Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



My Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***


മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...

THIS is my most favourite song. The most 'revolutionary' song in the history of Malayalam Cinema.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വിപ്ലവാത്മകമായ ഗാനം.
ദൈവം മനുഷ്യനെ സൃഷ്ടിക്കുകയല്ല, മനുഷ്യനാണ് മതങ്ങളെയും ‘ദൈവങ്ങളെ’യും സൃഷ്ടിച്ചത് എന്ന, ഇന്നും ഒരാളും പറയാന്‍ ധൈര്യപ്പെടാത്ത സത്യം ഇങ്ങനെ ഉറക്കെ വിളിച്ചുപറയാന്‍ ആര്‍ക്കു കഴിയും,
തൂലിക പടവാളാക്കിയ വയലാറിനല്ലാതെ?




ചിത്രം: അച്ഛനും ബാപ്പയും
രചന: വയലാര്‍ രാമവര്‍മ‍‍    സംഗീതം: ദേവരാജന്‍
ഗായകന്‍: യേശുദാസ്

മനുഷ്യന്‍ മതങ്ങളെ സൃഷ്‌ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്‌ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു ... (മനുഷ്യന്‍…) (1 Line)

ഹിന്ദുവായി മുസല്‍‌മാനായി ക്രിസ്‌ത്യാനിയായി
നമ്മളെ കണ്ടാ‍ലറിയാതായി ലോകം ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങള്‍ ആയുധപ്പുരകളായി
ദൈവം തെരുവില്‍ മരിക്കുന്നു ചെകുത്താന്‍ ചിരിക്കുന്നു... (മനുഷ്യന്‍…) (1 Line)

സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ
നമ്മുടെ രക്തബന്ധങ്ങളെവിടെ നിത്യസ്‌നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിലൊരിക്കല്‍ വരാറുള്ളോരവതാരങ്ങളെവിടെ
മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു മതങ്ങള്‍ ചിരിക്കുന്നു... (മനുഷ്യന്‍…) (4 Lines)



ഈശ്വരന്‍ ഹിന്ദുവല്ല...



ചിത്രം: പോസ്റ്റുമാനെ കാണാനില്ല
രചന: വയലാര്‍ ‍‍    സംഗീതം: ദേവരാജന്‍
ഗായകന്‍: യേശുദാസ്

ഈശ്വരന്‍ ഹിന്ദുവല്ല... ഇസ്ലാമല്ല...
ഇന്ദ്രനും ചന്ദ്രനുമല്ല...      (ഈശ്വരന്‍...)
വെള്ള പൂശിയ ശവക്കല്ലറയിലെ
വെളിച്ചപ്പാടുകളേ...
നിങ്ങളമ്പലങ്ങള്‍ തീര്‍ത്തു
ആശ്രമങ്ങള്‍ തീര്‍ത്തു...
ആയിരം പൊയ്‌മുഖങ്ങള്‍ തീര്‍ത്തു... ഈശ്വര -
നായിരം പൊയ്‌മുഖങ്ങള്‍ തീര്‍ത്തു   (ഈശ്വരന്‍...)

കൃഷ്ണനെ ചതിച്ചു ബുദ്ധനെ ചതിച്ചു
കൃസ്തുദേവനെ ചതിച്ചു
നബിയെ ചതിച്ചു മാര്‍ക്സിനെ ചതിച്ചു
നല്ലവരെന്നു നടിച്ചു - നിങ്ങള്‍
നല്ലവരെന്നു നടിച്ചു...

കാവി ചുറ്റിയ സന്ധ്യയ്ക്കു പിന്നിലെ
കറുത്ത വാവുകളേ... നിങ്ങള്‍
ഭാരത വേദാന്തം അദ്വൈത വേദാന്തം
ഭഗവദ്‌ഗീത കൊണ്ടു മറച്ചു... ഇത്ര നാള്‍ -
ഭഗവദ്‌ഗീത കൊണ്ടു മറച്ചു...   (ഈശ്വരന്‍...)




ആത്മവിദ്യാലയമേ...


ചിത്രം: ഹരിശ്ചന്ദ്ര
രചന: തിരുനയനാര്‍കുറിച്ചി മാധവന്‍ നായര്‍ ‍‍    സംഗീതം: ബ്രദര്‍ ലക്ഷ്മണന്‍
ഗായകന്‍: കമുകറ പുരുഷോത്തമന്‍

ആത്മവിദ്യാലയമേ... -
അവനിയിലാത്മവിദ്യാലയമേ...
അഴിനിലയില്ല... ജീവിതമെല്ലാം
ആറടി മണ്ണില്‍ നീറിയൊടുങ്ങും...

തിലകം ചാര്‍ത്തി, ചീകിയുമഴകായ്
പലനാള്‍ പോറ്റിയ പുണ്യശിരസ്സേ...
ഉലകം വെല്ലാന്‍ ഉഴറിയ നീയോ
വിലപിടിയാത്തൊരു തലയോടായി...

ഇല്ലാ ജാതികള്‍, ഭേദവിചാരം...
ഇവിടെ പുക്കവര്‍ ഒരു കൈ ചാരം...
മന്നവനാട്ടെ, യാചകനാട്ടെ...
വന്നിടുമൊടുവില്‍... വന്‍‌ചിത നടുവില്‍...
(ആത്മവിദ്യാലയമേ...)



ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ...


ചിത്രം: കടൽ
രചന: ശ്രീകുമാരൻ തമ്പി    സംഗീതം: എം .ബി. ശ്രീനിവാസന്‍
ആലാപനം: എസ്. ജാനകി

ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും (2)
നിന്‍ നിഴല്‍ മാ‍ത്രം വരും
സുഖമൊരു നാള്‍ വരും വിരുന്നുകാരന്‍ (2)
ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്‍...
(ചിരിക്കുമ്പോള്‍...)

കടലില്‍ മീന്‍ പെരുകുമ്പോള്‍
കരയില്‍ വന്നടിയുമ്പോള്‍
കഴുകനും കാക്കകളും പറന്നു വരും
(കടലില്‍...)
കടല്‍ത്തീരമൊഴിയുമ്പോള്‍
വലയെല്ലാമുണങ്ങുമ്പോള്‍
അവയെല്ലാം പലവഴി പിരിഞ്ഞുപോകും (2)

കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നൂ
കരഞ്ഞു കരഞ്ഞു കരള്‍ -
തളര്‍ന്നു ഞാനുറങ്ങുമ്പോള്‍
കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലേ - കരിങ്കടലേ
കനിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില്‍
കണ്ണുനീര്‍ ചിപ്പികളോ നിറച്ചിരുന്നു (2)
(ചിരിക്കുമ്പോള്‍...)



ഒരിടത്തു ജനനം...


ചിത്രം: അശ്വമേധം
രചന: വയലാര്‍ രാമവര്‍മ‍‍    സംഗീതം: ജി. ദേവരാജൻ
ഗായകൻ: യേശുദാസ്

ഒരിടത്തു ജനനം ഒരിടത്തു മരണം
ചുമലിൽ ജീവിത ഭാരം
വഴിയറിയാതെ മുടന്തി നടക്കും
വിധിയുടെ ബലി മൃഗങ്ങൾ - നമ്മൾ
വിധിയുടെ ബലി മൃഗങ്ങൾ    (ഒരിടത്തു...)

ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ
ഇനിയൊരു വിശ്രമമെവിടെ ചെന്നോ
മോഹങ്ങളവസാന നിമിഷം വരെ
മനുഷ്യബന്ധങ്ങൾ ചുടല വരെ - ഒരു ചുടല വരെ    (ഒരിടത്തു...)

കരളിലെ ചെപ്പിൽ സ്വപ്നമെന്നൊരു
കള്ളനാണയം ഇട്ടതാര്   (2)
കണ്ടാലകലുന്ന കൂട്ടുകാരോ
കല്ലെറിയാൻ വന്ന നാട്ടുകാരോ   (2)    (ഒരിടത്തു...)

ഈ മണ്ണിൽ കിടക്കുന്ന കൊഴിഞ്ഞ പൂക്കൾ
ഇതു വഴി പോയവർതൻ കാലടികൾ   (2)
അക്കരെ മരണത്തിനിരുൾ മുറിയിൽ
അഴുക്കു വസ്ത്രങ്ങൾ മാറി വരും   (2)
അവർ മടങ്ങി വരും    (ഒരിടത്തു...) (2)


~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.