Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



ഒരന്വേഷണം



മരണത്തിന്‍ കാലൊച്ച കേട്ടുകൊ -
ണ്ടാശുപത്രിക്കിടക്കയില്‍ ഞാന്‍ കിടക്കവേ...
അടഞ്ഞ വാതില്‍പ്പാളിയില്‍ നോക്കി ഞാന്‍
ക്ഷീണിതനായ് കിടക്കവേ...
വാതില്‍ തുറന്നെന്നെനോക്കി -
ച്ചിരിച്ചുകൊണ്ടൊരു രൂപ -
മെന്നരികില്‍ നടന്നെത്തീ.

ക്ഷീണിതമാം കണ്‍കളെ -
ക്കൊണ്ടു ഞാനാ രൂപത്തെ -
യളക്കുന്നതിന്നിടയിലെന്‍
മനസ്സിലൊരിടിവെട്ടീ....!
കാരണമെന്തെന്നറിഞ്ഞീലിന്നു വരെ ഞാന്‍...!
ഉപബോധ മനസ്സിന്റെ -
യനിയന്ത്രിത യാത്ര തന്‍
ഫലമായിരിക്കാമെന്നൊരൂഹം മാത്രം!

എന്‍ ഹൃദയവീണ തന്‍
പൊട്ടിയ തന്ത്രികള്‍ വീണ്ടു -
മൊന്നിച്ചു ചേര്‍ത്തുകെട്ടാ -
നെന്നെസ്സഹായിച്ചതാ രൂപമായിരുന്നു...

എങ്കിലുമെന്‍ ഹൃദയം പിടഞ്ഞൂ -
ആ രൂപത്തെയന്നു കണ്ട നേര -
മെന്‍ ഹൃദയം പിടഞ്ഞൂ...
എന്തിനെന്നറിഞ്ഞീലിതു വരെ...!
അന്വേഷണം തുടരുകയാണു ഞാ -
നിനിയും തുടരുമതെന്നന്ത്യമെത്തും വരെ...!


ഒക്ടോബര്‍ 17, 1992

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.