Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



My Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***


ആരെയും ഭാവഗായകനാക്കും‍...



ചിത്രം: നഖക്ഷതങ്ങള്‍
രചന: ഒ. എന്‍. വി. കുറുപ്പ്     സംഗീതം: ബോംബെ രവി
ഗായകന്‍ : യേശുദാസ്

ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ...
നമ്രശീര്‍ഷരായ് നില്പൂ നിന്‍ മുന്നില്‍
കമ്ര നക്ഷത്ര കന്യകള്‍‍... (ആരെയും...)

കിന്നര മണിത്തംബുരു മീട്ടി‍
നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെ കിളിപ്പൈതലും മുളം -
തണ്ടില്‍ മൂളുന്ന തെന്നലും
ഇന്നിതാ നിന്‍ പ്രകീര്‍ത്തനം
ഈ പ്രപഞ്ച ഹൃദയവീണയില്‍... (ആരെയും...)

നിന്റെ നാവിലെ മൌനമാകുമീ
പൊന്മണിച്ചെപ്പിനുള്ളിലായ്
മൂടി വെച്ച നിഗൂഢ ഭാവങ്ങള്‍
പൂക്കളായ്, ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ്
ഈ പ്രപഞ്ച നടനവീഥിയില്‍... (ആരെയും...)



അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ...


ചിത്രം: അദ്വൈതം
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി‍‍    സംഗീതം: എം. ജി. രാധാകൃഷ്ണന്‍
ഗായകര്‍‍: എം. ജി. ശ്രീകുമാര്‍, ചിത്ര

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ
എന്തു പരിഭവം മെല്ലെയോതിവന്നുവോ
കല്‍‌വിളക്കുകള്‍ പാതി മിന്നിനില്‍‌ക്കവേ
എന്തു നല്‍കുവാനെന്നെ കാത്തുനിന്നു നീ

തൃപ്രസാദവും മൌന ചുംബനങ്ങളും
പങ്കുവയ്ക്കുവാനോടി വന്നതാണു ഞാന്‍
രാഗചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍
ഗോപകന്യയായായോടിവന്നതാണു ഞാന്‍    (അമ്പലപ്പുഴെ...)

അഗ്നിസാക്ഷിയായ് ഇലത്താലി ചാര്‍ത്തിയെന്‍
ആദ്യാനുരാഗം ധന്യമാകും…
മന്ത്രകോടിയില്‍ ഞാന്‍ മൂടിനില്‍ക്കവേ
ആദ്യാഭിലാഷം സഫലമാകും…

നാ‍ലാളറിയേ കൈപിടിക്കും തിരു -
നാടകശാലയില്‍ ചേര്‍ന്നുനില്‍ക്കും… (2)
യമുനാ നദിയായ് കുളിരലയിളകും നിനവില്‍… (അമ്പലപ്പുഴെ…)

ഈറനോടെയെന്നും കൈവണങ്ങുമെന്‍
നിര്‍മ്മാല്യപുണ്യം പകര്‍ന്നുതരാം
ഏറെജന്മമായ് ഞാന്‍ നോമ്പുനോല്‍ക്കുമെന്‍
കൈവല്യമെല്ലാം കാഴ്ചവയ്ക്കാം

വേളിപ്പെണ്ണായ് നീവരുമ്പോള്‍
നല്ലോലക്കുടയില്‍ ഞാന്‍ കൂട്ടുനില്‍ക്കാം (2)
തുളസീ ദളമായ് തിരുമലരടികളില്‍ വീണെന്‍… (അമ്പലപ്പുഴെ…)



തുമ്പീ വാ തുമ്പക്കുടത്തിന്‍‍...


ചിത്രം: ഓളങ്ങള്‍ ‍
രചന: ഒ. എന്‍. വി. കുറുപ്പ് ‍‍    സംഗീതം: ഇളയരാജ ‍
ഗായിക: എസ്. ജാനകി

തുമ്പീ വാ തുമ്പക്കുടത്തിന്‍
തുഞ്ചത്തായൂഞ്ഞാലിടാം
ആകാശപ്പൊന്നാലിന്നിലകളെ
ആയത്തില്‍ തൊട്ടേ വരാം
ലാ...ലാ.. ല.. ല...ലാ‍...     (തുമ്പീ...)

മന്ത്രത്താല്‍ പായുന്ന കുതിരയെ
മാണിക്യക്കൈയാല്‍ തൊടാം
ഗന്ധര്‍വന്‍ പാടുന്ന മതിലകം
മന്ദാരം പൂവിട്ട തണലില്‍
ഊഞ്ഞാലേ... പാടാമോ...
മാനത്തെ മാമന്റെ തളികയില്‍
മാമുണ്ണാന്‍ പോകാമോ നമുക്കിനി   (തുമ്പീ...)

പണ്ടത്തെ പാട്ടിന്റെ വരികള്‍
ചുണ്ടത്തെ തേന്‍‌തുള്ളിയായ്
കല്‍ക്കണ്ട കുന്നിന്റെ മുകളില്‍
കാക്കാത്തി മേയുന്ന തണലില്‍
ഊഞ്ഞാലേ... പാടിപ്പോ...
ആ കൈയിലീക്കൈയിലൊരു പിടി
കൈയ്ക്കാത്ത നെല്ലിക്കാ മണിതരൂ   (തുമ്പീ...)



വെണ്ണിലാച്ചന്ദനക്കിണ്ണം‍...


ചിത്രം: അഴകിയ രാവണന്‍
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി ‍‍    സംഗീതം: വിദ്യാസാഗര്‍‍
ഗായകര്‍‍: യേശുദാസ്, ശബ്‌ന

വെണ്ണിലാച്ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ...
കുഞ്ഞിളം കൈയില്‍ മെല്ലെ കോരിയെടുക്കാന്‍ വാ...
മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളി പോകും നേരം
മഞ്ഞണിത്തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ...
കാലി മേയുന്ന പുല്ലാനിക്കാട്ടില്‍ കണ്ണിമാങ്ങ കടിച്ചു നടക്കാം
കാറ്റിന്‍ പാദസരങ്ങള്‍ കിലുക്കാം.. കന്നിമഞ്ചാടിക്കുന്നിലേറാം... (വെണ്ണിലാച്ചന്ദനക്കിണ്ണം...)

പിന്നില്‍ വന്നു കണ്ണുപൊത്താം‍... കണ്ടുവെന്നു കള്ളം ചൊല്ലാം‍...
കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം‍...
ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം...
പീലി നീര്‍ത്തുന്ന ചോലമയിലായ് കൂടു കൂട്ടുന്ന മേട്ടിലൊളിക്കാം
സ്വര്‍ണമീനായ് നീന്തിത്തുടിക്കാം വഞ്ചിപ്പാട്ടിന്റെ വില്ലിലേറാം.. (വെണ്ണിലാച്ചന്ദനക്കിണ്ണം...)

കണ്ണാരം പൊത്തിക്കളിക്കാം മണ്ണപ്പം ചുട്ടു വിളമ്പാം
ചക്കര മാവിന്‍ ചോട്ടില്‍ കൊത്തങ്കല്ലാടാമെന്നും...
ആതിരകള്‍ നാമം ചൊല്ലും അമ്പലം കാണാം
നാളെ കിന്നാരക്കുരുവിക്കു ചോറൂണ്...
പിന്നെയണ്ണാറക്കണ്ണനു പാലൂട്ട്...
ദൂരെയപ്പൂപ്പന്‍താടിക്കു കല്യാണം
കുട്ടിയാനയ്ക്ക് നീരാട്ട്... (വെണ്ണിലാച്ചന്ദനക്കിണ്ണം...)



ചന്ദനച്ചോലയില്‍‍‍...


ചിത്രം: സല്ലാപം
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി ‍‍    സംഗീതം: ജോണ്‍സണ്‍
ഗായകന്‍: യേശുദാസ്

ചന്ദനച്ചോലയില്‍ മുങ്ങിനീരാടിയെന്‍
ഇളമാന്‍‌കിടാവേ ഉറക്കമായോ
വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍
ശാലീനപൌര്‍ണ്ണമി ഉറങ്ങിയോ

പൂന്തെന്നലേ നിന്നിലെ ശ്രീസുഗന്ധം
എന്നോമലാളിന്നു നീ നല്‍കിയോ (പൂന്തെന്നലേ...)
ഏകാകിനി അവള്‍ വാതില്‍ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ....
എന്നാത്മനൊമ്പരങ്ങള്‍ നീ ചൊല്ലിയോ (ചന്ദന...)

കണ്ടെങ്കില്‍ ഞാന്‍ എന്നിലെ മോഹമെല്ലാം
മാറോടുചേര്‍ത്തു മെല്ലെയിന്നോതിടും (കണ്ടെങ്കില്‍ ...‍)
നീയില്ലയെങ്കിലെന്‍ ജന്മമില്ലെന്നു ഞാന്‍
കാതോരമായ് മൊഴിഞ്ഞിടും
ആലിംഗനങ്ങള്‍ കൊണ്ടു മെയ് മൂടിടും (ചന്ദന...‍)


  മുന്‍ പേജുകള്‍
Previous Pages
കൂടുതല്‍ ഗാനങ്ങള്‍
More Lyrics
   

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.