Home
HomeAbout
About MeFavourites Favourites


Photos
PhotosNews
Editor's DeskNews
Special CorrespondentWorks
WorksBlog
BlogBiodata
BiodataContact Contact Me


Support
Help & Support

വിജി പിണറായി


Viji Pinarayi

SiteMap
Site Mapഒരാള്‍ മാത്രംസ്വപ്നാടകനായ്... നിത്യം...
നില്പൂ... കാണ്മൂ... ഞാന്‍...
സ്വപ്നങ്ങള്‍... ദിവാസ്വപ്നങ്ങള്‍...
സഹോദരസ്നേഹത്തിന്‍ നിത്യജയങ്ങളും
പ്രേമനാടകങ്ങള്‍ തന്‍ പരാജയവും...
എന്നുമെന്നെന്നുമെന്‍ സ്വപ്നങ്ങള്‍
തോല്‍‌വികള്‍ മാത്രം നേടിയതാം
ചരിത്രമേയുള്ളൂ... സ്വയ -
മാവര്‍ത്തനം മാത്രം തേടും ചരിത്രം...!

സഹോദരസ്നേഹം തീര്‍ത്തൂ മെത്തക -
ളെനിക്കായ്... വിഷമുള്ളുകള്‍ പാകിയ
വേദനാഗാരങ്ങള്‍, ദു:ഖതീര്‍ഥങ്ങളും..!
ആശ്വാസത്തിന്‍ തൂവല്‍‌സ്പര്‍ശമായെന്നെ -
ത്തേടിയന്നെത്തിയതെന്നെ’പ്പഠിച്ച’താം
മറ്റൊരു സോദരി മാത്രം...! പരിശുദ്ധ -
സ്നേഹത്തിന്‍ പര്യായമായ്, പ്രതീകമായെന്നെ -
ത്തേടിവന്നെത്തിയൊരപ്പെണ്‍കൊടിതന്‍
സാമീപ്യമെനിക്കിന്നാശ്വാസമായ്ത്തീരുമായിരുന്നൂ - മറ്റൊരു
ദുരന്തമെന്‍ മനസ്സിനെത്തകര്‍ത്തിരുന്നില്ലെങ്കില്‍...!

മനുഷ്യമനസ്സിന്റെയുദാത്ത വികാരമാം
പ്രേമഭാവത്തെ സ്വാര്‍ഥലാഭാര്‍ഥമായ്
ഉപയുക്തമാക്കിയ മാനവരൂപിയാം
മാംസദാഹികള്‍, രാക്ഷസമാനസര്‍
ഒരു പാവം പെണ്‍കൊടിതന്‍ പവിത്രമാം ചാരിത്ര്യം
ചവച്ചരച്ചാര്‍ത്തുചിരിക്കുന്ന
ദൃശ്യമെന്നുള്ളില്‍ത്തെളിയുമ്പോള്‍
തീവ്രമാം വേദനയാലെന്‍ ഹൃദയം
പിടയുകയാണനുനിമിഷം...!

സ്ത്രീശരീരം വെറും വില്പനച്ചരക്കെന്നു
പ്രഖ്യാപിക്കുകയാണവര്‍ വീണ്ടും...
താനിനി കന്യകയല്ലെന്ന ഭീകര -
സത്യത്തിന്‍ മുന്‍പില്‍പ്പകച്ചുനില്‍ക്കും
പാവമാപ്പെണ്‍കൊടിതന്‍ കണ്ണീരും
പര്യാപ്തമായില്ല,യലിയിക്കുവാന്‍ -
കപടമാം പ്രേമത്തിന്‍ വിജയമുദ്ഘോഷിക്കും
കിരാതമനസ്കര്‍ തന്‍ കുടിലഹൃദയങ്ങളെ...!

ചാരിത്ര്യം... കുലാംഗനക്കെന്നു -
മമൂല്യ സ്വത്താകും തന്‍ കന്യകാത്വം
തന്‍ പ്രിയ ‘കാമുകന്‍’ (?!) കൂട്ടുകാര്‍ക്കായ്
പങ്കിട്ടു നല്‍കുമെന്നോര്‍ത്തീലവള്‍...
തന്നാത്മനായകനൊത്തുള്ള യാത്രകള്‍
നിത്യദുരിതത്തിലേക്കാണെന്നതും
വഴികളില്‍ ചതിതന്‍ ഗര്‍ത്തങ്ങളുണ്ടെന്നും
പ്രേമനാടകങ്ങളില്‍ കാമുകവേഷനാം
‘നായകന്‍’ വില്ലനായ് മാറുന്നതാണെന്നും
സ്വാഭാവികമാം പരിണാമമെന്നുള്ളതും
കാണുവാനായില്ലെന്‍ പ്രിയ സോദരിക്കാ -
നിത്യ ശപ്തമാം നിമിഷങ്ങളില്‍...!
പ്രേമഭാവത്തിന്‍ പ്രഭാവത്തിനാലവ -
ളന്നന്ധയായ് തീര്‍ന്നിരുന്നു...!

പാവമാപ്പെണ്‍കൊടിതന്‍ വിലാപം
അലതല്ലീടുമെന്‍ ഹൃത്തടത്തിലെന്നും...
മനുഷ്യമനസ്സിലെയുത്കൃഷ്ടവികാരമാം
പ്രേമത്തെപ്പോലുമിന്നഭിനയ വിഷയമായ് -
ത്തീര്‍ത്തൊരാ കൌടില്യമൂര്‍ത്തികളിന്നും
ഹര്‍ഷോന്മാദിതരായ് വിലസുന്നതാം
ദൃശ്യമിന്നെന്റെ മനസ്സിനു
സമ്മാനിപ്പൂ... നിത്യദു:ഖം...!

അധികാരസ്ഥാനങ്ങള്‍ വ്യഭിചരിക്കപ്പെടും
ദൃശ്യങ്ങളാണിന്നു നമുക്കു ചുറ്റും...!
നടപടികള്‍ വെറും പ്രഹസനമായ്
മാറുന്നൂ, നീതി തന്‍ കാവല്‍ ഭടന്മാര്‍
കുറ്റവാളികള്‍ തന്‍ കാവലാളാകുമ്പോള്‍...!

സ്വപ്നങ്ങളെന്നെന്നും സത്യങ്ങളില്‍ നിന്നും
കാതങ്ങള്‍ ദൂരെയാണെന്നുള്ളതാം
നിത്യ സത്യമിന്നറിയുന്നു ഞാന്‍...!
വാദിയെ, നിസ്സഹായയാം കന്യയെ
പ്രതിയാക്കിത്തീര്‍ക്കുന്നൂ സമൂഹം -
ക്രൂരതതന്നാള്‍‌രൂപമാളുമീ
നവ സമൂഹം... വിചിത്രസമൂഹം...!

കൌടില്യം മാത്രം കൈമുതലായുള്ള
നവീന സമൂഹത്തിന്‍ പ്രതികരണമോര്‍ത്താവാ -
മെന്‍ സോദരീ സങ്കല്പം തട്ടിയെറിഞ്ഞതാം
പെണ്‍കൊടിയിന്നെന്റെ നൊമ്പരമായ്... മറ്റൊരു
സ്വകാര്യ നൊമ്പരമായ്...!
സാന്ത്വന സ്പര്‍ശമായ്, സ്നേഹത്തി -
ന്നമൃതപ്രവാഹമായ് പ്രത്യക്ഷയായ്... എന്നു -
മെനിക്കെന്നുമാശ്വാസമാകുവാനാ -
യൊരാള്‍ മാത്രം... ഒരേയൊരാള്‍ മാത്രം...!
സ്വപ്നങ്ങളൊന്നൊന്നായ് തകര്‍ന്നടിയും
നിമിഷങ്ങളില്‍പ്പോലുമെന്‍ മനസ്സിനു
തുണയായെത്തുവാന്‍... സഖീ, നീ മാത്രം...!

വാടിക്കരിഞ്ഞതാം സ്വപ്നങ്ങള്‍ വീണ്ടും
തളിത്തു തുടങ്ങുകയാണെന്നുള്ളില്‍...
പ്രതിസന്ധികളില്‍, സ്വകാര്യദു:ഖങ്ങള്‍ തന്‍
തീജ്വാലകളില്‍, പൊള്ളുന്ന -
വേദനകള്‍ തന്‍ കൊടും വേനലിലും
വാടിത്തളരുമീ മനസ്സാം ലതയ്ക്കെന്നും
താങ്ങായ്, തണലായും... സഖീ...
നീ മാത്രം... ഒരേയൊരാള്‍ മാത്രം...!


മാര്‍ച്ച് 18, 1998

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.