Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



അഭ്യര്‍ഥന‍



സാന്ത്വനം... സ്നേഹപൂര്‍ണമാം
സാന്ത്വനം... തേടുമീ മാനസം...
നില്പൂ... നമ്രമായ്... നിന്റെ മുന്‍പില്‍...
സോദരീ... നില്പൂ ഞാന്‍...
കുറ്റബോധത്തിനാലുളവായൊരീ
ദു:ഖമൊന്നകറ്റുവാന്‍... തേടുന്നു ഞാന്‍...
സാന്ത്വനം... സ്നേഹപൂര്‍ണമാം സാന്ത്വനം...

നിന്‍ വാക്കുകളെന്‍ ഹൃത്തടത്തി -
ലുണര്‍ത്തിയ വേദനയില്‍ നിന്നുയിര്‍കൊണ്ട
മറുപടിയായിരുന്നെന്റെ ഗീതം...
നിന്നെത്തിരുത്തുവാന്‍ സൃഷ്ടിച്ച വാക്കുക -
ളെന്നെത്തകര്‍ക്കുകയാണിന്നും...
ശരിയായിരുന്നൂ ലക്ഷ്യം, പക്ഷേ...‍
കാണുവാനാകും നിനക്കതെന്നുള്ളതാം
തോന്നലിന്നെന്റെ പരാജയമായ്‍...!

വാക്കുകള്‍ക്കായിന്നു തപ്പിത്തടയുന്നു
ശബ്ദസാഗരത്തിന്‍ നടുവിലും ഞാന്‍...!
കപടസൌഹൃദത്തിന്റെ വലയില്‍ക്കുരുങ്ങിയ
മാനസം ചരിച്ചു പോയ്...
അറിയാതെ... വഴിയറിയാതെ...
വാക്കുകള്‍ക്കിടയിലെക്കുരുക്കുകളഴിക്കുവാന്‍
നിനക്കന്നു കഴിയാതെ പോയെന്ന ദു:ഖസത്യ -
മിന്നെനിക്കു സമ്മാനിച്ചൂ... മുള്‍ക്കിരീടം...!

ദു:ഖസാന്ദ്രമാമീ ഹൃത്തടമിന്നിതാ...
സാന്ത്വനം തേടുന്നു... തേങ്ങുന്നു സോദരീ...
എന്റെയീ മനസ്സിന്റെ വേദന കാണുവാ -
നാകുമോ നിനക്കെന്നതാണേക പ്രശ്നം...!

മര്യാദയോര്‍ത്തൊന്നു സമ്മതം ചോദിച്ച
നടപടി പോലുമിന്നപരാധമായ്...!
അറിയുന്ന കാര്യങ്ങളുള്ളിലൊതുക്കുവാ -
നറിയാത്ത നിന്‍ പ്രിയ സുഹൃത്തുക്കളും
വ്യാപ്തി കൂട്ടുന്നൂ ദുരന്തത്തിനെന്നും...

സാന്ത്വനം...സ്നേഹപൂര്‍ണമാം സാന്ത്വനം...
തേടുമെന്‍ മാനസം തളരുന്നൂ...‍
സത്യങ്ങള്‍ കാണുവാന്‍ കഴിവീലയോ? നിന്റെ -
യുള്‍ക്കണ്ണുകള്‍ക്കിന്നു കാഴ്ചയില്ലേ...?
സ്ത്രീത്വത്തിനെന്നെന്നു -
മര്‍ഹമാം ബഹുമാനം
നല്‍കുന്നതാണെന്റെ തത്വശാസ്ത്രം...!

സഹപാഠിയാമൊരു പെണ്‍കൊടിയെ
സോദരിയായൊന്നു കണ്ടുപോയെന്നതു
ശിക്ഷാര്‍ഹമാമപരാധമാണോ...?
അങ്ങനെയാകിലെന്‍ തൂലികയിന്നിതാ...
നിര്‍ത്തുന്നു തന്‍ വിളയാട്ടമെന്നേക്കുമായ്...!

എല്ലാം മറന്നൊന്നു സാന്ത്വനമേകുവാ -
നാവും നിന്റെ സന്മനസ്സിനിന്നും...
അര്‍ഥിയാണിന്നു ഞാന്‍... നിന്‍ മുന്‍പില്‍
സാന്ത്വനാര്‍ഥിയാണിന്നു ഞാന്‍...!
സാന്ത്വനം... സ്നേഹപൂര്‍ണമാം സാന്ത്വനം...
തേടുന്നു ഞാന്‍... ഉം...
നില്പൂ ഞാന്‍... സാന്ത്വനാര്‍ഥിയായ്...!


സതീര്‍ഥ്യയായിരുന്ന ഒരു പെണ്‍കുട്ടിയോട് മന:പൂര്‍വമല്ലാതെ ചെയ്തുപോയ ഒരു തെറ്റിനുള്ള പ്രായശ്ചിത്തമായി എഴുതിയതാണ് ഈ കവിത.
ഒക്ടോബര്‍ 18, 1997

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.