലപ്പ കൊണ്ടുഴുതിട്ടൂ    (മേലേമാനത്തെ...)

പൊക്കിൾ പൂ വരെ ഞാന്നു കിടക്കുന്ന
പുത്തൻ പവൻ മാല തീർത്തു (2) - പെണ്ണിന്
പുത്തൻ പവൻ മാല തീർത്തു
അത്തം പത്തിനു പൊന്നോണം
അന്നു വെളുപ്പിനു കല്യാണം    (മേലേമാനത്തെ...)


ഇനിയെന്നു കാണും മകളേ...



ചിത്രം: താലോലം
രചന, സംഗീതം: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
ഗായകന്‍ : യേശുദാസ്

ഇനിയെന്നു കാണും മകളേ
നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ
ഓമനിച്ചോമനിച്ച് കൊതി തീര്‍ന്നില്ലാ‍
താലോലം പാടി കഴിഞ്ഞില്ല... (ഇനിയെന്നു...)

ആരിനി മുറ്റത്ത് കോലങ്ങളെഴുതും‍
കാര്‍ത്തിക വിളക്കാര് കൊളുത്തും... (ആരിനി...)
ഒരുമിച്ചിരുന്നുണ്ടും കഥ പറഞ്ഞും
അണിയിച്ചൊരുക്കിയും മതി വന്നില്ല
ഓര്‍ക്കാനിനി നിന്‍ വള കിലുക്കം - നിന്നെ
അറിയാനിനിയൊരു കനവു മാത്രം...(ഇനിയെന്നു...)

ഒരു നാളും നമ്മള്‍ പിണങ്ങിയില്ലല്ലോ
നോവിക്കുമൊരു വാക്കും പറഞ്ഞില്ലല്ലോ...
കണ്‍‌മഷിക്കൂടും പട്ടുപാവാടയും
നോവും ഒരായിരം കടം‌കഥയും
നിന്‍‌മുഖം തുടച്ചൊരീ പുടവത്തുമ്പും
ഞാനെപ്പോഴും നെഞ്ചോടു ചേര്‍ക്കും... (ഇനിയെന്നു...)



മകളേ... പാതിമലരേ...



ചിത്രം: ചമ്പക്കുളം തച്ചൻ
രചന: ബിച്ചു തിരുമല ‍‍    സംഗീതം: രവീന്ദ്രൻ
ഗായകന്‍: യേശുദാസ്

മകളേ... പാതിമലരേ നീ
മനസ്സിലെന്നെയറിയുന്നു...   (മകളേ...)
കനവും പോയ ദിനവും നിൻ
ചിരിയിൽ വീണ്ടുമുണരുന്നു...
ഈ കൊതുമ്പു കളിയോടം
കാണാത്ത തീരമണയുന്നു...   (മകളേ...)

കുഞ്ഞുതാരമായ് ദൂരെ വന്നു നീ
മിന്നി നിന്നിരുന്നോമനേ
അന്നുറങ്ങാത്ത രാത്രിയിൽ
നിന്റെയോർമതൻ നോവറിഞ്ഞു ഞാൻ
തഴുകി വീണ്ടുമൊരു തളിരുപാൽനിലാ -
വൊളിനുറുങ്ങു പോൽ മിന്നി നീ
അലസമൃദുലമഴകേ...

ആരിരാരാരിരാരിരോ... (2)    (മകളേ...)

ഇന്നിതാ എന്റെ കൈക്കുടന്നയിൽ
പഴയ പൂനിലാ താരകം
ഒരു പളുങ്കു പൊൻ ചിമിഴിനുള്ളിലെ
മൺചിരാതിന്റെ നാളമായ്
കതിരിടുമ്പൊഴും കാറ്റിലാടാതെ
കാത്തിടും മനം കൺമണീ...
ഹൃദയമിവിടെ നിറയും
ഇനിയുറങ്ങാരിരാരിരോ...
ആരിരാരാരിരാരിരോ... (2)


ഒരുവട്ടം കൂടിയെന്‍ ഓര്‍മകള്‍...


ചിത്രം: ചില്ല്
രചന: ഒ. എന്‍. വി. കുറുപ്പ്‍    സംഗീതം: എം .ബി. ശ്രീനിവാസന്‍
ആലാപനം: യേശുദാസ് / എസ്. ജാനകി

ഒരുവട്ടം കൂടിയെന്‍ ഓർമ്മകൾ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം... (2)
തിരുമുറ്റത്തൊരു കോണില്‍ നില്ക്കുന്നൊരാ നെല്ലി -
മരമൊന്നുലുത്തുവാന്‍ മോഹം...(2)

അടരുന്ന കായ്‌മണി പൊഴിയുമ്പോള്‍ ചെന്നെടു -
ത്തതിലൊന്നു തിന്നുവാന്‍ മോഹം...
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം...
തൊടിയിലെ കിണർ വെള്ളം കോരിക്കുടി‘ച്ചെന്തു
മധുരം!’ എന്നോതുവാൻ മോഹം...

ആ...... ആ..... ആ......
ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു
വെറുതെ ഇരിക്കുവാന്‍ മോഹം.... (2)

വെറുതെയിരുന്നൊരു കുയിലിന്റെ പാട്ടു കേ -
ട്ടെതിര്‍ പാട്ടു പാടുവാന്‍ മോഹം... (2)

അതുകേൾക്കെയുച്ചത്തിൽ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാൻ മോഹം...
ഒടുവിൽ പിണങ്ങിപ്പറന്നുപോം പക്ഷിയോ -
‘ടരുതേ‘യെന്നോതുവാൻ മോഹം...

വെറുതേയീ മോഹങ്ങളെന്നറിയുമ്പൊഴും...
വെറുതെ മോഹിക്കുവാന്‍ മോഹം.... (2)



പേരറിയാത്തൊരു നൊമ്പരത്തെ...


ചിത്രം: സ്നേഹം
രചന: യൂസഫലി കേച്ചേരി‍‍    സംഗീതം: പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്
ഗായകന്‍: യേശുദാസ്

പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു         (പേരറിയാ…)
മണ്ണിൽ വീണുടയുന്ന തേൻ‌കുടത്തെ
കണ്ണുനീരെന്നും വിളിച്ചു (2)     (പേരറിയാത്തൊരു…)

തങ്കത്തിൻ നിറമുള്ള മായാമരീചിയെ
സങ്കൽപ്പമെന്നുവിളിച്ചു        (തങ്കത്തിൻ…)
മുറിവേറ്റുകേഴുന്ന പാഴ്‌മുളം തണ്ടിനെ
മുരളികയെന്നും വിളിച്ചു (2)     (പേരറിയാത്തൊരു… (4 Lines))

മണിമേഘബാഷ്‌പത്തിൽ ചാലിച്ച വർണ്ണത്തെ
മാരിവില്ലെന്നു വിളിച്ചു
മറക്കുവാനാകാത്ത മൌനസം‌ഗീതത്തെ
മാനസമെന്നും വിളിച്ചു (2)      (പേരറിയാത്തൊരു…(4 Lines)
പേരറിയാത്തൊരു… (2 Lines))


  മുന്‍ പേജുകള്‍
Previous Pages
കൂടുതല്‍ ഗാനങ്ങള്‍
More Lyrics
   

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.