Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



തോമസ് ഐസക്ക് വി എസ് പക്ഷത്തേക്ക്?


അടുത്ത കാലം വരെ സി പി എമ്മിലെ ഔദ്യോഗിക പക്ഷത്തിനൊപ്പമായിരുന്ന ശ്രീ. തോമസ് ഐസക്ക് വി എസ് പക്ഷത്തോട് കൂടുതൽ അടുക്കുന്നു. ബംഗാളിൽ കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കുന്ന വിഷയത്തിൽ കേന്ദ്ര കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ സഖ്യനീക്കത്തെ അനുകൂലിച്ചുകൊണ്ട് തോമസ് ഐസക്ക് തന്റെ നിലപാട് വ്യക്തമാക്കിയത് ഇതിന്റെ സൂചനയാണ്. കേരളത്തിൽ നിന്നുള്ള അംഗങ്ങളിൽ ഐസക്കിനു പുറമേ വി എസ് അച്യുതാനന്ദൻ മാത്രമാണ് ബംഗാൾ ഘടകത്തിന്റെ നിലപാടിനെ പിന്തുണച്ചത് എന്നത് ഐസക്കിന്റെ നിലപാട് യാദൃച്ഛികമല്ലെന്നതിന്റെ സൂചനയാണ് നൽകുന്നത്. നേരത്തേ തന്നെ ബംഗാൾ ഘടകത്തോട് അനുഭാവപൂർണമായ നിലപാട് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള വി എസ്സിന്റെ നിലപാട് പ്രതീക്ഷിച്ചതു തന്നെയാണേങ്കിലും തോമസ് ഐസക്കിന്റെ 'കൂറുമാറ്റം' കേരളത്തിലെ ഔദ്യോഗിക നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

.... ....

കാർഷിക - മാലിന്യനിർമാർജന പരിപാടികളിലൂടെ വി എസ് അച്യുതാനന്ദനെപ്പോലെ ജനകീയ പരിവേഷം സ്വന്തമാക്കാൻ ഏതാനും മാസങ്ങളായി ശ്രമിച്ചുകൊണ്ടിരുന്ന ഐസക്കിന്റെ ഇപ്പോഴത്തെ നീക്കം അതിന്റെ തുടർച്ചയായി കണക്കാക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു...

.... ....

അരനൂറ്റാണ്ടു മുൻപ് കോൺഗ്രസ്സിനോടുള്ള നയത്തിന്റെ പേരിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇറങ്ങിപ്പോയി സി പി ഐ എമ്മിന്റെ പിറവി കുറിച്ചവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവായ വി എസ് ഇപ്പോൾ സമാനമായ വിഷയത്തിൽ മറിച്ചു ചിന്തിച്ചുതുടങ്ങിയിരിക്കുന്നതും തോമസ് ഐസക്കിനെപ്പോലെ ജനകീയനായി വളർന്നുവരുന്ന ഒരു നേതാവ് അതിന് പിന്തുണ നൽകിയിരിക്കുന്നു എന്നതും സി പി എമ്മിനെ, വിശിഷ്യാ സംസ്ഥാന ഔദ്യോഗിക നേതൃത്വത്തെ തെല്ലൊന്നുമല്ല അലട്ടുന്നത്...

(വിശദമായ വാർത്ത പിന്നീട്)

------------------------------------------------
ലേബൽ: 'മനോരമ'യ്ക്കു വേണ്ടി വീണ്ടും


ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെ

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.