Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



‘ലാവലിന്‍ കേസ്’ - സി എ ജി കണ്ടെത്തിയതെന്ത് ?

(പള്ളിവാസല്‍ - ശെങ്കുളം - പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച്
സി എ ജിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അവലോകനം) ‍


പള്ളിവാസല്‍ - ശെങ്കുളം - പന്നിയാര്‍ വൈദ്യുതി നിലയങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി എസ് എന്‍ സി ലാവലിന്‍ എന്ന കനേഡിയന്‍ കമ്പനിയുമായി ഒപ്പുവെച്ച കരാറിനെസ്സംബന്ധിച്ച് സി എ ജിയുടെ കണ്ടെത്തലുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയൊരു കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണല്ലോ? സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതി ആരോപണമാണ് ലാവലിനുമായി കരാര്‍ ഒപ്പുവെച്ച എല്‍ ഡി എഫ് സര്‍ക്കാരിനെതിരെയും വൈദ്യുതി മന്ത്രിയായിരുന്ന ശ്രീ. പിണറായി വിജയനെതിരെ പ്രത്യേകിച്ചും രാഷ്ട്രീയ എതിരാളികള്‍ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ സി എ ജിയുടെ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങളെക്കുറിച്ച് വിശദമായ ഒരു പഠനം നടത്തുന്നത് എന്തുകൊണ്ടും നന്നായിരിക്കും എന്നു തോന്നുന്നു.

പള്ളിവാസല്‍ - ശെങ്കുളം - പന്നിയാര്‍ നവീകരണ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളെപ്പറ്റി സി എ ജി റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നത് ഇപ്രകാരമാണ്:

“ഓഡിറ്റില്‍ ശ്രദ്ധിക്കപ്പെട്ടതെന്തെന്നാല്‍:

ഈ പദ്ധതികള്‍ നവീകരണത്തിനു വേണ്ടി തിരഞ്ഞെടുത്തതിലും എസ് എന്‍ സി ലാവലിന് കരാര്‍ നല്‍കിയതിലും അനുശാസിക്കപ്പെട്ട നടപടിക്രമങ്ങളില്‍ നിന്ന് വ്യതിചലനങ്ങള്‍ ഉണ്ടായിരുന്നു.“ (Audit noticed that: there were deviations from prescribed procedures in selection of these projects for renovation and in the award of contract to SNC Lavalin... (Section: Highlights))

റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ത്തന്നെ വ്യക്തമാകുന്നത് നവീകരണ പദ്ധതിയുടെ തുടക്കം തന്നെ (1995-ല്‍) വഴി വിട്ട നടപടി- കളിലൂടെയായിരുന്നു എന്നാണ്. വ്യവസ്ഥാപിത നടപടിക്രമങ്ങളില്‍ നിന്നുള്ള വ്യതിചലനങ്ങള്‍ മാത്രമല്ല, നവീകരണ പദ്ധതി തന്നെ അനാവശ്യമായിരുന്നു എന്നാണ് തുടര്‍ന്നുള്ള പരാമര്‍ശങ്ങളില്‍ വ്യക്തമാകുന്നത്. “പദ്ധതി രൂപവര്‍ക്കരണം” എന്ന തലക്കെട്ടില്‍ സി എ ജി ഇങ്ങനെ പറയുന്നു:

"അന്ന് നിലവിലുണ്ടായിരുന്ന സൌകര്യങ്ങള്‍ ഒരു ഭൂഗര്‍ഭ വൈദ്യുതി നിലയം കൊണ്ട് വിപുലീകരിക്കുന്നതിനായി പള്ളിവാസല്‍ പുനരുദ്ധാരണ പദ്ധതി ബോര്‍ഡ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ (സി ഇ എ) പരിഗണനയ്ക്ക് സമര്‍പ്പിച്ചു. (1990). പ്ലാന്റ് സാമാന്യം നല്ല സ്ഥിതിയില്‍ ആയിരുന്നതിനാല്‍ പള്ളിവാസല്‍ വൈദ്യുതി നിലയത്തിലെ ഉല്പാദന യൂണിറ്റുകളുടെ ഉടനടിയുള്ള പുന:സ്ഥാപനം ആവശ്യമില്ലെന്ന് സി ഇ എ ശുപാര്‍ശ ചെയ്യുകയും (1992) നിലവിലുള്ള പദ്ധതിയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള 60 മെഗാവാട്ടിന്റെ ഒരു പുതിയ പദ്ധതി നിര്‍ദേശിക്കുക - യും ചെയ്തു. നീരൊഴുക്ക് മെച്ചപ്പെടുത്തി വൈദ്യുതി ഉല്പാദനം 29.43 എം യു കണ്ട് വര്‍ദ്ധിപ്പിക്കുന്നതിനായി പന്നിയാര്‍ ശേഷി വര്‍ദ്ധിപ്പി- ക്കല്‍ പദ്ധതിയും പുരോഗതിയില്‍ ആയിരുന്നു (1995). അതു പോലെ തന്നെ 85 എം യു അധിക വൈദ്യുതി ഉല്പാദനത്തിനു വേണ്ടി ശെങ്കുളം ശേഷി വര്‍ദ്ധിപ്പിക്കല്‍ പദ്ധതിയും ബോര്‍ഡിന്റെ പരിഗണനയില്‍ ആയിരുന്നു. മേല്‍പ്പറഞ്ഞ എല്ലാ ശേഷി ഉയര്‍ത്തല്‍ പദ്ധതികളും ജനറേറ്ററുകളുടെ ശേഷി വര്‍ദ്ധിപ്പിക്കലാണ്, പുതുക്കിപ്പണിയല്‍ ആയിരുന്നില്ല ആവശ്യമാക്കിയിരുന്നത്.

മേല്‍പ്പറഞ്ഞ പദ്ധതികള്‍ പരിഗണനയിലോ നടപ്പിലാക്കലിലോ ഇരിക്കുമ്പോള്‍ ബോര്‍ഡ് പള്ളിവാസല്‍ നിലയത്തിന്റെ നല്ല സ്ഥിതിയെക്കുറിച്ചുള്ള സി ഇ എയുടെ ശുപാര്‍ശകളെ അവഗണിച്ചുകൊണ്ട് ആദ്യ ബാച്ച് പുതുക്കിപ്പണിയലിനായി പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ എന്നീ മൂന്നു ജലവൈദ്യുത പദ്ധതികളെ കണ്ടെത്തി, നിലവിലുള്ള സൌകര്യങ്ങളുടെ പുനരുദ്ധാരണം നടത്തുന്നതിനായി ഒരു സംയുക്ത സംരംഭ കൂട്ടുകെട്ട് ഉറപ്പിക്കാന്‍ കനഡയിലെ എസ് എന്‍ സി ലാവലിന്‍ ഐ എന്‍ സിയുമായി (എസ് എന്‍ സി) ഒരു ധാരണാപത്രത്തില്‍ (എം ഒ യു) ഏര്‍പ്പെട്ടു (ആഗസ്ത് 1995)...” (ഓഡിററ്റിലെ കണ്ടെത്തലുകള്‍ വിവരിക്കുന്ന രണ്ടാമത്തെയും മൂന്നാമത്തെയും ഖണ്ഡിക- കള്‍)

(3.8. The Board proposed (1990) to the Central Electricity Authority (CEA) the Pallivasal Rehabilitation Scheme for extension of the then existing facility with an under ground Power Station. CEA recommended (1992) that immediate replacement of the generating units of Pallivasal Power Station was not necessary, since the plant was in fairly good condition and suggested a new scheme of 60 MW as an augmentation of the existing scheme. Panniar Augmentation scheme to improve the water inflow and increase the power generation by 29.43 MU, was also underway (1995). Similarly, Sengulam Augmentation Scheme for additional power generation of 85 MU was also under consideration of the Board. All the above augmentation schemes necessitated uprating of capacity of generators rather than renovation.

3.9. While the above schemes were under consideration/implementation, the Board, ignoring the recommendations of the CEA on the good conditions of the Pallivasal Power Station, entered into (August 1995) a Memorandum of Understanding (MOU) with SNC Lavalin Inc, Canada (SNC) for establishing a joint venture association for carrying out rehabilitation of existing facilities, identifying the three Hydro Electric Projects at Pallivasal, Sengulam and Panniar for the first batch of renovation.
)


തുടര്‍ന്നു പറയുന്നത് ഇപ്രകാരമാണ്:

“മൂന്ന് പദ്ധതികളുടെയും പുതുക്കിപ്പണിയലിന്റെ സാധ്യത ബോര്‍ഡിന്റെ റിട്ടയര്‍ ചെയ്ത ഒരു ചീഫ് എന്‍‌ജിനീയറാല്‍ പഠിക്കപ്പെടുകയും (സപ്തംബര്‍ 1995) അദ്ദേഹത്തെ പിന്നീട് ബോര്‍ഡ് തന്നെ എസ് എന്‍ സിയുടെ ഉപദേഷ്ടാ- വായി തിരിച്ചറിയുകയും ചെയ്തു. ഉപദേഷ്ടാവിന്റെ റിപ്പോര്‍ട്ടിന്റെയും തുടര്‍ന്നുള്ള ചര്‍ച്ചകളെയും ആധാരമാക്കി എസ് എന്‍ സിയുമായി മാനേജ്‌മെന്റ്, എന്‍‌ജിനീയറിങ്, ക്രയം, പദ്ധതി മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുന്നത് ഉറപ്പാക്കുന്നതിനുള്ള നിര്‍മാണ മേല്‍നോട്ടം എന്നിവയ്ക്കായുള്ള സാങ്കേതിക സേവനം ലഭ്യമാക്കുന്നതിനുള്ള കരാറുകള്‍ എസ് എന്‍ സിയുമായി ഒപ്പിട്ടു (ഫെബ്രുവരി 1995).”

(3.10 Feasibility of renovation of the three projects was studied (September 1995) by a retired Chief Engineer of the Board who was later identified by the Board itself as a consultant to SNC. Based on the consultant’s report and further discussions, contracts were signed (February 1996) with SNC for providing technical services for management, engineering, procurement and construction supervision to ensure completion of the projects within three years.)

റിപ്പോര്‍ട്ട് തുടരുന്നു:

“കേരള സംസ്ഥാന ഊര്‍ജ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളുടെ (ഒക്ടോബര്‍ 1996) അടിസ്ഥാനത്തില്‍ ഈ വിദഗ്ദ്ധോപദേശ കരാറുകള്‍ 67.94 ദശലക്ഷം കനേഡിയന്‍ ഡോളര്‍ (169.03 കോടി രൂപ) ചെലവില്‍ പുതുക്കിപ്പണിയലിന് ആവശ്യമായ സാമഗ്രികളുടെ വിതരണത്തിനും സേവനങ്ങള്‍ക്കുമായുള്ള സ്ഥിരവില കരാറുകളായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. (ഫെബ്രുവരി 1997) 85% വിദേശ ധനസഹായം ഇ ഡി സിയില്‍ നിന്ന് ലഭ്യമാക്കുന്നതും കരാറുകളില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടു. പന്നിയാര്‍ നവീകരണ പദ്ധതിയുടെ വ്യാപ്തിയിലും (7.52 ദശ- ലക്ഷം ഡോളര്‍) വിദഗ്ദ്ധോപദേശ ചെലവിലും (0.47 ദശലക്ഷം ഡോളര്‍) കുറവ് വരുത്തിയതിനാല്‍ ആകെ വിദഗ്ദ്ധോപദേശ ചെലവായ 7.19 ദശലക്ഷം ഡോളര്‍ (17.89കോടി രൂപ) ഉള്‍പ്പെടെ വിതരണത്തിനും സേവനങ്ങള്‍ക്കുമായി എസ് എന്‍ സിക്ക് നല്‍കുവാന്‍ അന്തിമമായി അംഗീകരിക്കപ്പെട്ട (ജൂലൈ 1998) വിദേശവിനിമയ ഘടകം 59.95 ദശലക്ഷം സി എ ഡി (149.15 കോടി രൂപ) ആയിരുന്നു.”

(...Based on subsequent discussions held (October 1996) by a delegation headed by the Minister for Electricity, Government of Kerala, the consultancy agreements were converted (February 1997) into fixed price contracts for supply of goods and services for the renovation at a cost of 67.94 million Canadian Dollars (CAD) (Rs.169.03 crore∗). Arrangement of 85 per cent foreign financing by EDC was also included in the contracts. With the reduction in scope of supply of Panniar renovation work (7.52 million CAD) and consultancy charges (0.47 million CAD), the foreign exchange component finally agreed to be paid to SNC for supplies and services (July 1998) was 59.95 million CAD(Rs.149.15 crore), including total consultancy charges of 7.19 million CAD(Rs.17.89 crore))

തുടര്‍ന്നുള്ള ഖണ്ഡികയില്‍ മൂന്നാം ഭാഗം ഇങ്ങനെയാണ്:

എം ഒ യു ഒപ്പിടുന്നതിനു മുന്‍പായി പുതുക്കിപ്പണിയല്‍ ഏറ്റെടുക്കുന്നതിന്റെ ആവശ്യകതയെ ന്യായീകരിക്കുന്ന സാധ്യതാ പഠനം ബോര്‍ഡ് നടത്തിയില്ല. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുടെ പുതുക്കിപ്പണിയലിനുള്ള നിര്‍ദേശം തയ്യാറാക്കി വൈദ്യുതി (വിതരണ) നിയമം 1948 - ന്റെ 29(1) വകുപ്പിന്‍ കീഴിലുള്ള വ്യവസ്ഥ പ്രകാരം കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ സമ്മതത്തിനായി സമര്‍പ്പിച്ചില്ല.

(...Prior to signing (August 1995) of the MoU the Board did not conduct a feasibility study justifying the necessity for undertaking the renovation. The proposal for renovation of Pallivasal, Sengulam and Panniar Power Stations was not prepared and submitted to the Central Electricity Authority for concurrence as required under Section 29(1) of the Electricity (Supply) Act, 1948.)

തുടര്‍ന്നുള്ള മൂന്നാം ഖണ്ഡികയില്‍ പത്യേകം എടുത്തു പറയുന്നു:

“...ഉപദേശക സേവനത്തിനുള്ള കരാറില്‍ ഏര്‍പ്പെടുന്നതിനു മുന്‍പോ വിതരണത്തിനും പടുത്തുയര്‍ത്തലിനും പദ്ധതികളുടെ പ്രവര്‍ത്തനനിരതമാക്കലിനും വേണ്ടി എസ് എന്‍ സി-യുമായി അന്തിമ കരാറില്‍ ഏര്‍പ്പെടുന്നതിനു മുന്‍പോ ആഗോള ദര്‍ഘാസുകള്‍ ക്ഷണിക്കപ്പെട്ടില്ല“. (...Global tenders were also not invited either before entering into the contract for consultancy or final agreement with SNC for supply, erection and commissioning of the projects.)

‘പദ്ധതി രൂപവല്‍ക്കരണം’ എന്ന തലക്കെട്ടിലുള്ള അവസാനത്തേതിനു തൊട്ടു മുന്‍പത്തെ ഖണ്ഡിക ഇങ്ങനെയാണ്:

‘1957-ലെ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് (യോഗങ്ങള്‍) ചട്ടങ്ങള്‍ പ്രകാരം, ബോര്‍ഡ് മാസത്തില്‍ ഒരു തവണയെങ്കിലും യോഗം ചേരേണ്ടതും യോഗങ്ങള്‍ക്കിടയിലുള്ള കാലയളവില്‍ ഇടപാട് നടത്തപ്പെട്ട അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ തൊട്ടടുത്ത യോഗത്തില്‍ അംഗീകരിക്കപ്പെടേണ്ടതുമാണ്. എന്നാല്‍, പുതുക്കിപ്പണിയലിന്റെ ആവശ്യകതയെക്കുറിച്ചോ എം ഒ യു ഒപ്പിടലിനെ (ആഗസ്റ്റ് 1995) കുറിച്ചോ സാങ്കേതിക സേവനങ്ങള്‍ക്കായി എസ് എന്‍ സിയുമായി കരാര്‍ ഒപ്പിട്ടതിനെ (ഫെബ്രുവരി 1996) കുറിച്ചോ 1997 ജനുവരി വരെ മുഴുവന്‍ ബോര്‍ഡിന് അറിയുമായിരുന്നില്ല...’

(The Kerala State Electricity Board (Meetings) Regulations, 1957 prescribed that the Board shall meet at least once in a month and any urgent matter transacted in between meetings should be ratified in the immediate succeeding meeting. The full Board was, however, not aware of the necessity for renovation, the signing of MOU (August 1995), or the contract (February 1996) for technical services with SNC, till January 1997...‘)

ഇത്രയും വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പറയേണ്ടത് യു ഡി എഫ് ആണ് എന്നാണ്. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അംഗീകാരമില്ലാതെ പദ്ധതി നവീകരണത്തിന് തെരഞ്ഞെ- ടുത്തതും സാധ്യതാപഠനം നടത്താതെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും യു ഡി എഫ് ഭരണകാലത്താണ്. ധാരണാപത്രം ഒപ്പുവെച്ച ശേഷം ലാവലിന്‍ കമ്പനിയുടെ ഉപദേഷ്ടാവും താല്പര്യസംരക്ഷകനുമായ എന്‍‌ജിനീയറെത്തന്നെ സാധ്യതാപഠനം ഏല്പിച്ചതും ആഗോള ടെന്‍ഡറുകള്‍ വിളിക്കാതെ ധാരണാപത്രവും കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചതും ഈ കാര്യങ്ങളൊന്നും ബോര്‍ഡിനെ പൂര്‍ണമായി അറിയിക്കാതിരുന്നതും ശ്രീ. എ. കെ. ആന്റണി മുഖ്യമന്ത്രിയും ശ്രീ. ജി. കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയുമായിരിക്കെയാണ്. (ടെന്‍ഡറുകള്‍ ക്ഷണിക്കാതെ ധാരണാപത്രങ്ങള്‍ വഴി കരാറുകള്‍ നല്‍കുന്നത് യു ഡി എഫ് സര്‍ക്കാറിന്റെ ‘അപ്രഖ്യാപിത നയ’മായിരുന്നു എന്നത് വേറെ കാര്യം. ഒരു ഡസനിലധികം പദ്ധതികള്‍ യുഡി എഫ് ഭരണകാലത്ത് ആരംഭിച്ചതില്‍ ഒരെണ്ണത്തിനു പോലും ടെന്‍ഡറുകള്‍ ക്ഷണിച്ചിരുന്നില്ല.)

‘പദ്ധതി രൂപവല്‍ക്കരണം’ എന്ന തലക്കെട്ടിലുള്ള അവസാന ഭാഗം ഇങ്ങനെ:

എസ് എന്‍ സി-യുമായുള്ള കരാറിനെക്കുറിച്ചും ഇ ഡി സി, സി ഐ ഡി എ എന്നിവയുമായി ധനം ലഭ്യമാക്കു- ന്നതിനെക്കുറിച്ച് കനഡയില്‍ വെച്ചും പര്യാലോചന നടത്തിയ (ഒക്ടോബര്‍ 1996) മന്ത്രിതല പ്രതിനിധി സംഘം, എസ് എന്‍ സി ഒരു വിദഗ്ദ്ധോപദേശ ഇടനിലക്കാരന്‍ മാത്രമായിരുന്നു, അല്ലാതെ യഥാര്‍ഥ ഉപകരണ നിര്‍മാതാ - വായിരുന്നില്ല (കരാറുകളിന്‍ കീ‍ഴില്‍ സാമഗ്രികള്‍ യഥാര്‍ഥത്തില്‍ വിതരണം ചെയ്തത് കാനഡയിലെ ‘അല്‍‌സ്റ്റോം’ ആയിരുന്നു) എന്ന വസ്തുത പോലും പരിഗണിച്ചില്ല. കരാറുകള്‍ അന്തിമമായി ഒപ്പിട്ടത് (ഫെബ്രുവരി 1997) അനാവശ്യമായ ധൃതിയില്‍, വിലകളുടെ ന്യായത തിട്ടപ്പെടുത്താതെയായിരുന്നു’. (The Ministerial delegation which conducted (October 1996) deliberations on the contract with SNC and funding arrangements with EDC and CIDA at Canada did not even consider the fact that SNC was only a consultant intermediary and not the original equipment manufacturer (the supply of goods was actually made under the contracts by Alstom, Canada). The contracts were finally signed (February 1997) with undue haste without ascertaining the reasonableness of prices.)

ഈ ഭാഗത്തു മാത്രമാണ് അന്തിമ കരാര്‍ ഒപ്പിട്ട എല്‍ ഡി എഫ് സര്‍ക്കാരിനെതിരായി ഉന്നയിക്കാവുന്ന ആരോപണം ഉള്ളത്. പക്ഷേ അന്നത്തെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ വിമര്‍ശനം പോലും ദുര്‍ബലമാകുന്നു എന്നു കാണാം. അന്ന് സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ നേരിടുകയായിരുന്നു എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ആ സാഹചര്യത്തില്‍, ജനക്ഷേമം മുന്‍‌നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഏതു സര്‍ക്കാരും വിലയുടെ ന്യായാന്യായതകളും സാമ്പത്തിക നിലയും മറ്റും നോക്കി കൂടുതല്‍ താമസിപ്പിക്കാതെ എത്രയും വേഗം പ്രശ്നം പരിഹരിക്കാനാവും ശ്രമിക്കുക. സി എ ജി യെ- പ്പോലെ ഒരു സാമ്പത്തിക നില പരിശോധകനെന്ന നിലയില്‍ മാത്രം നോക്കുമ്പോള്‍, സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കുന്ന ഈ നടപടി തെറ്റായിരിക്കാം, എന്നാല്‍ ജനപക്ഷത്തു നിന്ന് നോക്കുന്ന ഒരു നിഷ്പക്ഷ നിരീക്ഷകനെ- സ്സംബന്ധിച്ചിടത്തോളം സര്‍ക്കാരിന്റെ ഈ ‘അനാവശ്യമായ ധൃതി’ യഥാര്‍ഥത്തില്‍ ‘അനാവശ്യ’മല്ല, സംസ്ഥാനത്തിന്റെ, ജനങ്ങളുടെ ‘അടിയന്തരാവശ്യ’മായിരുന്നു എന്നു കാണാം. (വിലകളുടെ ന്യായത പറഞ്ഞ് പദ്ധതി നടപ്പാക്കാന്‍ വൈകിയിരു- ന്നെങ്കില്‍ ‘സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയെ നേരിടുന്ന സമയത്ത് അടിയന്തര പരിഹാരമാര്‍ഗം തേടുന്നതിനു പകരം യു ഡി എഫ് സര്‍ക്കാര്‍ ആരംഭിച്ച ജനോപകാരപ്രദമായ പദ്ധതി നാലോ അഞ്ചോ ലക്ഷം രൂപയുടെ അധികവിലയുടെ പേരില്‍ തടയുകയാണ് ‘വികസന വിരുദ്ധരായ’ സി പി എം‌കാര്‍' എന്നാകുമായിരുന്നില്ലേ വികസന- ത്തിന്റെ ‘അപ്പോസ്തലന്മാ’രെന്നവകാശപ്പെടുന്ന യു ഡി എഫ് നേതാക്കളുടെയും മാധ്യമഭീമന്മാരുടെയും മുറവിളി ? ‘രാഷ്ട്രീയക്കളികളില്‍ ജനക്ഷേമ പദ്ധതികളെ കരുക്കളാക്കരുത്’ എന്നും ‘വികസനത്തിന് പണം തടസ്സമാകരുത്’ എന്നുമൊക്കെ ‘ഉപദേശിക്കാന്‍’ ‘മനോരമ‘യെപ്പോലെ ‘കണ്‍സള്‍ട്ടന്‍സി വിദഗ്ദ്ധര്‍’ കച്ചകെട്ടി ഇറങ്ങുകയും ചെയ്തേനെ. എന്തിനധികം, ‘നടപടിക്രമങ്ങളുടെ ചുവപ്പുനാടയില്‍ കുരുങ്ങി പദ്ധതി പ്രവര്‍ത്തനം സ്തംഭിച്ചതു കാരണം സംസ്ഥാനത്തിന്റെ കാര്‍ഷിക - വ്യവസായ മേഖലകളില്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി’ എന്ന് ഇതേ സി എ ജി തന്നെ റിപ്പോര്‍ട്ടു ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. യു ഡി എഫ് സര്‍ക്കാര്‍ തുടങ്ങി വെച്ച പദ്ധതി പണത്തിന്റെ പേരില്‍ വൈകിക്കാതെ എത്രയും വേഗം പൂര്‍ത്തിയാക്കി സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് അല്പമെങ്കിലും ആശ്വാസം നല്‍കാന്‍ ശ്രമിക്കുക മാത്രമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്തത് എന്നു വ്യക്തം.

ഇതോടൊപ്പം ഉന്നയിക്കപ്പെട്ടിരിക്കുന്ന രണ്ടാമത്തെ വിമര്‍ശനത്തിന്റെ - ലാവലിന്‍ യഥാര്‍ഥ ഉപകരണ നിര്‍മാതവല്ല എന്ന വസ്തുത സര്‍ക്കാര്‍ പരിഗണിച്ചില്ല എന്നത് - യാഥാര്‍ഥ്യം വ്യക്തമാകുന്നതിന് റിപ്പോര്‍ട്ടിന്റെ തുടര്‍ന്നുള്ള ഖണ്ഡിക (‘പദ്ധതി - യുടെ വിദഗ്ദ്ധോപദേശം’) കൂടി വായിക്കേണ്ടതുണ്ട്.

‘പദ്ധതിയുടെ വിദഗ്ദ്ധോപദേശം’ എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്:

“പള്ളിവാസല്‍, ശെങ്കുള, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുടെ പുതുക്കിപ്പണിയലിനുള്ള സാങ്കേതിക സേവനത്തിന് ബോര്‍ഡ് എസ് എന്‍ സി-യുമായി ഒപ്പിട്ട (ഫെബ്രുവരി 1996) കരാറില്‍ മൊത്തം 7.19 ദശലക്ഷം കനേഡിയന്‍ ഡോളര്‍ വരുന്ന സേവന ചെലവ് ഉള്‍ക്കൊള്ളിച്ചിരുന്നു. നല്‍കേണ്ടിയിരുന്ന സേവനങ്ങള്‍ ഇവയായിരുന്നു:

• പ്രാഥമികവും വിശദവുമായ എന്‍‌ജിനീയറിങ്
• മാനചിത്രങ്ങള്‍, സവിശേഷ വിവരങ്ങള്‍ (specifications), അളവുകളുടെ ബില്ലുകള്‍, ദര്‍ഘാസ് രേഖകള്‍ എന്നിവ തയ്യാറാക്കല്‍
• ദര്‍ഘാസുകള്‍ ക്ഷണിക്കല്‍, വിലയിരുത്തല്‍, കരാര്‍ നല്‍കല്‍
• സിവില്‍ മാനചിത്രങ്ങള്‍ നല്‍കല്‍
• കരാറുകാരുടെ രൂപരേഖ, മാനചിത്രങ്ങള്‍, മറ്റു സമര്‍പ്പണങ്ങള്‍ എന്നിവയുടെ അവലോകനവും അംഗീകരിക്കലും
• നിര്‍മാണ മേല്‍നോട്ടവും പരിശോധനയും
• പ്രവര്‍ത്തനനിരതമാക്കല്‍
• സാങ്കേതികവിദ്യാ കൈമാറ്റവും സാങ്കേതിക പരിശീലനവും


(3.12 The contract signed (February 1996) by the Board with SNC for technical services for renovation of Pallivasal, Sengulam and Panniar Power Stations provided for payment of a total service charge amounting to 7.19 million CAD. The services to be provided were:

• Preliminary and Detailed engineering
• Preparation of drawings, specifications, bills of quantities and tender documents.
• Calling for and evaluation of tenders and award of contracts.
• Producing civil drawings
• Review and approval of contractor’s design, drawings and other submissions
• Construction supervision and inspection
• Commissioning
• Technology transfer and technical training

)

യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും വിതരണവും സ്ഥാപനവും ഒഴികെയുള്ള ഏതാണ്ടെല്ലാ ജോലികളും യു ഡി എഫ് സര്‍ക്കാര്‍ ലാവലിനെ തന്നെ ഏല്‍പ്പിച്ചിരുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡറുകള്‍ വിളിക്കേണ്ടതിന്റെയും കരാര്‍ നല്‍കേണ്ടതിന്റെയും ചുമതലയും ലാവലിനു തന്നെ നല്‍കിയിരുന്നു എന്നത് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ഈ വ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്തിമ കരാര്‍ ഒപ്പിടുന്നതിനു മുന്‍പ് ആഗോള ടെന്‍ഡറുകള്‍ വിളിക്കാതിരുന്നതിന്റെ പേരില്‍ അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. കാരണം, മുന്‍ സര്‍ക്കാര്‍ ഒപ്പിട്ടിരുന്ന കണ്‍സള്‍ട്ടന്‍സി കരാര്‍ അനുസരിച്ച് ടെന്‍ഡറുകള്‍ വിളിക്കേണ്ട ചുമതല ലാവലിനാണ്; സര്‍ക്കാരിനല്ല.

മാത്രമല്ല, തൊട്ടു മുന്‍ ഖണ്ഡികയില്‍ ഉന്നയിച്ചിരിക്കുന്ന വിമര്‍ശനം (ലാവലിന്‍ കണ്‍സള്‍ട്ടന്റ് മാത്രമായിരുന്നു, ഉപകരണ നിര്‍മാതവല്ല എന്ന കാര്യം മന്ത്രിതല പ്രതിനിധി സംഘം പരിഗണിച്ചില്ല എന്നത്) മേല്‍പ്പറഞ്ഞ കരാര്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കത്തക്കതല്ല എന്നും കാണാവുന്നതാണ്. കാരണം, ടെന്‍ഡറുകള്‍ വിളിക്കാനും കരാര്‍ ആര്‍ക്കു നല്‍കണമെന്ന് തീരുമാനിക്കാനും കരാര്‍ പ്രകാരം ലാവലിനെ ചുമതലപ്പെടുത്തിയിരുന്നതു കൊണ്ട്, മന്ത്രിതല പ്രതിനിധി സഘം എന്തൊക്കെ വസ്തുതകള്‍ പരിഗണിച്ചാലും ഇല്ലെങ്കിലും കരാര്‍ സ്വന്തമാക്കാന്‍ ലാവലിന് കഴിയുമായിരുന്നു. തങ്ങളുടെ തന്നെ ഒരു സഹോദര സ്ഥാപനത്തിന്റെയോ വെറുമൊരു ‘ബിനാമി സ്ഥാപന’ത്തിന്റെയോ പേരില്‍ ടെന്‍ഡര്‍ തയ്യാറാക്കി, അവര്‍ക്കുതന്നെ കരാര്‍ നല്‍കിയാല്‍ മതിയല്ലോ. (‘കരാര്‍ നല്‍കല്‍’ ('award of contract') എന്ന വ്യവസ്ഥ കണ്‍സള്‍ട്ടന്‍സി കരാറില്‍ ഉള്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ മാത്രമേ സര്‍ക്കാരിന് ‘വിലകളുടെ ന്യായത’ നോക്കിയും ‘യഥാര്‍ഥ ഉപകരണ നിര്‍മാതാവ്’ ആരെന്നും മറ്റുമുള്ള കാര്യങ്ങള്‍ പരിഗണിച്ച് കരാര്‍ (മറ്റേതെങ്കിലും കമ്പനിക്ക്) നല്‍കാനും കഴിയുമായിരുന്നുള്ളൂ.

‘കാന്‍സര്‍ ആശുപത്രിക്കുള്ള സഹായധനം’ എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:

മന്ത്രിതല പ്രതിനിധി സംഘവുമായി കരാറിന്റെ കൂടിയാലോചന നടക്കുമ്പോള്‍ (ഒക്ടോബര്‍ 1996), സംസ്ഥാനത്തിന്റെ മലബാര്‍ പ്രദേശത്ത് ഒരു കാന്‍സര്‍ ആശുപത്രിയുടെ നിര്‍മാണത്തിന് ധനം സ്വരൂപിക്കാമെന്ന് എസ് എന്‍ സി സമ്മതിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് (ഏപ്രില്‍ 1998) ആശുപത്രി പദ്ധതിയുടെ നടത്തിപ്പിന്റെ ധനവ്യവസ്ഥയ്ക്ക് എസ് എന്‍ സിയും സര്‍ക്കാരുമായി ഒരു ധാരണാപത്രം ഉണ്ടാക്കി. എസ് എന്‍ സി തയ്യാറാക്കിയ പ്രൊജക്റ്റ് റിപ്പോര്‍ട്ട് പ്രകാരം മലബാര്‍ കാന്‍സര്‍ സെന്ററിന്റെ (എം സി സി) നിര്‍മാണ ചെലവ് 103.3 കോടി രൂപയും അതില്‍98.30 കോടി രൂപ എസ് എന്‍ സിയാല്‍ സമാഹരിക്കപ്പെടേണ്ടതും ബാക്കി സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും ആയിരുന്നു. ഈ പദ്ധതിയിലേക്ക് എസ് എന്‍ സിയാല്‍ യഥാര്‍ഥത്തില്‍ നല്‍കപ്പെട്ടത്, ആശുപത്രി - യുമായി ബന്ധപ്പെട്ട പണികള്‍ക്ക് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്നിക്കാലിയ കണ്‍സള്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് നേരിട്ട് നല്‍കിയ 8.98 കോടി രൂപ മാത്രമായിരുന്നു. ഈ പദ്ധതിക്ക് തുടര്‍ന്ന് ധനസഹായം നല്‍കിയതായി കാണിക്കുന്ന യാതൊരു രേഖയും ലഭ്യമായിരുന്നില്ല (ഏപ്രില്‍ 2005). കാരണങ്ങ - ളൊന്നും തന്നെ രേഖയില്‍ ഇല്ലാതെ, 2002 മാര്‍ച്ചിനു ശേഷം ഈ എം ഒ യു പുതുക്കപ്പെട്ടതുമില്ല‘.

(3.18. During negotiation (October 1996) of the contract by the Ministerial delegation, SNC agreed to mobilize funds for construction of a Cancer Hospital in Malabar area of the State. This was followed (April 1998) with an MOU between SNC and Government to finance implementation of the hospital project. As per the project report prepared by SNC, the Malabar Cancer Centre (MCC) was to cost Rs.103.30 crore; Rs.98.30 crore was to be mobilised by SNC and the balance (Rs. 5 crore) was to be State Government contribution. The actual contribution made (up to February 2001) by SNC towards this project was only Rs.8.98 crore by way of direct payment to Technicaliya Consultants Private Limited, a Chennai based firm for works in connection with the hospital. There were no records available to show that further funding was made towards the project (April 2005). The MOU has also not been renewed after March 2002 for reasons not on record.)

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധനസഹായം ലഭ്യമാക്കാന്‍ ലാവലിനെ നിര്‍ബന്ധിതരാക്കുന്ന വിധത്തില്‍ ധാരണാപത്രത്തിന്റെ തുടര്‍ച്ചയായി കരാര്‍ ഉണ്ടാക്കുകയോ ധാരണാപത്രം പുതുക്കുകയോ പോലും ചെയ്യാതെ, ആശുപത്രിക്ക് ലഭിക്കേണ്ടിയിരുന്ന 89.32 കോടി രൂപ നഷ്ടപ്പെടാന്‍ ഇടയാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം, ധാരണാപത്രം കാലഹരണപ്പെട്ട സമയത്ത് ശ്രീ. എ. കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാരിനു മാത്രമാണ്. കാന്‍സര്‍ സെന്ററിന് ലാവലിന്‍ വാഗ്ദാനം ചെയ്ത ധനസഹായം കിട്ടിയില്ല എന്ന പേരില്‍, പദ്ധതി കൊണ്ടുവന്ന എല്‍ ഡി എഫ് സര്‍ക്കാരിനെയും വൈദ്യുതി മന്ത്രിയായിരുന്ന ശ്രീ. പിണറായി വിജയനെയും പ്രതികളായി മുദ്രകുത്തുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് യു ഡി എഫ് സര്‍ക്കാര്‍ ധാരണാപത്രം പുതുക്കാനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ ശ്രമിക്കാതിരുന്നത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റു പറയാനാവില്ല.

‘പദ്ധതികള്‍ നടപ്പിലാക്കല്‍’ എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ട് ഇങ്ങനെ പറയുന്നു:

‘മൂന്നുവൈദ്യുതി നിലയങ്ങളും ഒരേ സമയത്ത് അടച്ചുപൂട്ടി പണി നടത്തുവാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. പിന്നീട്, അടച്ചുപൂട്ടല്‍ കാലയളവിലെ ജലത്തിന്റെ ഒഴുക്ക് ഉപയോഗപ്പെടുത്തുന്നതിനായി ഓരോ വൈദ്യുതി നിലയത്തിലെയും പകുതി യൂണിറ്റുകള്‍ വീതം പ്രവര്‍ത്തനത്തില്‍ വെച്ചുകൊണ്ട് രണ്ടു ഘട്ടങ്ങളിലായി പണി നടത്തി. സാങ്കേതിക പ്രശ്നങ്ങള്‍, അനു- ബന്ധ ജോലികളിലെ കാലതാമസം, പ്രവര്‍ത്തനനിരതമാക്കലിനു മുന്‍പുള്ള പണികള്‍ ശ്രദ്ധിക്കുന്നതില്‍ എസ് എന്‍ സി-യുടെ ഭാഗത്തുണ്ടായ കാലതാമസം മുതലായവ കാരണം പദ്ധതികളുടെ പ്രവര്‍ത്തനനിരതമാക്കല്‍ വൈകി. പണി അന്തിമ- മായി പൂര്‍ത്തിയാക്കുകയും പദ്ധതികള്‍ പ്രവര്‍ത്തനനിരതമാക്കുകയും ചെയ്തത് ഒക്ടോബര്‍ 2001മുതല്‍ ഫെബ്രുവരി 2003 വരെയുള്ള കാലയളവില്‍ മൊത്തം 259.40 കോടി രൂപ (63.83 കോടി രൂപയുടെ ധനകാര്യ ചെലവുകള്‍ ഒഴികെ) ചെലവി- ലായിരുന്നു.’

(3.20 ...The work was originally proposed to be carried out by simultaneous shut down of all the three Power Stations. Later, for utlilisation of water inflow during shut down period, the work was carried out in two phases by keeping half the units of each Power Station in service. Due to technical problems, delays in completion of associated works and delay on the part of SNC to attend to pre-commissioning works, etc., the commissioning of the projects were delayed. The work was finally completed and the projects commissioned during the period October 2001 to February 2003 at a total cost of Rs.259.40 crore (excluding financing charges of Rs.63.83 crore).

പദ്ധതി നിര്‍വഹണത്തില്‍ ഭൂരിഭാഗവും ഇപ്പോഴത്തെ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് നടന്നത് എന്നാണ് ഇവിടെ വ്യക്തമാകുന്നത്.

‘സാങ്കേതികവിദ്യ കൈമാറ്റവും ബോര്‍ഡിന്റെ എന്‍‌ജിനീയര്‍മാരുടെ പരിശീലനവും’ എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ട് തുടരുന്നു:

'ഉപദേശക സേവനങ്ങള്‍ക്കു വേണ്ടിയുള്ള കരാറുകള്‍ സാങ്കേതികവിദ്യയുടെ കൈമാറ്റത്തിനും ബോര്‍ഡിന്റെ എന്‍‌ജിനീയര്‍മാരുടെ സാങ്കേതിക പരിശീലനത്തിനും വ്യവസ്ഥ ചെയ്തിരുന്നു. ഇതിനുവേണ്ടി 1.48 ലക്ഷം സി എ ഡി (37 ലക്ഷം രൂപ) മൊത്തം അംഗീകൃത പരിധിയായ 7.19 ദശലക്ഷം സി എ ഡിയില്‍ (17.89 കോടി രൂ‍പ) ഉള്‍ക്കൊള്ളിച്ചിരുന്നു. ഈ സേവനങ്ങള്‍ എസ് എന്‍ സി അവരുടെ ഓഫീസുകളിലും കാനഡയിലുള്ള സ്ഥാപന- ങ്ങളിലും നിര്‍മാണ സ്ഥലങ്ങളിലും മറ്റുമായി കരാറില്‍ നിര്‍ദേശിച്ചിരുന്നതു പ്രകാരം ലഭ്യമാക്കേണ്ടതായിരുന്നു. ഏറ്റവും നൂതന സാങ്കേതികവിദ്യയോടു കൂടിയ ഉപകരണങ്ങള്‍ എസ് എന്‍ സി വിതരണം ചെയ്ത് സ്ഥാപിച്ചിരുന്നതിനാല്‍ കനേഡിയന്‍ ഉപകരണങ്ങളുടെ ഗുണനിലവാരവും വിശ്വസനീയതയും രൂപരേഖാ ഘട്ടത്തില്‍ത്തന്നെ ഉറപ്പുവരുത്തുന്നതിനും അവയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തിപ്പിക്കലിനും പരിപാലനത്തിനും ബോര്‍ഡിന്റെ എന്‍‌ജിനീയര്‍മാരുടെ പരിശീലനം അത്യാവശ്യമായിരുന്നു. എങ്കിലും കരാര്‍ വ്യവസ്ഥ പ്രകാരമുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തിന്റെയും ബോര്‍ഡിന്റെ എന്‍‌ജിനീയര്‍മാരുടെ പരിശീലനത്തിന്റെയും ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടു.

സാങ്കേതികവിദ്യാ കൈമാറ്റത്തിന്റെയും പരിശീലന പരിപാടികളുടെയും അഭാവവും സങ്കേതിക വിശേഷ വിവരങ്ങള്‍ കരാറിന്റെ 1 - ഡി അനുബന്ധത്തില്‍ വെളിപ്പെടുത്താതിരുന്നതും കാരണം ഇറക്കുമതി ചെയ്യപ്പെട്ട ഉപകരണങ്ങളുടെ യോജ്യതയും വിശ്വസനീയതയും ക്രയ ഘട്ടത്തിലോ സ്ഥാപന ഘട്ടത്തിലോ വിലയിരുത്തുന്നതിന് ബോര്‍ഡിലെ എന്‍‌ജിനീയര്‍മാര്‍ക്ക് വേണ്ടത്ര പരിജ്ഞാനം ഉണ്ടായിരുന്നില്ല. ഇതിന്റെ ഫലമായി, എസ് എന്‍ സി സ്ഥാപിച്ച യന്ത്ര സാമഗ്രികളുടെ തകരാറുകള്‍ തിരിച്ചറിയാനോ പരിഹരിക്കാനോ ബോര്‍ഡിന് കഴിയാതെ വന്നത് നഷ്ടങ്ങള്‍ക്ക് ഇടയാക്കി.

(3.22. The contracts for consultancy services provided for transfer of technology and technical training of Board’s engineers. An amount of 1.48 lakh CAD (Rs. 37 lakh) was included for this purpose in the total agreed ceiling of 7.19 million CAD (Rs 17.89 crore). The services were to be provided by SNC at their offices as well as utilities in Canada, construction sites, etc., as specified in the contracts. Since the state of the art technology equipment were supplied and erected by SNC, training of the Board’s engineers was essential to ensure the quality and reliability of Canadian equipment at the design stage itself and for further operation and maintenance. The Board, however, failed to avail of the benefits of training of Board’s engineers and technology transfer in terms of the contract.

In the absence of technology transfer and training programmes, and nondisclosure of technical specifications in Annexure I-D to the agreement, the Board’s engineers were not adequately equipped to assess the suitability and reliability of the imported machinery either at the time of procurement or at the time of erection. As a result the Board could not identify and rectify defects in machinery, installed by SNC resulting in losses...
)


തുടര്‍ന്നുള്ള ഖണ്ഡിക ഇപ്രകാരമാണ്:

മേല്‍ക്കാണിച്ച സേവനങ്ങള്‍ ലഭ്യമാക്കാതിരുന്നതിന്റെ പേരില്‍ ഉപദേശക ചെലവില്‍ വരുത്തേണ്ടിയിരുന്ന കുറവ് 1.48 ലക്ഷം സി എ ഡി (37 ലക്ഷം രൂപ) ആയിരുന്നു. തത്തുല്യമായി ഉപദേശക ചെലവിന്റെ പരിധി 7.04 ദശലക്ഷം സി എ ഡി ആയി താഴ്ന്നു. ബോര്‍ഡ് ഇത് അവഗണിച്ചുകൊണ്ട്, മൊത്തം പരിധി 7.19 ദശലക്ഷം സി എ ഡിയായി കണക്കാക്കിക്കൊണ്ട് എസ് എന്‍ സിക്ക് നല്‍കാന്‍ ബാക്കിയുണ്ടായിരുന്ന തുക വിട്ടുകൊടുത്തു (മാര്‍ച്ച് 2005).

(3.23. The reduction to be made in consultancy charges on account of the non-availment of the above services was 1.48 lakh CAD (Rs 37 lakh) and ceiling for consultancy charges correspondingly came down to 7.04 million CAD. Ignoring this the Board released (March 2005) pending payments to SNC reckoning the overall ceiling as 7.19 million CAD...)

കരാര്‍ പ്രകാരമുള്ള സേവനങ്ങള്‍ ലാവലിന്‍ ലഭ്യമാക്കാതിരുന്നിട്ടും പദ്ധതിച്ചെലവിന്റെ മുഴുവന്‍ തുകയും യു ഡി എഫ് സര്‍ക്കാര്‍ നല്‍കി എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. അതുകൊണ്ടു തന്നെ ഇപ്രകാരം ഉണ്ടായ അനാവശ്യമായ അധികച്ചെലവുകള്‍ക്ക് ഉത്തരവാദി ഇപ്പോഴത്തെ സര്‍ക്കാരിനാണ്.

റിപ്പോര്‍ട്ടിന്റെ ഉപസംഹാരത്തിനു മുന്‍പായി അവസാന ഖണ്ഡികയില്‍ സി എ ജി-യുടെ നിരീക്ഷണം ഇപ്രകാരമാണ്:

‘കരാറുകാരനാല്‍ സാങ്കേതികവിദ്യയുടെ കൈമാറ്റത്തിന്റെയും എന്‍‌ജിനീയര്‍മാരുടെ പരിശീലനത്തിന്റെയും അഭാവത്തില്‍ ബോര്‍ഡിന് എസ് എന്‍ സിയാല്‍ നടത്തപ്പെട്ട പുതുക്കിപ്പണിയലിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനും കഴിഞ്ഞില്ല. എസ് എന്‍ സിയാല്‍ സ്ഥാപിക്കപ്പെട്ട ഉപകരണങ്ങളുടെ വിവിധ സാങ്കേതിക തകരാറുകള്‍ കാരണം, പുതുക്കിപ്പണിയലിനു മുന്‍പ് ഉണ്ടായിരുന്ന നിലയില്‍പ്പോലും വൈദ്യുതി ഉല്പാദനം നില - നിര്‍ത്താന്‍ സാധിക്കാതെ വരികയും ബോര്‍ഡിന്, അറ്റകുറ്റപ്പണികള്‍ക്കായി ഒഴിവാക്കാമായിരുന്ന ചെലവുകളും അടച്ചിടല്‍ കാരണമുള്ള ഉല്പാദന നഷ്ടവും വഹിക്കേണ്ടി വരികയും ചെയ്തു.

അങ്ങനെ, പുതുക്കിപ്പണിയലിന്റെ ചെലവായ 374.50 കോടി രൂപ ആനുപാതികമായ നേട്ടങ്ങള്‍ നല്‍കിയില്ല'
.

(
The Board also could not ensure quality of the renovation work carried out by SNC, in the absence of technology transfer and training of its engineers by the Contractor. Due to various technical defects in the equipment installed by SNC, the generation of power could not be maintained even at the prerenovation levels and the Board had to incur avoidable expenditure on repairs and loss of generation due to shutdowns.

Thus, the expenditure on renovation amounting to Rs.374.50 crore did not yield commensurate gains.

)


ലാവലിന്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതിരുന്നതിനെസ്സംബന്ധിച്ചും ലഭ്യമാക്കിയ ഉപകരണങ്ങളുടെ നിലവാര- മില്ലായമയെയും തത്ഫലമായി ഉല്പാദനക്കുറവു മൂലമുണ്ടായ നഷ്ടങ്ങളെക്കുറിച്ചുമാണ് ഇവിടെ സി എ ജിയുടെ വിമര്‍ശനം. കരാര്‍ വ്യവസ്ഥകള്‍ പാലിക്കപ്പെടാതിരിക്കുകയും ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങളും യന്ത്രസാമഗ്രികളും വിതരണം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ കമ്പനിക്കെതിരായി നിയമനടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാരിന്റെ ചുമതല. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ ആ കടമ നിര്‍വഹിച്ചില്ലെന്നു മാത്രമല്ല, ലാവലിന്‍ നല്‍കാതിരുന്ന സേവനങ്ങള്‍ക്കുള്ള തുക കൂടി അവര്‍ക്ക് ‘ഫ്രീ’ ആയി വിട്ടുകൊടുക്കുകയാണ് ചെയ്തത്. ഈ വസ്തുതകളുടെ വെളിച്ചത്തില്‍ സംസ്ഥാനത്തിന് ഉണ്ടായ നഷ്ടങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഇപ്പോഴത്തെ യു ഡി എഫ് സര്‍ക്കാറിനാണെന്ന് സംശയലേശമെന്യേ വ്യക്തമാണ്.

ഇനി, സര്‍ക്കാര്‍ എന്തു പറയുന്നു എന്നു നോക്കാം. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വൈദ്യുതി മന്ത്രി ശ്രീ. ആര്യാടന്‍ മുഹമ്മദ് രേഖാമൂലം നല്‍കിയ മറുപടിയില്‍ “ലക്ഷ്യമിട്ട കാര്യങ്ങള്‍ തൃപ്തികരമായി കൈവരിച്ചിട്ടുണ്ടെന്ന് ഉറപ്പായതിനു ശേഷമാണ് ലാവലിന് ബാക്കിയുണ്ടായിരുന്ന പണം നല്‍കിയത്” എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സി എ ജി-യുടെ കണ്ടെത്തലു- കളുടെ വെളിച്ചത്തില്‍, മന്ത്രി വസ്തുതകള്‍ക്ക് നിരക്കാത്ത മറുപടി നല്‍കി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നു കാണാം. ഈ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ അവകാശലംഘനത്തിന്റെ പേരില്‍ നടപടിയെടുക്കണമെന്ന് ആവശ്യ - പ്പെടാവുന്നതാണ്.

(ഇനി അതല്ല, മന്ത്രി സഭയില്‍ നല്‍കിയ മറുപടി ശരിയാണെങ്കില്‍ സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തെറ്റാണെന്നു വരും. അവയെ ആധാരമാക്കി എല്‍ ഡി എഫിനും ശ്രീ. പിണറായി വിജയനും എതിരെ ഉന്നയിക്കപ്പെടുന്ന ആരോപണ- ങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകുകയും ചെയ്യും.)

വിവാദവിഷയമായ പള്ളിവാസല്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ ഈ വിമര്‍ശനങ്ങളെല്ലാം തന്നെ നിഷേധിച്ചിട്ടുണ്ട് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കോടതി മുന്‍പാകെ തങ്ങളുടെ സര്‍ക്കാര്‍ തന്നെ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ക്ക് വിരുദ്ധമാണ് യു ഡി എഫ് ഇപ്പോള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കോലാഹലം. സി എ ജി റിപ്പോര്‍ട്ടിന്റെ പേരില്‍ യു ഡി എഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ സത്യസന്ധമാണെങ്കില്‍ സര്‍ക്കാര്‍ നിയമസഭയില്‍ മാത്രമല്ല, ഹൈക്കോടതിയിലും കള്ളം പറയുകയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയുമാണെന്ന് സമ്മതിക്കേണ്ടി വരും. കോടതിയില്‍ പറഞ്ഞത് കള്ളമായിരുന്നു എന്നു സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ...?

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പൂരണമായും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എല്‍ ഡി എഫിനെതിരെ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ സൌകര്യപൂര്‍വം മറക്കുന്ന മറ്റു ചില വസ്തുതകള്‍ കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. സി എ ജി റിപ്പോര്‍ട്ടില്‍ ‘വിദഗ്ദ്ധോപദേശ കരാര്‍’ എന്ന് പരാമര്‍ശിക്കുന്ന ‘ഒറിജിനല്‍ കരാര്‍’ യഥാര്‍ഥത്തില്‍ വെറും വിദഗ്ദ്ധോ- പദേശ കരാര്‍ മാത്രമായിരുന്നില്ല എന്ന വസ്തുത തിരിച്ചറിയപ്പെടേണ്ടതാണ്. പദ്ധതിക്ക് ആവശ്യമായ യന്ത്രസാമഗ്രികളുടെ വില വില മുതല്‍ അവ എത്തിക്കുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ വരെ ഈ കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. അതിനു പുറമേ, കരാരില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്ന പക്ഷം കമ്പനി ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കണമെന്ന, സര്‍ക്കാ- രിന്റെ ‘കഴുത്തു ഞെരിക്കുന്ന’ വ്യവസ്ഥയും ഉള്‍പ്പെടുത്തിയിരുന്നു. എന്തെങ്കിലും കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ അത് അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ വഴി പരിഹരിക്കേണ്ടതുമാണ്. ഈ വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാധന സാമഗ്രികളുടെ വിലയോ മറ്റു കാരണങ്ങളോ പറഞ്ഞ് കരാറില്‍ നിന്ന് പിന്മാറാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് കഴിയുമായിരുന്നില്ല. ശ്രീ. എ. കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്ത് വൈദ്യുതി മന്ത്രിയായിരുന്ന ശ്രീ. ജി. കാര്‍ത്തികേയന്‍ കനേഡിയന്‍ ഹൈക്കമ്മീഷണറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഈ കരാര്‍ തയ്യാറാക്കാന്‍ നടപടികളെടുത്തത് എന്നതും അവഗണിക്കാനാവില്ല. കൂടാതെ, യു ഡി എഫ് സര്‍ക്കാര്‍ ധാരണാപത്രം മാത്രം ഒപ്പുവെച്ചി- രുന്ന നേര്യമംഗലം പദ്ധതിയുടെ കാര്യത്തില്‍, ധാരണാപത്രം റദ്ദാക്കാനും നിയമാനുസൃതമായി ടെന്‍ഡറുകള്‍ ക്ഷണിക്കാനും എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ, ധാരണാപത്രം ഒപ്പിട്ട വിദേശ കമ്പനി കോടതിയെ സമീപിക്കുകയും നാലു വര്‍ഷത്തോളം പദ്ധതിയുടെ പ്രവര്‍ത്തങ്ങള്‍ തടയപ്പെടുകയും അവസാനം കേസില്‍ കമ്പനിക്ക് അനുകൂലമായി വിധിയുണ്ടാകുകയും ചെയ്ത അനുഭവവും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. അത്തരത്തിലൊരനുഭവം ഈ പദ്ധതിയിലും നേരിടേണ്ടി വരുന്നത് സംസ്ഥാനം നേരിട്ടിരുന്ന വൈദ്യുതി പ്രതിസന്ധി പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു.

അതേ സമയം, ദോഷകരമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കണ്‍സള്‍ട്ടന്‍സി കരാര്‍ നിലനില്‍ക്കെ തന്നെ വിദഗ്ദ്ധോ- പദേശ ചെലവിലും മറ്റും വരുത്തിയ കുറവുകള്‍ വഴി പദ്ധതിയുടെ മൊത്തം ചെലവ് 67.94 ദശലക്ഷം ഡോളറില്‍ (169.03 കോടി രൂപ) നിന്ന് 59.95 ദശലക്ഷം ഡോളറായി (149.15 കോടി രൂപ) കുറക്കാനും അതുവഴി സര്‍ക്കാരിന് 20 കോടിയോളം രൂപയുടെ നേട്ടം ഉണ്ടാക്കാനും മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം ലഭ്യമാക്കാനും ശ്രീ. പിണറായി വിജയന്‍ നേതൃത്വം നല്‍കിയ മന്ത്രിതല പ്രതിനിധി സംഘത്തിന് കഴിഞ്ഞു എന്നതും കാണാതിരുന്നു കൂടാ.

സി എ ജി റിപ്പോര്‍ട്ട് എല്‍ ഡി എഫിനെതിരെ ‘വജ്രായുധ’മാക്കാന്‍ ശ്രമിക്കുന്നവര്‍ സി എ ജിയുടെ തന്നെ മുന്‍ റിപ്പോര്‍ട്ടുകളെ തമസ്കരിക്കാന്‍ ശ്രമിക്കുന്ന വൈരുദ്ധ്യവും ഇവിടെ കാണാം. പൂര്‍ണമായും യു ഡി എഫ് ഭരണ കാലത്ത് നടപ്പാക്കിയ µáxcÞ¿ß വിപുലീകരണപദ്ധതിക്കായി ചെലവിട്ട 200 കോടി രൂപ പാഴായതായി സി എ ജി-യുടെ തന്നെ മുന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തിന് 125 കോടി രൂപയുടെ നഷ്ടമുണ്ടാക്കി- യതായി സി എ ജിയുടെ കണ്ടെത്തലും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പ്രതികൂല റിപ്പോര്‍ട്ടും ഉണ്ടായിട്ടും ബ്രഹ്മപുരം ഡീസല്‍ പവര്‍ പ്ലാന്റ് കേസില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ മുന്‍ മന്ത്രി സി വി പത്മരാജന്‍ അടക്കമുള്ളവരെ സംരക്ഷിക്കുന്ന യു ഡി എഫാണ് തങ്ങളുടെ തന്നെ സൃഷ്ടിയായ പള്ളിവാസല്‍ - ശെങ്കുളം - പന്നിയാര്‍ പുനരുദ്ധാരണത്തിന്റെ പേരില്‍ എല്‍ ഡി എഫിനെ കരിതേച്ചു കാണിക്കാന്‍ ശ്രമിക്കുന്നത് എന്നതും സൌകര്യപൂര്‍വം കണ്ടില്ലെന്നു നടിക്കുകയാണ് ഈ ‘പുകമറ പ്രചാരക’രും അവരുടെ പിണിയാളുകളായി പ്രവര്‍ത്തിക്കുന്ന ‘മനോരമാദി’ പത്രവിശാരദന്മാരും.

*******
Note: ഈ ലേഖനം തയ്യാറാക്കിയത് ഇവിടെ പരാമര്‍ശ വിഷയമായ സി എ ജി റിപ്പോര്‍ട്ട് പുറത്തു വന്നതിനു തൊട്ടു പിന്നാലെ 2006 ഫെബ്രുവരി 16-നാണ്. ലേഖനത്തില്‍ ഇംഗ്ലീഷിലുള്ള ഉദ്ധരണികള്‍ സി എ ജി-യുടെ വെബ് സൈറ്റില്‍ ലഭ്യമായ റിപ്പോര്‍ട്ടില്‍ നിന്ന് നേരിട്ട് പകര്‍ത്തിയതാണ്.

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.