Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



My Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***


പുലര്‍കാല സുന്ദര‍...



ചിത്രം: ഒരു മേയ്‌മാസപ്പുലരിയില്‍
രചന: പി. ഭാസ്കരന്‍ ‍‍    സംഗീതം: രവീന്ദ്രന്‍
ഗായിക‍: ചിത്ര

പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി...
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണച്ചിറകുമായ് പാറി... ‍‍   (പുലര്‍കാല...)

നീരദശ്യാമള നീല നഭസ്സൊരു
ചാരുസരോവരമായി (2)
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി...(2)‍‍   (പുലര്‍കാല...)

ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത
ജീമൂത നിര്‍ഝരി പോലെ
ചിന്തിയ കൌമാര സങ്കല്പധാരയില്‍
എന്നെ മറന്നു ഞാന്‍ പാടി...‍‍    (പുലര്‍കാല...)


നീരാടുവാന്‍...



ചിത്രം: നഖക്ഷതങ്ങള്‍‍
രചന: ഒ എന്‍ വി കുറുപ്പ് ‍‍    സംഗീതം: ബോംബെ രവി
ഗായകന്‍‍‍: യേശുദാസ്

നീരാടുവാന്‍... നിളയില്‍ നീരാടുവാന്‍ (2)
നീയെന്തേ വൈകി വന്നു പൂന്തിങ്കളേ (2) ‍‍   (നീരാടുവാന്‍...)

ഈറനാം വെണ്ണിലാവിന്‍ പൂമ്പുടവയഴിഞ്ഞു
ഈ നദിതന്‍ പുളിനങ്ങള്‍ ചന്ദനക്കുളിരണിഞ്ഞു... ‍‍   (ഈറനാം...)
പൂമ്പുടവത്തുമ്പിലെ കസവെടുത്തു
പൂക്കൈത കന്യകമാര്‍ മുടിയില്‍ വെച്ചു ‍‍   (നീരാടുവാന്‍...)

ആറ്റുവഞ്ചിപ്പൂക്കളും കാറ്റിലാടിയുലഞ്ഞു
... മണല്‍ത്തിട്ടും ആതിരപ്പൂവണിഞ്ഞു... ‍‍   (ആറ്റുവഞ്ചി...)
ആലിന്റെ കൊമ്പത്തെ ഗന്ധര്‍വനോ
ആരെയോ മന്ത്രമോതി ഉണര്‍ത്തിടുന്നു... ‍‍   (നീരാടുവാന്‍...)



എന്തിനു വേറൊരു സൂര്യോദയം...



ചിത്രം: മഴയെത്തും മുന്‍പേ
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി‍‍    സംഗീതം: രവീന്ദ്രന്‍
ഗായകര്‍‍: യേശുദാസ്, ചിത്ര

എന്തിനു വേറൊരു സൂര്യോദയം...
എന്തിനു വേറൊരു സൂര്യോദയം... നീയെന്‍
പൊന്നുഷസ്സന്ധ്യയല്ലേ...
എന്തിനു വേറൊരു മധുവസന്തം...
എന്തിനു വേറൊരു മധുവസന്തം... ഇന്നു
നീയെന്നരികിലില്ലേ... മലര്‍വനിയില്‍
വെറുതേ എന്തിനു വേറൊരു മധുവസന്തം...    (എന്തിനു ...)

നിന്റെ നൂപുരമര്‍മരം
ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍...
നിന്റെ സാന്ത്വന വേണുവില്‍
രാഗലോലമായ് ജീവിതം
നീയെന്റെ ആനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി...
ഇനിയും ചിലമ്പണിയൂ...    (എന്തിനു ... (1 Line))

ശ്യാമഗോപികേ... ഈ മിഴിപ്പൂക്കള്‍ -
ഇന്നെന്തേ ഈറനായി...
താവകാംഗുലി ലാളനങ്ങളില്‍
ആര്‍ദ്രമായ് മാനസം...
പൂ കൊണ്ടു മൂടുന്നു വൃന്ദാവനം...
സിന്ദൂരമണിയുന്നു രാഗാംബരം...
പാടൂ സ്വരയമുനേ...   (എന്തിനു ... (6 Lines))



പാതിരാപ്പാല്‍ക്കടവില്‍...


ചിത്രം: ചെങ്കോല്‍
രചന: ഗിരീഷ് പുത്തഞ്ചേരി ‍‍    സംഗീതം: എം.ജി.രാധാകൃഷ്ണന്‍
ഗായകര്‍‍: യേശുദാസ് & സുജാത

പാതിരാ പാല്‍ക്കടവില്‍ അമ്പിളിപ്പൂന്തോണി (2)
തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം
കാറ്റിന്റെ മര്‍മ്മരമിളകി വാസന്തമാം
വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം (പാതിരാ...‍)

ജന്മങ്ങള്‍തന്‍ സ്വപ്നതീരത്തുദൂരെ
നീലാരവിന്ദങ്ങള്‍ പൂത്തു (ജന്മങ്ങള്‍...)
നൂപുരം ചാര്‍ത്തുന്ന ഭൂമി
കാര്‍കൂന്തല്‍ നീര്‍ത്തുന്നു വാര്‍മേഘം
കനവിലോടുന്നു സ്വര്‍‌ണ്ണമാന്‍പേടകള്‍
താലവൃന്ദം വീശിനില്‍പ്പൂ പൊന്മയൂരം (പാതിരാ...‍)

നാദങ്ങളില്‍ പൂവിരല്‍ത്തുമ്പു തേടി
പുളകങ്ങള്‍ പൂക്കുന്ന കാലം (നാദങ്ങളില്‍...)
പൊന്‍‌വേണുവൂതുന്ന കാലം
ഹംസങ്ങളോതുന്നു സന്ദേശം
മധുരോന്മാദം വര്‍ഷമായ് പെയ്യവേ
മോഹമുകുളം രാക്കടമ്പില്‍ ഇതളണിഞ്ഞു (പാതിരാ...)



കാറ്റേ നീ വീശരുതിപ്പോള്‍...


ചിത്രം: കാറ്റു വന്നു വിളിച്ചപ്പോള്‍
രചന: തിരുനെല്ലൂര്‍ കരുണാകരന്‍     സംഗീതം: എം. ജി. രാധാകൃഷ്ണന്‍
ഗായിക: കെ. എസ്. ചിത്ര

കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍
ആരോമല്‍ത്തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ (കാറ്റേ നീ...)

നീലത്തിരമാലകള്‍ മേലെ നീന്തുന്നൊരു നീര്‍ക്കിളി പോലെ
കാണാമത്തോണി പതുക്കെ ആലോലം പോകന്നകലെ
മാരാ നിന്‍ പുഞ്ചിരി നല്‍കിയ രോമാഞ്ചം മായും മുമ്പേ
നേരത്തേ... നേരത്തെ സന്ധ്യ മയങ്ങും നേരത്തേ പോരുകയില്ലേ (കാറ്റേ നീ...)

ആടും ജലറാണികളിന്നും ചൂടും കരിമുത്തും വാരി
ക്ഷീണിച്ചെന്‍ നാഥനണഞ്ഞാല്‍ ഞാനെന്താണേകുവതപ്പോള്‍
ചേമന്തിപ്പൂമണമേറ്റു് മൂവന്തിമയങ്ങും നേരം
സ്നേഹത്തിന്‍ മുന്തിരിനീരും (2)
ദേഹത്തിന്‍ ചൂടും നല്‍കാം... (കാറ്റേ നീ...)


  മുന്‍ പേജുകള്‍
Previous Pages
കൂടുതല്‍ ഗാനങ്ങള്‍
More Lyrics
   

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.