Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



'ഡൌണ്‍‌ടൌണ്‍‌' ആക്രമണത്തില്‍ സി പി എമ്മിനു പങ്ക്


കോഴിക്കോട്: സദാചാരപ്രശ്നം ആരോപിച്ച് നഗരത്തിലെ ‘ഡൌണ്‍‌ടൌണ്‍‌‍‌’ റെസ്റ്റോറന്റിനു നേരെ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമത്തില്‍ സി പി എമ്മിനു പങ്കുള്ളതായി സൂചന. യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത് എന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ പ്രസ്തുത സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സി പി എമ്മിനും സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് വ്യക്തമാകുമെന്നാണ് കാണാന്‍ കഴിയുന്നത്. വീഡിയോയില്‍ പതിഞ്ഞിട്ടുള്ള അക്രമികളുടെ കൂട്ടത്തില്‍ സി പി എം - ഡി വൈ എഫ് ഐ പ്രവര്‍ത്തകരായിരുന്നവരും ഉണ്ടായിരുന്നെന്നാണ് വിവരം. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന സുരന്‍ എന്നു വിളിക്കുന്ന സുരേഷ് ഉള്‍പ്പെടെ അന്ന് സി പി എം സ്ഥാനാര്‍ഥിക്കു വേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്ന എട്ടോളം പേര്‍ കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ പങ്കെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുള്ളതായി അറിയുന്നു. തെരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ചിരുന്ന വീഡിയോകള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് ഇക്കാര്യം വ്യക്തമായത്.

ഇതിനു പുറമേ സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ബന്ധുവായ ഒരാളും പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് സൂചനയുണ്ട്. റെസ്റ്റോറന്റിനു നേരെ ആക്രമണം നടക്കുന്നതിനു പത്തു മിനിറ്റോളം മുന്‍പ് സ്ഥലത്തെത്തിയിരുന്ന ഇയാള്‍ ആര്‍ക്കോ ഫോണ്‍ ചെയ്യുന്നതു കണ്ടിരുന്നതായി ചില ദൃക്‌സാക്ഷികള്‍ പറഞ്ഞു. ‘ഞാന്‍ എത്തി... നിങ്ങള്‍ വേഗം വാ...’ എന്ന് ഇയാള്‍ പറയുന്നതു കേട്ടതായി ഇയാള്‍ക്ക് ചായ നല്‍കിയ റെസ്റ്റോറന്റ് ജീവനക്കാരന്‍ പറഞ്ഞു. ഈ ഫോണ്‍ സംഭാഷണം കഴിഞ്ഞ് പത്തു മിനിറ്റോളം കഴിഞ്ഞാണ് അക്രമികള്‍ എത്തിയത്. എന്നാല്‍ അവര്‍ എത്തുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പേ അജ്ഞാ‍തരായ രണ്ടു യുവാക്കളോടൊപ്പം ഇയാള്‍ ഓട്ടോയില്‍ കയറി സ്ഥലം വിട്ടത്രേ. സി പി എം ജില്ലാ നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇയാള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം മോഹനന്‍ മാസ്റ്ററുടെ വിശ്വസ്തനുമാണ്. മോഹനന്‍ മാസ്റ്റര്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റുചെയ്യപ്പെട്ട് തടവിലായിരുന്നപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഇയാള്‍ എത്തിയിരുന്നു എന്ന് പോലീസിനു സൂചന കിട്ടിയിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി ജയിലിലെ അക്കാലയളവിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചേക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അതിനിടെ, സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയാക്കഴിഞ്ഞ സാഹചര്യത്തില്‍ സി പി എം - ഡി വൈ എഫ് ഐ സൈബര്‍ യൂണിറ്റുകള്‍ ഈ വിഷയം ബി ജെ പിക്കെതിരെ മാത്രമായി കേന്ദ്രീകരിക്കാനുള്ള ശ്രമം ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ സി പി എമ്മിന്റെ പങ്കിനെക്കുറിച്ച് സൂചനകള്‍ പുറത്തു വന്നുതുടങ്ങുന്ന ഘട്ടത്തില്‍ ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു. മുന്‍പ് കര്‍ണാടകത്തില്‍ ശ്രീരാമസേനയും മറ്റും നടത്തിയിട്ടുള്ള സമാന ആക്രമണങ്ങളും കര്‍ണാടക നിയമസഭയില്‍ ഏതാനും ബി ജെ പി അംഗങ്ങളുടെ ഫോണുകളില്‍ ചില വീഡിയോ ക്ലിപ്പുകള്‍ കണ്ടെത്തിയ സംഭവവും മറ്റും സോഷ്യല്‍ മീഡിയയിലെ പാര്‍ട്ടി അനുയായികള്‍ തുടര്‍ച്ചയായി പോസ്റ്റുകളിലും കമന്റുകളിലും ഉന്നയിക്കുന്നത് ഈ ശ്രമത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇതോടൊപ്പം ചില പുരാണ കഥകളും ക്ഷേത്രശില്പങ്ങളും മാതാ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട് ഒരു മുന്‍ ശിഷ്യ ഉന്നയിച്ച ആരോപണങ്ങളും മറ്റും തുടര്‍ച്ചയായി പോസ്റ്റു ചെയ്യുക വഴി ഇത് ഒരു മതവിഷയമെന്ന നിലയില്‍ക്കൂടി പ്രചാരണവിഷയമാക്കാനുള്ള നീക്കവും സജീവമാണ്.

അതേ സമയം ഏതാനും വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ മഞ്ചേരിയില്‍ ഒരു വീട്ടില്‍ തടഞ്ഞുവെച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സദാചാര പോലീസ് ചമഞ്ഞ സംഭവവും ഇതോടൊപ്പം വീണ്ടും ചര്‍ച്ചാവിഷയമാകുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതായും സൂചനകളുണ്ട്. അമൃതാനന്ദമയി വിഷയത്തില്‍ മഠത്തിന് അനുകൂലമായി നിലപാടെടുത്ത വി എസ് അച്യുതാനന്ദന്റെ നടപടിയും സൈബര്‍ മേഖലയിലെ പാര്‍ട്ടി അനുയായികള്‍ക്ക് തലവേദനയുണ്ടാക്കുന്നുണ്ട്. റെസ്റ്റോറന്റ് ആക്രമണസംഭവത്തില്‍ വി എസ്സോ അദ്ദേഹത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന നേതാക്കളോ ഇതേവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല എന്നതും മറ്റു പല വിഷയങ്ങളിലുമെന്ന പോലെ ഇക്കാര്യത്തിലും വി എസ് ഔദ്യോഗിക പക്ഷത്തിനൊപ്പമല്ല എന്നതിന്റെ സൂചനയായി കരുതപ്പെടുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തു വരുന്ന സാഹചര്യത്തില്‍ ഈ സംഭവത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് പുറത്തുവരുന്നതും അത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നതും ഔദ്യോഗിക നേതൃത്വത്തിനു പുതിയ തലവേദന സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

............. ............. ............. ............. ............. ............. ............. ............. ............. .............
ലേബല്‍: 'മാതൃഭൂമി' / 'മനോരമ'ക്കു വേണ്ടി മുംബൈയില്‍ നിന്നൊരു ‘സിന്‍‌ഡിക്കേറ്റ് പ്രസാധനം’



ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെ

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.