Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map




Anju Chechi caning Viji (Vijith) in the presence of his parents as punishment for failing in examination and lying about it.

ആദ്യ സമ്മാനം

(അഞ്ജുച്ചേച്ചിയുടെ കൈയില്‍ നിന്ന് കിട്ടിയ ആദ്യത്തെ ചൂരല്‍ പ്രയോഗത്തെക്കുറിച്ചുള്ള ഓര്‍മകള്‍) ‍


വര്‍ഷം 1998. ഞാന്‍ അന്ന് തൃശ്ശൂരിലെ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലാണ്. ആറാം സെമസ്റ്റര്‍ പരീക്ഷ എന്റെ വിദ്യാഭ്യാസ ജീവിതത്തിലെ ഏറ്റവും വലിയ 'ദുരന്ത'മായി കലാശിച്ച വാര്‍ത്ത ഒരു 'ഷോക്ക് ട്രീറ്റ്മെന്റാ'യി എത്തിക്കഴിഞ്ഞു. നോവലെഴുതാനും നാടക രചനയ്ക്കും ക്രിക്കറ്റിനുമൊക്കെയായി ചെലവഴിച്ച മണിക്കൂറുകള്‍ ചേര്‍ന്ന് അപഹരിച്ച മാര്‍ക്കുകള്‍ക്ക് മറ്റാരെയും കുറ്റപ്പെടുത്താനില്ലാതിരുന്നതുകൊണ്ട് 'സംഭവത്തി'ന്റെ വിശദാംശങ്ങള്‍ വീട്ടില്‍ അച്ഛനെയും അമ്മയെയും മുഴുവനായി അറിയിക്കാതെ 'ഭാഗിക രഹസ്യ'മാക്കി വെച്ചിരിക്കുകയാണ്. അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച...

സമയം വൈകീട്ട് നാലര മണി. ടി. വി.യില്‍ ഏതോ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അമ്മ അടുക്കളയി ലെ തിരക്കുകള്‍ക്കിടയില്‍ 'വീണുകിട്ടുന്ന' നിമിഷങ്ങളില്‍ ടി. വി.യിലെ ദൃശ്യങ്ങള്‍ക്കു നേരെ ഇടയ്ക്ക് കണ്ണോടിക്കുന്നുണ്ട്. അച്ഛന്‍ പതിവു പോലെ പത്രവായനയില്‍ മുഴുകിയിരിക്കുന്നു.

'അല്ലാ... ഇതെന്താ... മുന്നറിയിപ്പില്ലാതെ...?' അച്ഛന്റെ ചോദ്യം കേട്ട് ഞാന്‍ പുറത്തേക്കു നോക്കി - 'അതിഥി' ആരെന്നറിയാന്‍. മുറ്റത്തേക്കു കയറി വരുന്ന അഞ്ജുച്ചേച്ചിയെ കണ്ട് ഞാന്‍ പുറത്തേക്കിറങ്ങിച്ചെന്നു. 'ങാ... ചേച്ചിയോ...? ഇതെന്താ ഇങ്ങനെ ഒന്ന് വരാന്‍ തോന്നിയത്...?' 'നിന്നെ കാണാന്‍ തന്നെ...' ചേച്ചി വരാന്തയിലേക്കു കയറി. അപ്പോഴേക്കും സംസാരം കേട്ട് അമ്മയും എത്തി.

അമ്മയുമായി കുറച്ചു നേരം വീട്ടു വിശേഷങ്ങള്‍ പറഞ്ഞു നിന്ന ശേഷം ചേച്ചി എന്റെ നേരെ തിരിഞ്ഞു. 'ങാ... നിന്നോട് എനിക്ക് കുറച്ച് കാര്യമായി സംസാരിക്കാനുണ്ട്... വാ...' എന്റെ പ്രതികരണത്തിന് കാത്തു നില്‍ക്കാതെ ചേച്ചി സ്റ്റെയര്‍കേസിന്റെ പടികള്‍ കയറിത്തുടങ്ങി. കാര്യമെന്താണെന്നു മനസ്സിലായില്ലെങ്കിലും എന്താണാവോ ഇത്ര കാര്യമായി സംസാരിക്കാന്‍ എന്ന് ആലോചിച്ചുകൊണ്ട് ഞാന്‍ ചേച്ചിയെ അനുഗമിച്ചു.

മുകളില്‍ എത്തിയപാടെ എന്റെ മുറിയിലേക്കു കടന്ന ചേച്ചി കട്ടിലില്‍ കിടന്നിരുന്ന തുണികള്‍ ഒരു വശത്തേക്ക് നീക്കിയിട്ട് ഇരുന്നു. ഒപ്പം ഞാനും. മുഖവുരയൊന്നും കൂടാതെ ചേച്ചി കാര്യത്തിലേക്കു കടന്നു. ''നിന്റെ സിക്സ്ത് സെമസ്റ്ററിന്റെ റിസള്‍ട്ട് വന്നില്ലേ..?' 'ങാ.. വന്നു..' 'ങും... അതെന്താ ഉത്തരത്തിന് ഒരു 'അലസത'? നിലവാരം മോശമാണെന്നു തോന്നുന്നു...?' 'ങും...' 'എന്നു വെച്ചാല്‍...?' 'പ്രതീക്ഷിച്ചതിനേക്കാള്‍ മോശമാണ്...' 'ങും.. അപ്പോള്‍... എത്ര പേപ്പറുണ്ട് കിട്ടാന്‍...? അല്ലെങ്കില്‍ വേണ്ട... ഓരോ പേപ്പറിലും എത്ര മാര്‍ക്കുണ്ടെന്ന് പറഞ്ഞാല്‍ മതി...' 'ഊരാക്കുടുക്കി'ലാണ് ചെന്നു പെട്ടതെന്ന് തിരിച്ചറിയാന്‍ ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല. ഇനി പുറത്തു കടക്കാന്‍ വഴിയൊന്നുമില്ല - കീഴടങ്ങുകയല്ലാതെ. കൂടുതലൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ ഞാന്‍ മാര്‍ക്കുകളുടെ വിവരങ്ങള്‍ പറഞ്ഞു കൊടുത്തു.

'അതു ശരി... അങ്ങനെയാണ് കാര്യങ്ങള്‍ അല്ലേ...?' 'ങും...' 'ങാ... നോവലും നാടകവുമൊക്കെയായി സമയം കളയുന്നതു കണ്ടപ്പോഴേ എനിക്കു തോന്നിയതാ ഉഴപ്പുമെന്ന്... അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ലേ മോന്റെ 'പ്രകടനം' കണ്ടിട്ട്..?' 'കാര്യങ്ങളുടെ ശരിയായ കിടപ്പ് അവര്‍ അറിഞ്ഞിട്ടില്ല.. ഒന്നുരണ്ടു പേപ്പറുകള്‍ കിട്ടിയിട്ടില്ലെന്നു മാത്രമേ...' 'ആങ്ഹാ... അതു ശരി... പഠിത്തം ഉഴപ്പിയതും പോരാ, അത് ഒളിച്ചുവെക്കാനും നോക്കുന്നുണ്ട്, അല്ലേ..? ഇതിന് നിന്നെ അങ്ങനെ വിട്ടാല്‍ ശരിയാവില്ല...' ചേച്ചി കൈ നീട്ടി എന്റെ ചെവിക്കു പിടിച്ചൊന്നു തിരുമ്മി - അധികം വേദനിപ്പിക്കാതെ.

'അപ്പോള്‍ നീ ഞങ്ങളെ കളിപ്പിക്കുകയായിരുന്നു അല്ലേ...?' ചോദ്യം കേട്ട നിമിഷം എന്റെ പരാജയം പൂര്‍ണമായി. ആരെ അറിയിക്കാതിരിക്കാനായിരുന്നോ ഞാന്‍ ആ രഹസ്യം സൂക്ഷിച്ചത്, അവര്‍ അത് അറിഞ്ഞു കഴിഞ്ഞു. ചോദ്യം അച്ഛന്റേതായിരുന്നെങ്കിലും മുറിയുടെ വാതില്‍ക്കല്‍ അച്ഛനോടൊപ്പം അnമ്മയും ഉണ്ടാകുമെന്ന് നോക്കാതെ തന്നെ അറിയാമായിരുന്നു.

'കളിച്ചു നടന്ന് ഉഴപ്പിയതും പോരാഞ്ഞ് അതു മറച്ചുവെക്കാന്‍ ഒരു കള്ളക്കഥയും... എന്തിനാടാ ഇതൊക്കെ... നിനക്ക് എന്തിന്റെ കേടാ...?' അമ്മയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് ചേച്ചിയായിരുന്നു: 'വേറൊന്നുമല്ലമ്മേ... ഇവന് നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുറവാ... കുറേ കാലമായെന്നു തോന്നുന്നു നല്ലൊരു ഡോസ് കിട്ടിയിട്ട്...' ചേച്ചി എഴുന്നേറ്റ് അച്ഛന്റെ മുഖത്തേക്കു നോക്കി. 'അങ്കിള്‍... നല്ലൊരു ചൂരലുണ്ടായിരുന്നല്ലോ* അങ്കിളിന്റെ കൈയില്‍...? പിടിച്ചു നിര്‍ത്തി ചന്തിക്ക് നല്ല നാലെണ്ണം കൊടുത്താല്‍ മതി... ശരിയായിക്കൊള്ളും...'

'കള്ളത്തരം' പിടിക്കപ്പെട്ടതു മുതല്‍ ഏതു നിമിഷവും ഒരു 'എക്സ്പ്ളോസീവ് റിയാക്‌ഷന്‍' പ്രതീക്ഷിച്ചിരുന്ന എനിക്ക് അപ്രതീക്ഷിതമായ ഒരു 'ഷോക്ക് ട്രീറ്റ്മെന്റ്' നല്‍കുന്നതായിരുന്നു ചേച്ചിയുടെ 'കമന്റി'നോട് അച്ഛന്റെ പ്രതികരണം. 'അടി കിട്ടാത്തതിന്റെ കുറവാണല്ലേ...? സാരമില്ല. ആ കുറവ് നീ തന്നെ തീര്‍ത്തു കൊടുത്താല്‍ മതി...'

അച്ഛന്റെ നിര്‍ദേശം കേട്ട് ചേച്ചിയും ഒരു നിമിഷം അമ്പരന്നുപോയി. 'ങേ...? അത്...' 'സ്കോര്‍ ചെയ്യാന്‍' ഒരവസരം കാത്തിരിക്കുകയായിരുന്നു എന്നു തോന്നുന്നു അമ്മ. 'അതെ മോളേ... അതു തന്നെയാ നല്ലത്... നിന്റെ കൈയീന്നാകുമ്പോള്‍ ഇവനത് ശരിക്കും 'ഫീല്‍' ചെയ്യും... അച്ഛന്റെ കൈയില്‍ നിന്ന് നാലെണ്ണം കിട്ടുന്നതിനേക്കാള്‍ 'ഇഫക്റ്റ്' കൂടും നിന്റെ കൈ കൊണ്ടുള്ള ഒരടിക്ക്...'

'പക്ഷേ... അച്ഛനും അമ്മയും... നിങ്ങള്‍...' ചേച്ചി എന്തു പറയണമെന്നറിയാതെ തപ്പിത്തടഞ്ഞു. 'അതൊന്നും മോള് ആലോചിക്കണ്ട... ഇവനെ 'നേരെയാക്കി' എടുക്കുന്നത് ചേച്ചിയായ നിന്റെയും കൂടി ഉത്തരവാദിത്തമാ... അതു മറക്കണ്ട...'

അച്ഛന്റെ നിര്‍ദേശവും അതിനോട് അമ്മയുടെ പ്രതികരണവും കേട്ട് ചേച്ചി എന്റെ നേരെ തിരിഞ്ഞു. 'അച്ഛനും അമ്മയും പറഞ്ഞത് കേട്ടല്ലോ...? ഇനി നീ തന്നെ പറ... നിന്നെ 'ശരിയാക്കാന്‍' ഞാന്‍ എന്താ ചെയ്യേണ്ടതെന്ന്...' മറുപടി പറയാന്‍ എനിക്ക് ഒട്ടുംആലോചിക്കേണ്ടി വന്നില്ല. 'ങും... കേട്ടു... അച്ഛനും അമ്മയും 'ഗ്രീന്‍ സിഗ്നല്‍' തന്ന സ്ഥിതിക്ക്... ഇനി ചേച്ചിയുടെ ഇഷ്ടം... ചൂരലു തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ഒരെണ്ണം ദാ ആ തട്ടിന്റെ മേലെയുണ്ട്...' ഇടതു വശത്തെ ചുമരിനു മുകളിലെ കോണ്‍ക്രീറ്റ് സ്ളാബിനൂ നേരെ കൈ ചൂണ്ടി ഞാന്‍ പറഞ്ഞു. ചേച്ചി മുകളിലേക്കു നോക്കി. ഒപ്പം അച്ഛനും അമ്മയും. പല തരത്തിലുള്ള കുറേ പുസ്തകങ്ങളല്ലാതെ മറ്റൊന്നും കാണാനുണ്ടായിരുന്നില്ല അവിടെ. 'നീയെന്താ ആളെ കളിയാക്കുകയാണോ...?' ചേച്ചി എന്റെ മുഖത്തേക്കു നോക്കി.

'കളിയാക്കിയതൊന്നുമല്ല... കാര്യമായിട്ടു തന്നെയാ... കാണാന്‍ കഴിയാത്തത് എന്റെ കുഴപ്പമല്ല... ഓ...! പറഞ്ഞതു കൊണ്ട് കാര്യമില്ലല്ലോ... കണ്ടാലും എടുക്കാന്‍ കൈ എത്തില്ലല്ലോ... സാരമില്ല...' ഞാന്‍ എഴുന്നേറ്റ് തട്ടിന്റെ ഒരു കോണില്‍ പുസ്തകങ്ങള്‍ക്കിടയില്‍ ഒതുക്കി വെച്ചിരുന്ന ഡ്രോയിങ് പേപ്പര്‍ റോളിനുള്ളില്‍ ഒളിച്ചു വെച്ചിരുന്ന ചൂരല്‍ എടുത്ത് ചേച്ചിയുടെ നേരെ നീട്ടി.

The cane Anju Chechi used on me for the first time എന്നെ തല്ലാന്‍ അഞ്ജുച്ചേച്ചി ആദ്യമായി ഉപയോഗിച്ച ചൂരല്‍
എന്നെ തല്ലാന്‍ അഞ്ജുച്ചേച്ചി ആദ്യമായി ഉപയോഗിച്ച ചൂരല്‍

ചൂരല്‍ വാങ്ങിയ ചേച്ചി ഒന്നുരണ്ടു നിമിഷം അതിനെ ഒന്ന് 'അവലോകനം' ചെയ്തു. പിന്നെ ഇടതുകൈ കൊണ്ട് അതിന്റെ അറ്റം പിടിച്ച് അല്പമൊന്നു വളച്ചു നോക്കി 'വഴക്കം' പരിശോധിച്ചു. പിന്നെ ഇടതു കൈവെള്ളയില്‍ മെല്ലെയൊന്ന് അടിച്ചു നോക്കി - തുടയിലും. 'കൊള്ളാം. തല്‍ക്കാലം ഇതു മതി...' ചൂരലിന്റെ 'ഗുണം' 'തൃപ്തികര'മാണെന്ന് ഉറപ്പുവരുത്തിയ ശേഷം ചേച്ചി അതുമായി പുറത്തേക്കിറങ്ങി - ഹാളിലേക്ക്. പിന്നെ എന്റെ മുഖത്തേക്കു നോക്കി.

'ങും... ഇങ്ങോട്ടു വാ... ഇവിടെ...' ചേച്ചിയുടെ ഉത്തരവിനു മുന്‍പില്‍ അനുസരണയുള്ള കൊച്ചുകുട്ടിയായി ഞാന്‍ അടുത്തേക്കു ചെന്നു. ചേച്ചിയുടെ മുന്‍പില്‍ വാതിലിന് ഏറെക്കുറെ അഭിമുഖമായി നിലയുറപ്പിച്ചു. എന്‍ജിനീയറിങ് കോളേജ് ജീവിതം ആരംഭിച്ച ശേഷം ആദ്യമായി സ്വന്തം കൈകളാലല്ലാതെ എന്റെ ശരീരത്തില്‍ ചൂരല്‍ പതിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം.

'ഓക്കേ ചേച്ചീ... ഞാന്‍ റെഡി...' 'എന്നാല്‍ തുടങ്ങാം അല്ലേ...?' ചേച്ചി ഒരിക്കല്‍ക്കൂടി അമ്മയെ ഒന്നു നോക്കി - മകനെ 'ശരിയാക്കാന്‍' സമ്മതം തേടിയെന്നോണം. അമ്മ മെല്ലെയൊന്നു തല കുലുക്കി - 'തുടങ്ങിക്കോളൂ' എന്ന മട്ടില്‍. 'ങാ... അഞ്ജൂ...ഞങ്ങള്‍ രണ്ടുപേര് ഇവിടെ കാഴ്ചക്കാരായി ഉണ്ടല്ലോ എന്നു വിചാരിച്ച് മടിച്ചു നില്‍ക്കുകയൊന്നും വേണ്ട കേട്ടോ... നല്ലോണം കൊടുത്തോ... ചന്തിക്കു തന്നെ...' അച്ഛന്‍ പറഞ്ഞതു കേട്ട് ചേച്ചിയുടെ മുഖത്ത് ഒരു നിമിഷം ഒരു പുഞ്ചിരി മിന്നി മറഞ്ഞു.

അച്ഛന്റെ 'ഫൈനല്‍ ക്ളിയറന്‍സ്' കൂടി കിട്ടിയതോടെ ഞാന്‍ കൈകള്‍ മുന്‍പില്‍ ഒതുക്കിപ്പിടിച്ച് നിലയുറപ്പിച്ചു. ചൂരലുമായി ചേച്ചിയുടെ വലതുകൈ ഉയര്‍ന്നു. അച്ഛന്റെയും അമ്മയുടെയും മുന്‍പില്‍ വെച്ച് മൂന്നാമതൊരാളുടെ കൈയില്‍ നിന്ന് കിട്ടുന്ന ആദ്യത്തെ അടി. ചേച്ചിയുടെ കൈയില്‍ നിന്നുള്ള ആദ്യത്തെ ചൂരല്‍ പ്രഹരം - ശരിക്കും കൃത്യമായി ചന്തിക്കു തന്നെ. പ്രതീക്ഷിച്ചതിനേക്കാളേറെ 'സ്ട്രോങ്ങാ'യ ആദ്യ പ്രഹരത്തിന്റെ 'മധുരം' നുകര്‍ന്നു കഴിയും മുന്‍പ് ചൂരല്‍ വീണ്ടും ഉയര്‍ന്നു. രണ്ട്... മൂന്ന്... നാല്... ഒന്നിനൊന്ന് മികച്ച ‘quality strokes - രണ്ടെണ്ണം ചന്തിക്കും ഒരെണ്ണം തുടയുടെ മുകള്‍ ഭാഗത്തും. ഇട്ടിരുന്ന പാന്റ്സ് സാമാന്യം ഇറുക്കമുള്ളതായിരുന്നതു കൊണ്ട് വേദന ശരിക്കും അറിയാനാവുന്നുണ്ടായിരുന്നു.

മൂന്നാമത്തെ അടി എന്റെ ശരീരം ഏറ്റുവാങ്ങിയ അതേ നിമിഷം അല്പം അകലെ ഒരു ക്യാമറയുടെ ഷട്ടര്‍ ഒന്നു തുറന്നടഞ്ഞത് അടുത്തു തന്നെ നിന്നിരുന്ന അച്ഛനോ അമ്മയോ അറിഞ്ഞില്ല. പക്ഷേ എന്റെ 'ഹൈപ്പര്‍ സെന്‍സിറ്റീവ്' ചെവി പിടിച്ചെടുത്തിരുന്ന ആ 'ക്ലിക്ക്' തിരിച്ചറിയാന്‍ അടിയുടെ വേദന അമര്‍ത്തുന്നതിനിടയിലും എന്റെ തലച്ചോറിന് കഴിഞ്ഞിരുന്നു. ഫ്ലാഷ് മറച്ചുവെച്ച് ക്ലിക്കു ചെയ്യാന്‍ തക്ക ബുദ്ധി കാണിച്ച ആ '
paparazzo' ആരെന്ന് ഊഹിക്കാനും പ്രയാസമൊന്നും ഉണ്ടായില്ല.

ഷൈനിയിലെ 'ഫോട്ടോഗ്രാഫറെ' തിരിച്ചറിഞ്ഞപ്പോള്‍ എന്റെ മുത്ത് അറിയാതെ തെളിഞ്ഞ പുഞ്ചിരി കാണാതെ ചേച്ചി 'ജോലി' തുടരുകയായിരുന്നു. വായുവില്‍ പുളഞ്ഞ ചൂരല്‍ ഇടതു തുടയില്‍ അടുത്ത 'ചുംബനം' സമ്മാനിച്ചപ്പോള്‍ മുത്തെ പുഞ്ചിരി തനിയേ മാഞ്ഞുപോയി.

'ഇതുവരെ തന്നത് പഠിത്തം ഉഴപ്പിയതിന്... ഇനി...' ചേച്ചി എന്റെ മുഖത്തേക്കൊന്നു നോക്കി. പിന്നെ അച്ഛന്റെയും അമ്മയുടെയും നിര്‍വികാരത നിഴലിക്കുന്ന മുഖങ്ങളെ ഒന്ന് 'അവലോകനം' ചെയ്ത ശേഷം തുടര്‍ന്നു: '... ഇനി അച്ഛനോടും അമ്മയോടും കളവു പറഞ്ഞതിന്...' ചൂരല്‍ വീണ്ടും ഉയര്‍ന്നു. അഞ്ച്... ആറ്... ഏഴ്... എല്ലാം ചന്തിയില്‍ ഏതാണ്ട് ഒരേ സ്ഥാനത്തു തന്നെ. എട്ടാമത്തെ അടിയും അടുത്ത 'ക്ലിക്കും'** ഒന്നിച്ചായിരുന്നു. തൊട്ടു പിന്നാലെ അടുത്ത അടി - വീണ്ടും തുടയില്‍.

അത്രയും നേരത്തെ 'അദ്ധ്വാന'ത്തിന് 'ഇഫക്റ്റ്' പോരെന്നു തോന്നിയോ എന്തോ, ചേച്ചി ഒരു നിമിഷം ഒന്നു നിന്നു. ഒന്നു രണ്ടു നിമിഷത്തെ ഇടവേളയ്ക്കു ശേഷം ഇടതു കൈ നീട്ടി എന്റെ പാന്റ്സിന്റെ ഇടതു പോക്കറ്റിനു തൊട്ടു താഴെ പിടിച്ച് അല്പമൊന്നു വലിച്ച് ശരീരത്തോടു ചേര്‍ന്ന് ഒട്ടി നില്‍ക്കും വിധം ചേര്‍ത്തു പിടിച്ചു. 'ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍...' ചൂരല്‍ വായുവില്‍ ഒരര്‍ദ്ധവൃത്തം തീര്‍ത്തു. പത്ത്... പതിനൊന്ന്... അസാമാന്യമായ കൃത്യതയുണ്ട് ചേച്ചിയുടെ പ്രഹരങ്ങള്‍ക്ക് - ഏറെക്കുറെ ഒരേ സ്ഥാനത്താണ് ഓരോ തവണയും ചൂരല്‍ പതിയുന്നത്. ചന്തിയില്‍ ചോര പൊടിയുന്നുണ്ടെന്ന് തോന്നുന്നു... ചേച്ചിയുടെ മനസ്സു വായിക്കാന്‍ ഒരു ശ്രമമെന്ന നിലയില്‍ ഞാന്‍ ഒരു നിമിഷം ആ മുഖത്തേക്കൊന്നു നോക്കി. കര്‍ത്തവ്യബോധവും തദ്ഭവമായ നിസ്സംഗതയും മാത്രം നിഴലിക്കുന്ന ആ മുഖത്തു നിന്ന് ഒന്നും പിടി കിട്ടുന്നില്ല. പക്ഷേ ആ നോട്ടത്തില്‍ നിന്ന് ചേച്ചി എന്തൊക്കെയോ മനസ്സിലാക്കിയെന്നു തോന്നി. നേരിയ ഒരു പുഞ്ചിരി തെളിഞ്ഞു ആ മുഖത്ത്. ചൂരല്‍ ഒരു തവണ കൂടി പുളഞ്ഞു. വീണ്ടും ചന്തിക്കു തന്നെ. അതാ... ഒരു ക്ലിക്ക് കൂടി.

'ങും... ഇത്തവണത്തേക്ക് ഇതു മതി... അല്ലേടാ...?' 'മതിയേ... മതി...! ഇനി ഒരിക്കലും ചേച്ചിക്ക് ഇത് ഉപയോഗിക്കേണ്ടി വരില്ല... പിന്നെ...' ഒരു നിമിഷം ഒന്നു നിര്‍ത്തി, ഒരു കുസൃതിച്ചിരിയോടെ തുടര്‍ന്നു: 'ഇനിയും അടിച്ചാല്‍ ചേച്ചീടെ കൈ വേദനിക്കും...!' ചേച്ചിയുടെ കൈയില്‍ നിന്ന് ചൂരല്‍ വാങ്ങി തട്ടിന്‍ മുകളിലേക്കിട്ടു ഞാന്‍. 'ചേച്ചീ... ഈ അടി എനിക്ക് ശരിക്കും കുറച്ചു നേരത്തെ തന്നെ കിട്ടേണ്ടതായിരുന്നു... എന്നാലും...' ''ങും...?' 'ചെറിയൊരു വിഷമം...' 'ങും...? എന്താ...?' 'ചേച്ചി ഇത്ര 'സ്ട്രോങ്' ആയി റിയാക്റ്റ് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല... അടി കിട്ടുമെന്ന് തോന്നിയിരുന്നു... പക്ഷേ അത് ഇങ്ങനെ ചൂരലു കൊണ്ടാവുമെന്ന് വിചാരിച്ചില്ല... ചന്തിക്കു തന്നെ നല്ല അഞ്ചെട്ടെണ്ണം കിട്ടിയപ്പോള്‍ ശരിക്കും പുളഞ്ഞു പോയി...' ഞാന്‍ പരിഭവം നടിച്ചു.

'സാരമില്ലെടാ... ഞാന്‍ നിന്റെ ചേച്ചിയല്ലേ...? അനിയന്‍ ഇങ്ങനെ ഉഴപ്പിയാല്‍ ചേച്ചി...' '’ങും... അതോര്‍ത്ത് ക്ഷമിച്ചിരിക്കുന്നു... വെല്‍ ഡണ്‍, ചേച്ചീ... സൂപ്പര്‍ ആക്‌ഷന്‍...!' ഞാന്‍ ചേച്ചിയുടെ കൈ പിടിച്ചു കുലുക്കി. 'പോടാ... അവന്റെയൊരു 'ആക്‌ഷന്‍'...! നീയാരാ... ഫിലിം ഡയറക്ടറോ...?' ചിരിച്ചുകൊണ്ട് എന്റെ ഇടതു കവിളില്‍ മെല്ലെയൊരടി കൂടി വെച്ചു തന്നു ചേച്ചി. 'വാ... ഈ 'ഷെഡ്യൂള്‍' 'പായ്ക്കപ്പ്' ചെയ്യാം... അമ്മേ... ഇനി ഒരു ചായ... 'സംവിധായകന്‍' ക്ഷീണിച്ചു കാണും...'

ചേച്ചിയെ അനുഗമിച്ച് ഞാനും പുറത്തേക്കു നടന്നു. പിന്നാലെ അച്ഛനും അമ്മയും. തൊട്ടപ്പുറത്ത് പാതി അടഞ്ഞു കിടക്കുന്ന വാതിലിനു പിന്നില്‍ മറഞ്ഞിരുന്ന 'ഫോട്ടോഗ്രാഫറെ' കണ്ടില്ലെന്നു നടിച്ച് ഞാന്‍ ചേച്ചിയുടെ പിന്നാലെ സ്റ്റെയര്‍കേസിന്റെ പടികള്‍ ഇറങ്ങി. താഴെ ഹാളിലെ മേശപ്പുറത്ത് നേരത്തെ തന്നെ തയ്യാറായ ചായക്കപ്പുകള്‍ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.


********


ചേച്ചി എനിക്കു തന്ന അവിസ്മരണീയമായ ആ 'ആദ്യശിക്ഷ' വെറുതെയായില്ല. ഒരുപക്ഷേ അവിശ്വസനീയമെന്നു തന്നെ പറയാവുന്ന ഫലമാണ് അതുണ്ടാക്കിയത്. ഏഴാം സെമസ്റ്ററില്‍ മുഴുവന്‍ പേപ്പറുകളും റെഗുലര്‍ ചാന്‍സില്‍ തന്നെ മികച്ച പ്രകടനത്തോടെ ക്ലിയര്‍ ചെയ്തുകൊണ്ടാണ് ഞാന്‍ ചേച്ചിക്കു നല്‍കിയ വാക്കു പാലിച്ചത്. ഒപ്പം, നേരത്തെ രണ്ടു തവണ ശ്രമിച്ചിട്ടും വഴങ്ങാതിരുന്ന അഞ്ചാം സെമസ്റ്ററിലെ ഒരു പേപ്പറില്‍ മികച്ച വിജയവും.

'ഇനി ഒരിക്കലും ചേച്ചിക്ക് ഇത് ഉപയോഗിക്കേണ്ടി വരില്ല' എന്ന് ഞാൻ ചേച്ചിക്കു നൽകിയ ഉറപ്പ്, അടുത്ത രണ്ടു മാസത്തിനകം ഒരു 'അപകട'ത്തിൽ ആ ചൂരൽ ഒടിഞ്ഞു പോയതു കൊണ്ട് 'സാങ്കേതിക'മായി സത്യമായെങ്കിലും അന്ന് ചേച്ചി എനിക്കു തന്ന ശിക്ഷ ഒരു തുടക്കം മാത്രമായിരുന്നു എന്നതാണു യാഥാർഥ്യം. അടുത്ത മൂന്നു കൊല്ലത്തിനകം ഒന്നും രണ്ടുമല്ല, ഇരുപത്തൊന്നു തവണയാണ് ചേച്ചിക്ക് എന്നെ 'ശരിയാക്കാൻ' ചൂരലെടുക്കേണ്ടിവന്നത് - ഒരു തവണ സ്വന്തം വീട്ടിൽ വെച്ച് അടക്കം. മിക്കപ്പോഴും പത്തും പന്ത്രണ്ടും അതിലേറെയുമൊക്കെയായി ആകെ ഇരുന്നൂറ്റിമുപ്പതോളം അടി - ഇരുനൂറോളം എണ്ണം ചന്തിക്കും ബാക്കി തുടയിലും. അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും മാത്രമല്ല, ബന്ധുക്കളുടെയും അയൽക്കാരുടെയും എന്നുവേണ്ട, അച്ഛന്റെ സുഹൃത്തുക്കളായ നാട്ടുകാരുടെ പോലും മുൻപിൽ വെച്ച് പരസ്യമായിപ്പോലും ചേച്ചിയുടെ ചൂരലടിയുടെ ചൂട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എനിക്ക്. അപൂർവം ചില സന്ദർഭങ്ങളിൽ ജട്ടി മാത്രമിട്ടു നിർത്തിപ്പോലും അടിച്ച് ചന്തിയിലെ തൊലി പൊളിക്കാൻ മടിച്ചിരുന്നില്ല ചേച്ചി.

********

*: My father had kept a cane at home, almost exclusively for use on me, during my school and college days. Chechi knew about it and was referring to the same here.
**: The photo shown above is of this (eighth) stroke.


~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.