Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



കുഴൽപ്പണക്കേസ്: ‘പ്രമുഖ പത്ര’ റിപ്പോർട്ടർക്കെതിരെ നടപടി?
(ഇ എൻ എൻ എക്സ്ക്ലൂസീവ്)


അടുത്തിടെ കേരളത്തിൽ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് ഒരു “പ്രമുഖ പത്ര“ത്തിൽ രണ്ടു ദിവസങ്ങളിലായി വന്ന വാർത്തകളാണ് ചിത്രത്തിൽ.


ഈ റിപ്പോർട്ടുകൾ തയ്യാറാക്കിയ ലേഖകനെ ട്രെയിനി ആയി തരം താഴ്താൻ പത്ര മാനേജ്മെന്റ് തീരുമാനിച്ചതായി അറിയുന്നു. റീ-ട്രെയിനിങ്ങിന്റെ ഭാഗമായി, വാർത്ത എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്ന് പഠിപ്പിക്കുന്നതിനായി പ്രസ്തുത ലേഖകന് ഒരു ‘സാംപിൾ റിപ്പോർട്ട്’ ട്രെയിനിങ് മെറ്റീരിയൽ ആയി നൽകിയിട്ടുണ്ടത്രേ. പ്രസ്തുത റിപ്പോർട്ടിന്റെ ഡ്രാഫ്റ്റ് കോപ്പി ഇ‌എൻഎന്നിനു ലഭിച്ചത് ചുവടെ ചേർക്കുന്നു: (ഡ്രാഫ്റ്റ് ആയതിനാൽ അപൂർണത തോന്നിയേക്കാം, അന്തിമ രൂപത്തിൽ കുറച്ചൊക്കെ വ്യത്യാസവും കണ്ടേക്കാം. എങ്കിലും വിശ്വസനീയമായ ‘സോഴ്സി’ൽ നിന്ന് ലഭിച്ചതാകയാൽ അതേ പടി പ്രസിദ്ധീകരിക്കുകയാണ്.)


കുഴൽപ്പണക്കേസ്: സംശയ നിഴലിൽ സിപിഎം നേതൃത്വം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ എറണാകുളത്തേക്ക് കടത്തുന്നതിനിടയിൽ മൂന്നരക്കോടി രൂപയുടെ കള്ളപ്പണം വാഹനാപകടത്തിന്റെ മറവിൽ തട്ടിയെടുത്ത സംഭവത്തിൽ സംശയത്തിന്റെ മുനകൾ സിപിഎമ്മിനു നേരെ നീളുന്നു. സംഭവം നടന്നതായി പറയുന്ന പ്രദേശം പാർട്ടിയുടെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. സംഭവത്തിൽ പരാതി നൽകിയ കാറുടമയുടെ മൊഴിയിൽ അപകടമുണ്ടായ സ്ഥലത്ത് സിപിഎം സ്ഥാനാർഥിയുടെ പ്രചാരണ പോസ്റ്ററുകൾ വ്യാപകമായി കാണാമായിരുന്നു എന്ന് പരാമർശിച്ചിട്ടുണ്ടെന്ന സൂചന ഇക്കാര്യം അടിവരയിട്ടുറപ്പിക്കുന്നു.

പാർട്ടിയുടെ കോട്ടയായി കരുതപ്പെടുന്ന ചാലക്കുടി നിയമസഭാ മണ്ഡലത്തിൽ പെടുന്ന പ്രദേശത്ത് നടന്ന സംഭവത്തിൽ പാർട്ടി പ്രാദേശിക നേതൃത്വത്തിനും പങ്കുണ്ടെന്ന് പരിസരത്ത് സംസാരമുണ്ടത്രേ. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്റർ ഒട്ടിക്കലും സ്ക്വാഡ് വർക്കും മറ്റുമായി സജീവമായി സ്ഥലത്തുണ്ടായിരുന്ന പാർട്ടി പ്രവർത്തകരുടെ ശ്രദ്ധയിൽ പെടാതെ കുഴൽപ്പണം വഹിച്ച വാഹനം അനായാസം കടന്നുപോയി എന്നത് അവിശ്വസനീയമാണ് എന്നാണ് നാട്ടുകാർ പറയുന്നത്. പാർട്ടി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് പണം കടത്തൽ നടന്നത് എന്ന സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.

സംഭവം പാർട്ടി നേതൃത്വത്തിന്റെ ഒത്താശയോടെയുള്ള കള്ളപ്പണം കടത്ത് ആണെന്ന് ഉറപ്പായതോടെ പോലീസിന്റെ അന്വേഷണം മന്ദഗതിയിലായെങ്കിലും കേസിൽ ഇഡി സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇതറിഞ്ഞതോടെ പാർട്ടി നേതൃത്വവും സ്ഥാനാർഥിയും ഉൾപ്പെടെയുള്ളവർ അങ്കലാപ്പിലാണ്...



ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെ

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.