Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



നിയമസഭയിലെ ലഡു വിതരണം - സ്പീക്കർക്കൊരു കത്തും മറുപടിയും


ചിത്രത്തിൽ കാണും പ്രകാരം ഒരു മെയിൽ അയക്കുകയും അയച്ചതിനേക്കാൾ വേഗത്തിൽ താഴെക്കാണുന്ന പ്രകാരം മറുപടി ലഭിക്കുകയും ചെയ്തു.



മറുപടി:

"മേൽ വിഷയത്തിൽ താങ്കൾ ഇ-മെയിൽ മുഖാന്തരം അയച്ച കത്ത് എന്റെ ഓഫീസിൽ ലഭിക്കുകയും ആയത് എന്റെ പരിഗണനയിൽ വരികയും ചെയ്തിട്ടുണ്ട്.

പ്രസ്തുത കത്തിൽ താങ്കൾ പറഞ്ഞതു പോലെ, നിയമസഭയിൽ ലഡു വിതരണം നടത്തിയതായി കണ്ടില്ല എന്ന് ഞാൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞിരുന്നു എന്നത് വസ്തുതയാണ്. എന്റെ ആ പ്രസ്താവന വസ്തുതാപരവുമാണ്. പ്രസ്തുത സംഭവം നടന്നതായി പറയപ്പെടുന്ന സമയത്ത് സഭാതലം ബഹളമുഖരിതമായിരുന്നു എന്ന് താങ്കൾക്ക് അറിയാവുന്നതാണല്ലോ. അധ്യക്ഷവേദിയിലടക്കം ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളും പിടിവലിയും മറ്റും നടന്നുകൊണ്ടിരുന്നതിനിടയിൽ ലഡുവോ മറ്റെന്തെങ്കിലും ഭക്ഷ്യവസ്തുക്കളോ നിയമവിധേയമല്ലാത്ത മറ്റെന്തെങ്കിലും വസ്തുക്കളോ ആരെങ്കിലും വിതരണം ചെയ്തതായി എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. അപ്രകാരം നടന്നതായി അവകാശപ്പെട്ടുകൊണ്ട് താങ്കൾ അയച്ച ഫോട്ടോകളിൽ സഭയിലെ ഏതാനും അംഗങ്ങൾ മഞ്ഞ നിറത്തിലുള്ള എന്തോ വസ്തു ഉയർത്തിക്കാട്ടുന്നതായി കാണാമെങ്കിലും അത് ലഡുവോ മറ്റെന്തെങ്കിലും ഭക്ഷ്യവസ്തുവോ ആണെന്നോ ആയത് ആരെങ്കിലും വിതരണം ചെയ്തതാണെന്നോ പ്രസ്തുത ഫോട്ടോകളിൽ നിന്ന് വ്യക്തമാകുന്നില്ല. ആരെങ്കിലും ആ വസ്തു വിതരണം ചെയ്യുന്നതായോ അംഗങ്ങളിൽ ഒരാൾ പോലും അത് കഴിക്കുന്നതായോ ചിത്രങ്ങളിൽ കാണുന്നില്ല. ഈ സാഹചര്യത്തിൽ സഭാതലത്തിൽ ഭക്ഷണ - പാനീയങ്ങൾ വിതരണം ചെയ്യുകയോ കഴിക്കുകയോ ചെയ്യുന്നതിനെസ്സംബന്ധിച്ച നിയമങ്ങളോ സഭാചട്ടങ്ങളോ ബന്ധപ്പെട്ട കീഴ്‌വഴക്കങ്ങളോ ലംഘിക്കപ്പെട്ടതായി തെളിയിക്കുന്നതിന് പ്രസ്തുത ഫോട്ടോകൾ പര്യാപ്തമല്ല എന്നതിനാൽ ആയതിന്റെ അടിസ്ഥാനത്തിൽ ബഹുമാന്യരായ സഭാംഗങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന താങ്കളുടെ ആവശ്യം അംഗീകരിക്കാനാവില്ല എന്ന് ഇതിനാൽ അറിയിക്കുന്നു."



ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെ

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.